കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബേദ്ക്കര്‍ ദിനത്തില്‍ ഒരുമിച്ച് കോണ്‍ഗ്രസും ബിജെപിയും; നദ്ദക്ക് നന്ദിയറിയിച്ച് ഡികെ ശിവകുമാര്‍

Google Oneindia Malayalam News

ദില്ലി: ഡോ: ബി ആര്‍ അംബേദ്ക്കറിന്റെ ജന്മവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ബി ആര്‍ അംബേദിക്കറിന്റെ 129ാം ജന്മദിനം. അംബേദ്ക്കറുടെ ജന്മദിനത്തില്‍ ആദരസൂചകമായി ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ്. ഒപ്പം രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം തന്നെ അംബേദ്ക്കര്‍ ജയന്തിയില്‍ ആശംസയും നേര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് ഒരിക്കലും ബി ആര്‍ അംബേദ്ക്കറിനെ ബഹുമാനിച്ചിട്ടില്ലെന്ന അവകാശവാദവുമായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് ബി ആര്‍ അംബേദക്കറിന്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. രാജ്യത്തെ ലോക്ക്ഡൗണിനിടെയാണ് ഇരുപാര്‍ട്ടികളും ഒരു മിച്ച് അംബേദ്ക്കര്‍ ജന്മദിനം ആഘോഷിച്ചത്.

രാഹുൽ ഗാന്ധിയുടെ അരിയെച്ചൊല്ലി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് തമ്മിലടി, നേതാക്കൾ രാജി വെച്ചു!രാഹുൽ ഗാന്ധിയുടെ അരിയെച്ചൊല്ലി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് തമ്മിലടി, നേതാക്കൾ രാജി വെച്ചു!

കര്‍ണ്ണാടക

കര്‍ണ്ണാടക

ബംഗ്‌ളൂരുവിലാണ് ഭരണപക്ഷത്തിരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും ഒരുമിച്ച് അംബേദ്ക്കര്‍ ജയന്തി ആചരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയും ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോളും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ബിആര്‍ അംബേദ്ക്കറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മന്ത്രിമാരും ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുകയും പരസ്പരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.

ബിജെപി

ബിജെപി


'ഭരണഘടനയുടെ ശില്‍പ്പിയാണ് അംബേദ്ക്കര്‍. കക്ഷി രാഷ്ട്രീയത്തിനധീതമായി രാജ്യത്ത് ഏറ്റവും ഉന്നതികളില്‍ നില്‍ക്കുന്നയാളാണ് അംബേദ്ക്കര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്.' എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ഡികെ ശിവകുമാര്‍

ഡികെ ശിവകുമാര്‍

ചടങ്ങുകള്‍ക്ക് ശേഷം ഡികെ ശിവകുമാര്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദക്ക് നന്ദിയറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ശിവകുമാര്‍ നന്ദി അറിയിച്ചത്. ജെപി നദ്ദാജി, അംബേദ്ക്കര്‍ ജയന്തിയില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് അതിലെ ആശയങ്ങളും തത്വങ്ങളും ഉയര്‍ത്തിപിടിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാനുള്ള എന്റെ നിര്‍ദേശം സ്വീകരിച്ചതിന് നന്ദി'യെന്നായിരുന്നു ശിവകുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ജെപി നദ്ദ

ജെപി നദ്ദ

അതേസമയം കോണ്‍ഗ്രസ് ബിആര്‍ അംബേദ്ക്കറിനെ ഒരിക്കല്‍ പോലും ബഹുമാനിച്ചിട്ടില്ലയെന്ന വാദവുമായി നദ്ദ രംഗത്തെത്തിയിരുന്നു. അംബേദ്ക്കറിന്റെ കാഴ്ച്ചപ്പാടുകള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിറവേറ്റിയെന്നും അദ്ദഹം കാട്ടിയ വഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നുമായിരുന്നു നദ്ദയുടെ വാദം.
'ബാബാസാഹേബിന്റെ കാലത്ത് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന സയമത്ത് അവര്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും ബഹുമാനം നല്‍കിയിരുന്നില്ല. അദ്ദേഹത്തിന് മരണത്തിനും നാല് പതിറ്റാണ്ട് ശേശമാണ് അദ്ദേഹത്തിന് ഭാരത രത്ന നല്‍കിയതെന്നതും നിര്‍ഭാഗ്യകരമാണ്.'ബിജെപി പ്രവര്‍ത്തകരോട് അംബേദ്ക്കര്‍ പ്രത്യയശാസ്ത്രം പിന്‍തുടരാനും ജെപി നദ്ദ ആവശ്യപ്പെട്ടു.

ഭക്ഷണ വിതരണം

ഭക്ഷണ വിതരണം

ബിആര്‍ അംബേദ്ക്കര്‍ ജന്മദിനത്തില്‍ ഈ ആരോഗ്യപ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇത് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ചെയ്തതാണെന്നായിരുന്നു നദ്ദയുടെ വാദം. ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കാണിച്ച പാത പിന്തുടര്‍ന്നിട്ടുണ്ടെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

English summary
Congress and BJP Celebrate Ambedkar Fete Together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X