• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഛത്തീസ്ഗഡില്‍ മിഷന്‍ 70 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അജിത് ജോഗിയുടെ പാര്‍ട്ടിയെ സ്വന്തമാക്കാന്‍ ഭാഗല്‍

റായ്പൂര്‍: സമീപകാലത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് ഛത്തീസ്ഗഢ്. 2018 ഡിസംബറില്‍ നടന്ന നിമസഭാ തിരഞ്ഞെടുപ്പിലാണ് രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇതില്‍ 22 എംഎല്‍എമാരുടെ രാജിയോടെ മധ്യപ്രദേശ് ഭരണം ബിജെപി തിരികെ പിടിക്കുകയും ചെയ്തു. എന്നാല്‍ ചത്തീസ്ഗഡില്‍ ഇപ്പോഴും പുതിയ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം

സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 67 ഉം നേടിയാണ് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്ക് ഒതുക്കിയായിരുന്നു കോണ്‍ഗ്രസിന്‍റെ തേരോട്ടം. ബിജെപിക്ക് പുറമെ മറ്റ് വെല്ലുവിളികളേയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിരുന്നു.

അജിത് ജോഗി

അജിത് ജോഗി


സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയായ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസും ബിഎസ്പിയുമായി ഉണ്ടാക്കിയ സഖ്യം ഉയര്‍ത്തിയ വെല്ലുവിളികളേയും കോണ്‍ഗ്രസിന് മറികടക്കാന്‍ സാധിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അജിത് ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കുമെന്നായിരുന്നു ഏവരും വിലയിരിത്തിയുന്നത്.

cmsvideo
  പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam
  നേട്ടങ്ങള്‍

  നേട്ടങ്ങള്‍

  എന്നാല്‍ ഫലം വന്നപ്പോള്‍ അജിത് ജോഗിയുടേയും ബിജെപിയുടേയും തട്ടകങ്ങളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. മുന്നാശക്തിയാവുമെന്ന് വിലയിരുത്തപ്പെട്ട അജിത് ജോഗിയുടെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത് 5 സീറ്റുകള്‍ മാത്രമായിരുന്നു. അജിത് ജോഗി മരണപ്പെട്ടതോടെ ഈ സീറ്റുകളിലേക്ക് കൂടി കണ്ണുവെക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

  ലയന ചര്‍ച്ചകള്‍

  ലയന ചര്‍ച്ചകള്‍

  അജിത് ജോഗിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ചില ചര്‍ച്ചകളും നടക്കുകയും ചെയ്തു. എന്നാല്‍ ജോഗിയുടെ ഭാര്യ അടക്കമുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചതോടെ ഈ നീക്കങ്ങള്‍ താല്‍ക്കാലികമായി നിലച്ച മട്ടാണ്.

  ഉപതിരഞ്ഞെടുപ്പ്

  ഉപതിരഞ്ഞെടുപ്പ്

  ഇതോടെ അജിത് ജോഗിയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മാര്‍വാഹി നിയമസഭാ മണ്ഡലത്തിലേക്ക് ശ്രദ്ധ കേന്ദീകരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ അഞ്ച് തവണ തുടര്‍ച്ചായി അജിത് ജോഗിയുടെ കുടുംബം ജയിച്ചു വന്ന മണ്ഡലമാണ് മാര്‍വാഹി. ഇവിടെ ഇതുവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും താന്‍റെ 'ടാര്‍ഗറ്റ് 70'
  എന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വിശേഷിപ്പിച്ചത്.

   69 ലേക്ക്

  69 ലേക്ക്

  ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രകൂട്ട്, ജഗദൽപൂർ എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കാന്‍ കോണ്‍ഗ്രസിന് നേരത്തെ സാധിച്ചിരുന്നു. ഇതോടെ നിയമസഭയിലെ അംഗബലം 67 ല്‍ നിന്നും 69 ലേക്ക് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

  മറ്റ് ലക്ഷ്യങ്ങള്‍

  മറ്റ് ലക്ഷ്യങ്ങള്‍


  മാര്‍വാഹി സീറ്റ് ലക്ഷ്യം വെക്കുന്നതിലൂടെ കോണ്‍ഗ്രസിന് മറ്റ് ചില പദ്ധതികളും ഉണ്ട്. കോണ്‍ഗ്രസുമായി ലയിക്കണമെന്ന അഭിപ്രായമുള്ള ഒരു വിഭാഗം ഇപ്പോള്‍ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസിലുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഇവരുടെ ആവശ്യത്തിന് സമ്മര്‍ദ്ദമേറും.

  എതിര്‍പ്പ്

  എതിര്‍പ്പ്

  അജിത് ജോഗിയുടെ മരണത്തോടെ ജെസിസിക്ക് ശക്തമായ നേതൃത്വം ഇല്ലാതിയിട്ടുണ്ട്. നാല് എംഎല്‍എമാരാണ് ജെസിസിക്കുള്ളത്. ഇതില്‍ അജിത് ജോഗിയുടെ ഭാര്യ ഡോക്ടര്‍ രേണു ജോഗിയും ഉള്‍പ്പെടും. മറ്റ് മൂന്ന് എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് ലയനത്തിന് സമ്മതമായിരുന്നെങ്കിലും രേണുക ജോഗി എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു.

   യുഎഇ പ്രവാസികള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ പരിഗണനയിലെന്ന് അഹമ്മദ് അല്‍ ബന്ന യുഎഇ പ്രവാസികള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ പരിഗണനയിലെന്ന് അഹമ്മദ് അല്‍ ബന്ന

  English summary
  congress and bhupesh baghel aiming 70 seats in Chhattisgarh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X