കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യംരൂപീകരിച്ചു: ആരോപണവുമായി ആംആദ്മി

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ആംആദ്മിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യ രൂപീകരിച്ചെന്ന ആരോപണവുമായി ആംആദ്മി നേതാവ് ഗോപാല്‍ റായി രംഗത്ത്. ഈയിടെ നടന്ന നോര്‍ത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പാരാജയം ഉറപ്പുവരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചെന്നാണ് ഗോപാല്‍ റായിയുടെ ആരോപണം.

<strong>തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്</strong>തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കാളുടെ അറിവോടെയാണ് കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയ്ക്ക് തയ്യാറായതെന്നും അംആദ്മി ദില്ലി കണ്‍വീനര്‍ കൂടിയായ ഗോപാല്‍ റായി പറഞ്ഞു. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ ആംആദ്മിയെ പരാജയപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും കൈകോര്‍ത്തത് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

<strong>അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു</strong>അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍; വിമര്‍ശനവുമായി ജോയ് മാത്യു

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ചെയര്‍പേഴ്സണ്‍, വൈഎസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്‍ഡിങ് കമറ്റി അംഗം എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ ജയിച്ചപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മറ്റിലേക്ക് ബിജെപിയും വിജയിച്ചു. ആംആദ്മിക്ക് ഒരു സ്ഥാനത്തും വിജയം നേടാന്‍ കഴിഞ്ഞില്ല.

bjpcongress

അതേസമയം, ഗോപാല്‍ റായിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരമായി എങ്ങനെയാണ് സ്വന്തം കൗണ്‍സിലര്‍മാര്‍ എതിരായി വോട്ട് ചെയ്തതെന്ന് പരിശോധിക്കുകയാണ് ആംആദ്മി ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര്‍ കൊച്ചാര്‍ പറഞ്ഞു. ഗോപാല്‍ റായിയുടേത് തെറ്റായ വാദമാണെന്നായിരുന്നു ബിജെപി നേതാവ് പ്രവീണ്‍ ശങ്കര്‍ പ്രതികരിച്ചത്.

English summary
congress and bjp had joined hands in delhi:aam aadmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X