കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണ്ണാടകത്തിൽ അടിയൊഴുക്ക് തുടരുന്നു: ജെഡിഎസ് എംഎൽഎമാർ കോൺഗ്രസിൽ, കോൺഗ്രസ് വിട്ടവരെ സ്വാഗതം ചെയ്ത് ഡികെ

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷങ്ങൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ നടക്കുന്നത് നിർണ്ണായക നീക്കങ്ങളാണ്. പരമാവധി ജനപിന്തുണ നേടുന്നതിനും ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിലുമാണ് പാർട്ടികളുടെ ശ്രദ്ധ. തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി അടുത്തിടെ ജെഡിഎസും വ്യക്തമാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും അധികാരമുറപ്പിക്കാൻ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും പാർട്ടി പ്രവേശനങ്ങളും നടക്കുന്നുണ്ട്.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

ശില്‍പ ഷെട്ടിക്ക് തിരിച്ചടി; വാര്‍ത്തകള്‍ വിലക്കില്ലെന്ന് കോടതി, പൊതുജീവിതം സ്വയം തിരഞ്ഞെടുത്തതല്ലേശില്‍പ ഷെട്ടിക്ക് തിരിച്ചടി; വാര്‍ത്തകള്‍ വിലക്കില്ലെന്ന് കോടതി, പൊതുജീവിതം സ്വയം തിരഞ്ഞെടുത്തതല്ലേ

1

201ൽ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജെഡിഎസ് സർക്കാരിൽ മന്ത്രിയായിരുന്ന മഹേഷ് ജെഡിഎസ് വിട്ട് ബിജെപിയിൽ ചേർന്നു. രാഷ്ട്രീയത്തിൽ എന്റെ ഭാവിക്ക് വേണ്ടി ഞാൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായാണ് മഹേഷ് പ്രഖ്യാപിച്ചത്. അതേ സമയം എന്നാണ് ഔദ്യോഗിക പാർട്ടി പ്രവേശനം എന്നകാര്യത്തിൽ കർണ്ണാടക ബിജെപി പ്രസിഡന്റും മറ്റ് നേതാക്കളും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അതിന് ശേഷം തിയ്യതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലാണ് മഹേഷിനെ ബിഎസ്പിയിൽ നിന്ന് പുറത്താക്കുന്നത്.

2

നിയമസഭാ തിരഞ്ഞെടുപ്പിൽ കർണ്ണാടകത്തിലെ കൊല്ലേഗൽ, ചാമരാജനഗർ ജില്ലകളിൽ നിന്ന് മഹേഷ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബിഎസ്പി മേധാവി മായാവതി ഇടപെട്ട് മഹേഷിനെ പുറത്താക്കുകയായിരുന്നു. എച്ച്ഡി കുമാരസ്വാമിയെ പിന്തുണയ്ക്കാനുള്ള പാർട്ടി തീരുമാനം ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇതിനിടെ സഖ്യത്തിൽ നിന്ന് 17 എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറിയതോടെ മാസങ്ങൾ മാത്രം ആയുസ്സുണ്ടായിരുന്ന കർണ്ണാടക സർക്കാർ വീണു. തുടർന്ന് നീണ്ട കാലത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഒടുവിലാണ് സംസ്ഥാനത്ത് ബിജെപിക്ക് കീഴിൽ പുതിയ സർക്കാർ അധികാരത്തിലെത്തുന്നത്.

2

ജെഡിഎസ് നേതാക്കളായ കിരണ ഹിരേമത്ത്, ബസവരാജ് മായകർ എന്നിവരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഹുബ്ബളി ഗോകുൽ ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ കർണ്ണാടകത്തിന്റെ ചുമതലലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല, കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരാണ് ജെഡിഎസ് വിട്ടെത്തിയ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

4

മുൻ കർണാടക മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ കഴിഞ്ഞ ദിവസം ജെഡിഎസ് വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. 2019ൽ ബഹുജൻ സമാജ് വാദി പാർട്ടി പുറത്താക്കിയ നിയമസഭാഗം ബിജെപിയിൽ ചേർന്നിരുന്നു. കർണ്ണാടകത്തിൽ പാർട്ടിയ്ക്കുണ്ടായിരുന്ന ഏക എംഎൽഎയായിരുന്നു അദ്ദേഹം. 2018ൽ ശിവമോഗ ജില്ലയിലെ സൊറബ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച കുമാർ ബംഗാരപ്പയോടാണ് മധു ബംഗാരപ്പ പരാജയപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം ബാക്കി നിൽക്കെയാണ് മധു ബംഗാരപ്പ കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം നടന്നത്. നടനും നിർമാതാവുമായ മധു ബംഗാരപ്പയുടെ കോൺഗ്രസ് പ്രവേശനത്തെ പാർട്ടിയും പ്രതീക്ഷയോടെയാണ് കാണുന്നത്.

