കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലും ഹരിയാണയിലും കോണ്‍ഗ്രസ്-എഎപി സഖ്യം; ബിജെപി വിയര്‍ക്കും, പ്രതിപക്ഷത്ത് പ്രതീക്ഷകളേറുന്നു

Google Oneindia Malayalam News

ദില്ലി: ആഴ്ച്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ദില്ലിയില്‍ ആംആദ്മിയുമായി സഖ്യത്തിന് കോണ്‍ഗ്രസില്‍ ധാരണയായി. നേരത്തെ പലതവണ സഖ്യരൂപീകരണ ചര്‍ച്ചകള്‍ നടിന്നിരുന്നെങ്കിലും കോണ്‍ഗ്രസ് ദില്ലി ഘടകത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സഖ്യം സാധ്യമായിരുന്നില്ല.

<strong>ഞങ്ങള്‍ ആറുപേര്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ; രാഷ്ട്രീയം കളിക്കരുത്, വൈറല്‍ കുറിപ്പ്</strong>ഞങ്ങള്‍ ആറുപേര്‍ മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ; രാഷ്ട്രീയം കളിക്കരുത്, വൈറല്‍ കുറിപ്പ്

എഎപിയുമായി സഖ്യം രൂപീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു കോണ്‍ഗ്രസ് ദേശീയ ഘടകം ദില്ലി നേതാക്കളെ അനുനയിപ്പിച്ചതോടെയാണ് സഖ്യത്തിന് ധാരണയായത്. ദില്ലിക്ക് പുറമെ ഹരിയാനിയിലും എഎപി കോണ്‍ഗ്രസുമായി സഹകരിക്കും. സീറ്റ് വിഭജനമടക്കമുള്ള വിശദ വിവരങ്ങള്‍ ഇങ്ങനെ..

ചര്‍ച്ചകള്‍ സജീവം

ചര്‍ച്ചകള്‍ സജീവം

സഖ്യമില്ലെന്നും ഒറ്റയ്ക്കു മൽസരിക്കുമെന്നും ഇരുപാര്‍ട്ടികളും നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അണിയറില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ചര്‍ച്ചകളില്‍ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം

ഔദ്യോഗിക പ്രഖ്യാപനം

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ എത്തുന്നതോടെ സഖ്യത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സീറ്റ് വീതം

സീറ്റ് വീതം

കര്‍ക്കശ്യ നിലപാടില്‍ നിന്ന് ചർച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോൺഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും അനുകൂലമായി പ്രതികരിക്കുകയായിരുന്നു. എഎപിക്ക് 4, കോൺഗ്രസിന് 3 സീറ്റ് എന്ന രീതിയിലാണു ചർച്ച പുരോഗമിക്കുന്നത്.

നിര്‍ബന്ധിതനായി

നിര്‍ബന്ധിതനായി

ഒറ്റയ്ക്കു മൽസരിച്ചാൽ ജയസാധ്യതയില്ലെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ അറിയിച്ചതോടെ മറ്റു സാധ്യതകൾ ആരായാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിര്‍ബന്ധിതനാവുകയായിരുന്നു.

മൂന്നിന ഉടമ്പടി

മൂന്നിന ഉടമ്പടി

ഇതോടെ മൂന്ന് ധാരണകളുടെ അടിസ്ഥാനത്തില്‍ ദില്ലിക്ക് പുറമെ ഹരിയാണയിലും എഎപിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയായിരുന്നു. പിസി ചാക്കോ മുതിര്‍ന്ന എഎപി നേതാവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നിന ഉടമ്പടികളുടെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും എത്തിയത്.

പൂര്‍ണ്ണ സംസ്ഥാന പദവി

പൂര്‍ണ്ണ സംസ്ഥാന പദവി

കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ മാറ്റം വരുത്തി ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി എന്ന വാഗ്ദാനം ഉള്‍‍പ്പെടുത്തുക എന്നതാണ് മൂന്നിന ഉടമ്പടികളില്‍ ആദ്യത്തേത്ത്. എഎപിയുടെ ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

ഹരിയാനയില്‍

ഹരിയാനയില്‍

ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എഎപി പ്രധാനമായും ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതിന് തുല്യമായ സീറ്റുകള്‍ ഹരിയാനയില്‍ എഎപിക്ക് നല്‍കുക എന്നതാണ് രണ്ടാമത്തെ ഉടമ്പടി.

പഞ്ചാബില്‍

പഞ്ചാബില്‍

ധാരണപ്രകാരം പത്ത് സീറ്റുകളുള്ള ഹരിയാണില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും എഎപി മൂന്ന് സീറ്റകളിലുമായിരിക്കും മത്സരിക്കുക. ബിജെപി ശക്തമല്ലാത്ത പഞ്ചാബില്‍ സഖ്യം വേണ്ടെന്നതാണ് ഇരു പാര്‍ട്ടികളും അംഗീകരിച്ച മൂന്നാമത്തെ ഉടമ്പടി.

പോയകാലം

പോയകാലം

1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച ദില്ലിയില്‍ ആംആദ്മി അധികാരത്തില്‍ എത്തുന്നത് 2013 ലാണ്. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരണം ആരംഭിച്ച 2015ല്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാതിരുന്ന ഈ തിരഞ്ഞെടുപ്പില്‍ 67 സീറ്റും നേടിയാണ് 2015 ല്‍ അധികാരത്തിലെത്തിയത്.

രാഹുലും കെജ്രിവാളും

രാഹുലും കെജ്രിവാളും

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയമായി അകലുന്നത്. പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടികളിലും കര്‍ഷക റാലികളിലും ഒന്നിച്ച് പങ്കെടുത്തതോടെ രാഹുലും കെജ്രിവാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

അതിനിടെ, ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ആംആദ്മി മത്സരിക്കുന്നില്ലെന്ന് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്.

പിന്തുണ

പിന്തുണ

മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെ മഹാരാഷ്ട്രയില്‍ എഎപി കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചേക്കും. എന്‍സിപിയുമായി സഖ്യം രൂപീകരിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. എഎപി പിന്തുണ ലഭിച്ചാല്‍ ചില മണ്ഡലങ്ങളിലെങ്കിലും അത് സഖ്യത്തിന് ഗുണം ചെയ്യും.

ലോക്സഭ തിരഞ്ഞെടുപ്പ്; ദില്ലിയെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
Congress and AAP decide to join forces against BJP in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X