പരിക്കേറ്റവരെ കാണാൻ മോദി എത്തുന്നു, ഗുജറാത്ത് മോർബി ആശുപത്രിയിൽ രായ്ക്ക് രാമാനം പെയിന്റടി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫോട്ടോ ഷൂട്ട് നടത്തുന്നതിന് വേണ്ടി മാത്രമായി നാശാവസ്ഥയിലുളള ആശുപത്രി മോടി പിടിപ്പിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. രാജ്യത്തെ നടുക്കിയ മോര്‍ബി തൂക്കുപാലം ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുന്ന മോര്‍ബി സിവില്‍ ആശുപത്രിയിലാണ് പെയിന്റടി അടക്കമുളള മിനുക്കുപണികള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മോര്‍ബി ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനായി ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്.
ചൊവ്വാഴ്ചയാണ് നരേന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മോര്‍ബി സിവില്‍ ആശുപത്രിയില്‍ നടക്കുന്ന പെയിന്റടിയുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ ഷൂട്ട് നടത്തുമ്പോള്‍ ശോച്യാവസ്ഥ പുറത്ത് അറിയാതിരിക്കാന്‍ വേണ്ടി ഒറ്റ രാത്രി കൊണ്ട് ആശുപത്രി കെട്ടിടം പെയിന്റടിച്ചിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.
Morbi Civil Hospital में रातों रात रंग-पुताई की जा रही है ताकि कल PM Modi के Photoshoot में घटिया बिल्डिंग की पोल ना खुल जाए
— AAP (@AamAadmiParty) October 31, 2022
141 लोग मर चुके हैं, सैकड़ों लोग लापता हैं, असली दोषियों पर कोई कार्रवाई नहीं हुई लेकिन भाजपाइयों को फोटोशूट करके लीपापोती की पड़ी है..#BJPCheatsGujarat pic.twitter.com/KVDLdblD6C
'141 പേര്‍ മരണപ്പെട്ടു, നൂറ് കണക്കിന് ആളുകളെ കാണാതായി. യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ബിജെപിക്കാര്‍ ഫോട്ടോഷൂട്ടിന് അരങ്ങൊരുക്കുന്ന തിരക്കിലാണ്' എന്നും എഎപി ട്വീറ്റ് ചെയ്തു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സിവില്‍ ആശുപത്രിക്ക് പെയിന്റടിക്കുകയാണ്. തിളങ്ങുന്ന ടൈലുകളും പാകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫോട്ടോയില്‍ ഒരു കുറവും ഉണ്ടാകാന്‍ പാടില്ല. അതിനുളള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് യാതൊരു നാണവും ഇല്ല. ഇത്രയധികം ആളുകള്‍ മരണപ്പെട്ടിട്ടും അവര്‍ പരിപാടിയൊരുക്കുകയാണ്', കോണ്‍ഗ്രസ് ആശുപത്രി ചിത്രങ്ങള്‍ക്കൊപ്പം ട്വീറ്റ് ചെയ്തു.
त्रासदी का इवेंट
— Congress (@INCIndia) October 31, 2022
कल PM मोदी मोरबी के सिविल अस्पताल जाएंगे। उससे पहले वहां रंगाई-पुताई का काम चल रहा है। चमचमाती टाइल्स लगाई जा रही हैं।
PM मोदी की तस्वीर में कोई कमी न रहे, इसका सारा प्रबंध हो रहा है।
इन्हें शर्म नहीं आती! इतने लोग मर गए और ये इवेंटबाजी में लगे हैं। pic.twitter.com/MHYAUsfaoC
ബിജെപിക്ക് പറ്റിയ പണി ഇവന്റ് മാനേജ്‌മെന്റ് ആണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമാംഗ് റാവല്‍ പരിഹസിച്ചു. 'നിരവധി പേര്‍ മരണപ്പെട്ട സമയത്തില്‍ മോര്‍ബി സിവില്‍ ആശുപത്രിയില്‍ പെയിന്റിംഗും അലങ്കാരപ്പണികളുമാണ് നടക്കുന്നത്. രണ്ട് തരം ദുരന്തങ്ങളാണ് ഉളളതെങ്കിലും ഗുജറാത്തിലെ ബിജെപി മൂന്നാമത്തെ ദുരന്തമാണ്. പെയിന്റിംഗും അലങ്കാരങ്ങളും നടത്തുന്നതിന് പകരം രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് വേണ്ടത്' എന്നും റാവല്‍ പ്രതികരിച്ചു. ആശുപത്രി വൃത്തിയാക്കുന്നതിന് വേണ്ടിയാണ് തങ്ങളെ രാജ്‌കോട്ടില്‍ നിന്നും എത്തിച്ചത് എന്നാണ് ജോലിക്കാരില്‍ ചിലര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. പുതിയ വാട്ടര്‍ കൂളറുകളും പുതിയ കിടക്കകളും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണത്. 130ലേറെപ്പേര്‍ അപകടത്തില്‍ മരണമടഞ്ഞു.












Click it and Unblock the Notifications