5


കർണ്ണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല എന്നിവരുടെ സാന്നിധ്യത്തിലാണ് മധു ബംഗാരപ്പ കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. "ബംഗാരപ്പയുടെ മകനെന്ന നിലയിൽ എന്നിലുള്ള പ്രതീക്ഷകൾ നിറവേറ്റാനും പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ രാവും പകലും പരിശ്രമിക്കാനും ഞാൻ പരമാവധി ശ്രമിക്കുമെന്ന് ഞാൻ കോൺഗ്രസ് നേതൃത്വത്തിന് വാഗ്ദാനം നൽകുന്നതായി ചുമതലയേറ്റ ശേഷം മധു ബംഗാരപ്പ പറഞ്ഞു.

6

ജെഡിഎസ് വിട്ട് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് മധു ബംഗാരപ്പ പ്രഖ്യാപിച്ചത്. ജൂലൈ 30 വെള്ളിയാഴ്ചയാണ് ബംഗാരപ്പ പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നത്. രാഷ്ട്രീയ ഗുരുവായ എസ് ബംഗാരപ്പയുടെ മകനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രൺദീപ് സിംഗ് സുർജേവാല ട്വീറ്റ് ചെയ്തിരുന്നു. പുതിയ തുടക്കമാണെങ്കിലും പഴയ പാരമ്പര്യം തുടരുകയാണെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് എസ് ബംഗാരപ്പയിൽ നിന്ന് യുവത്വവും പ്രസരിപ്പുമുള്ള മധു ബംഗാരപ്പയിലേക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

7

കർണ്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പയെ മാറ്റി തൽസ്ഥാനത്ത് ബസവരാജ് ബൊമ്മെയെ നിയമക്കുന്നത്. എന്നാൽ എച്ച്ഡി കുമാരസ്വാമിയുടെ സർക്കാരിനെ പ്രതിസന്ധിയിലാക്കി ബിജെപിയിൽ ചേർന്ന 17 എംഎൽഎമാരിൽ പലർക്കും ക്യാബിനറ്റ് പദവി ലഭിച്ചിരുന്നു. എന്നാൽ യെദിയൂരപ്പയുടെ പുറത്തുപോക്ക് ഇവർക്ക് തിരിച്ചടിയാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബസവരാജ് ബൊമ്മയുടെ കീഴിൽ അവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ അതോ അവരെ ഉപേക്ഷിക്കപ്പെടുമോ എന്നും വ്യക്തമല്ല. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ ബസവരാജ് ബൊമ്മെ യെഡിയൂരപ്പയുടെ വിശ്വസ്തനായതിനാൽ അദ്ദേഹത്തിന്റെ താൽപ്പര്യങ്ങൾ കൂടി പരിഗണിക്കുമെന്നാണ് സൂചന.

8

ബിജെപിയിൽ പ്രതിസന്ധിയുണ്ടായാൽ കോൺഗ്രസിൽ നിന്ന് കാലുമാറിയവർക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന നിലപാടാണ് കർണ്ണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ സ്വീകരിച്ച നിലപാട്. ഇത് കോൺഗ്രസിനുള്ളിൽ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലുള്ള കലഹത്തിന് കാരണമാകുകയും ചെയ്യും. ഇത്തരത്തിലുള്ള നീക്കത്തോട് സിദ്ധരാമയ്യ നേരത്തെയും എതിർപ്പ് അറിയിച്ചിരുന്നു.

9

പാർട്ടിയെ ഒറ്റിക്കൊടുത്തിരുന്ന പഴയ കോൺഗ്രസുകാരുടെ പാർട്ടിയിലേക്കുള്ള തിരിച്ചുവരവിനെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി എതിർത്തിരുന്നു. ജൂലൈ 7 ന് മൈസൂരിൽ ജെഡി (എസ്), ബിജെപി പ്രവർത്തകരുടെ പാർട്ടി പ്രവേശനത്തിന് ശേഷം സംസാരിക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും പാർട്ടി സ്വാഗതം ചെയ്യുന്നു. പക്ഷേ, പാർട്ടിയെ നിരന്തരം ഒറ്റിക്കൊടുക്കുകയും അധികാരത്തിനായി മാത്രം കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് മുമ്പിൽ പാർട്ടിയുടെ വാതിലുകൾ അടയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

10

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി.കെ. പാർട്ടിയുടെ പ്രത്യയശാസ്ത്രവും തത്വങ്ങളും അംഗീകരിക്കുകയാണെങ്കിൽ, കൂറുമാറ്റക്കാർ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികളുടെയും അപേക്ഷകൾ കോൺഗ്രസ് പരിഗണിക്കുമെന്ന് ശിവകുമാറിന്റെ പ്രസ്താവനയും അടുത്തിടെ പുറത്തുവന്നിരുന്നു. ശിവകുമാർ കോൺഗ്രസിൽ നിന്ന് പുറത്തുപോയവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ സിദ്ധരാമയ്യ എതിർക്കുകയാണെന്ന് ബിജെപി എംഎൽസി എഎച്ച് വിശ്വനാഥൻ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ മറുപടി നൽകിയിട്ടുള്ളത്.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Congress and BJP came with plans for Karnataka Assembly elections, two MLA's join with both Congress and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X