കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ '21' ന്‍റെ ചരിത്രം ആവര്‍ത്തിക്കുമെന്ന് ബിജെപി; ഒരു ചുക്കും സംഭവിക്കില്ലെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
അമേഠിയില്‍ എന്തും സംഭവിക്കാം

ലക്നൗ: കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയോട് ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റെങ്കിലും രാജ്യസഭയിലൂടെ പാര്‍ലമെന്‍റിലെത്തുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത സ്മൃതി ഇറാനി കഴിഞ്ഞ 5 വര്‍ഷവും മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയാലാണ് സ്മൃതി ഇറാനിയും ബിജെപിയും.

<strong> ശ്രീധരന്‍ പിള്ളയല്ല, ദേശീയപാത വികസനം അട്ടിമറിച്ചത് പിണറായിയുടെ ജനവിരുദ്ധ നയങ്ങള്‍: സിആര്‍ നീലകണ്ഠന്‍</strong> ശ്രീധരന്‍ പിള്ളയല്ല, ദേശീയപാത വികസനം അട്ടിമറിച്ചത് പിണറായിയുടെ ജനവിരുദ്ധ നയങ്ങള്‍: സിആര്‍ നീലകണ്ഠന്‍

രാഹുല്‍ ഗാന്ധിയെ നേരിടുമ്പോള്‍ '21' ലാണ് ബിജെപിയുടെ പ്രതീക്ഷ. അമേഠിയുടെ 21 വര്‍ഷത്തിന്‍റെ ഇടവേള കണക്ക് ഇക്കുറിയും തങ്ങളുടെ രക്ഷയക്ക് എത്തുമെന്നാണ് അവരുടെ വിലയിരുത്തല്‍. അമേഠിയും '21' വര്‍ഷവുമായുള്ള ആ ബന്ധത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ..

15 മത്സരങ്ങള്‍

15 മത്സരങ്ങള്‍

1967 ല്‍ മണ്ഡലം നിലവില്‍ വന്ന ശേഷം 15 മത്സരങ്ങളാണ് നെഹ്രു കുടുംബത്തിന്‍റെ കോട്ടയായ അമേഠിയില്‍ ഇന്നേവരെ നടന്നിട്ടുള്ളത്. ഇതില്‍ ആകെ രണ്ട് പ്രാവശ്യം മാത്രമാണ് കോണ്‍ഗ്രസിനെ അമേഠിയിലെ ജനങ്ങള്‍ കൈവിട്ടിട്ടുള്ളത്.

1998 ല്‍ ബിജെപി

1998 ല്‍ ബിജെപി

1977 ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച രവീന്ദ്ര പ്രതാപ് സിങും 1998 ല്‍ ബിജെപിയുടെ സഞ്ജയ് സിങ്ങുമാണ് അമേഠിയില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ കോണ്‍ഗ്രസുകാരല്ലാത്ത നേതാക്കള്‍.

ആദ്യമായി കൈവിട്ടത് 1977

ആദ്യമായി കൈവിട്ടത് 1977

അമേഠി ആദ്യമായി കോണ്‍ഗ്രസിനെ കൈവിട്ട 1977 നും രണ്ടാമതായി കൈവിട്ട 1988 നും ഇടയില്‍ 21 വര്‍ഷത്തെ വ്യത്യാസമാണ് ഉള്ളത്. 1988 നും ശേഷം 21 വര്‍ഷം തികയുന്നത് 2019 ലാണ്. ഈ കണക്കിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്.

വിജയക്കൊടി നാട്ടും

വിജയക്കൊടി നാട്ടും

21 വര്‍ഷം കൂടുമ്പോള്‍ അമേഠിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിടുകയെന്ന രീതി ഇക്കുറിയും ആവര്‍ത്തിച്ചാല്‍ സ്മൃതി ഇറാനി ഇവിടെ വിജയക്കൊടി നാട്ടുമെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ അവകാശപ്പെടുന്നത്.

ഇത്തരം വിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല

ഇത്തരം വിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല

രാഹുലിനെ നേരിട്ട് മത്സരിപ്പിച്ച് തോല്‍പ്പിക്കാനാവില്ലെന്ന് വ്യക്തമായ ബിജെപി ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോവുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആദ്യം സഞ്ജയ് ഗാന്ധി

ആദ്യം സഞ്ജയ് ഗാന്ധി

ആദ്യം സഞ്ജയ് ഗാന്ധി, പിന്നീട് മുന്‍ പ്രധാനമന്ത്രി, സോണിയാ ഗാന്ധി, പിന്നെ രാഹുല്‍ ഗാന്ധി എന്നിവരെ പാര്‍ലമെന്‍റില്‍ എത്തിച്ച മണ്ഡലം ഗാന്ധി കുടുംബത്തെ കൈവിടില്ലെന്നും 2014 ലെ മോദി തരംഗം ഇക്കുറി എവിടേയില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

രാഹുലിന് അനുകൂലം

രാഹുലിന് അനുകൂലം

അമേഠിയുള്‍പ്പട്ടെ കിഴക്കന്‍ യുപിയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സജീവമായി പ്രചരണ രംഗത്ത് ഇറങ്ങിയതോടെ രാഹുലിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി. കൂടാതെ എസ്പി, ബിഎസ്പി കക്ഷികളുടെ പൂര്‍ണ്ണ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലെ 7 മണ്ഡലങ്ങളില്‍ 5 സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. രണ്ട് സീറ്റുകള്‍ എസ്പി സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ്പോലും ലഭ്യമായിരുന്നില്ല.

വ്യക്തമായ ഭൂരിപക്ഷം

വ്യക്തമായ ഭൂരിപക്ഷം

അമേഠി, സലോന്‍, ജഗദീഷ് പൂര്‍, തിലോയ് , എന്നീ മണ്ഡലങ്ങാണ് ബിജെപിയുടെ കൈവശമുള്ളത്. ഗൗരിഗഞ്ച് മണ്ഡലത്തിൽ എസ്പി ജയിച്ചു. നിയമസാഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ നോക്കുമ്പോള്‍ ബിജെപിക്ക് മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്.

എസ്പിയുടെ ബിഎസ്പിയുടേയും പിന്തുണ

എസ്പിയുടെ ബിഎസ്പിയുടേയും പിന്തുണ

എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമാവുക എസ്പിയുടെ ബിഎസ്പിയുടേയും പിന്തുണയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

English summary
congress and bjp hope in amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X