കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ വാറുമായി ബിജെപിയും കോണ്‍ഗ്രസും... ബിജെപിയുടെ കള്ളക്കണക്ക് കൈയോടെ പിടിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയുടെ കള്ളക്കണക്ക് കൈയോടെ പിടിച്ചു | Oneindia Malayalam

ദില്ലി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഭാരത് ബന്ദ് നടത്തി കഴിഞ്ഞിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍ ബിജെപി ഇപ്പോഴും ഇന്ധന വില ന്യായമായ രീതിയിലാണെന്ന് വാദിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ധന വില മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതാണെന്ന് വാദിച്ച് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇന്‍ഫോഗ്രാഫിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്. ഈ കണക്കുകളെല്ലാം തെറ്റാണെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്.

ഇതിന് മറുപടിയുമായി കോണ്‍ഗ്രസും ഇന്‍ഫോഗ്രാഫിക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഇത് വമ്പന്‍ ട്രെന്‍ഡിങായിട്ടുണ്ട്. ഇതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ട്വിറ്റര്‍ വാറും ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുടെ സൈബര്‍ പോരാളികള്‍ക്ക് പറ്റിയ തെറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയില്‍ വീണ അവസ്ഥയിലാണ് ബിജെപി.

 ബിജെപിയുടെ ട്വീറ്റ്

ബിജെപിയുടെ ട്വീറ്റ്

യുപിഎയുടെ കാലത്തെ ഇന്ധന വിലയുമായി താരതമ്യം ചെയ്തായിരുന്നു ബിജെപിയുടെ ട്വീറ്റ്. ഡീസല്‍ വില വര്‍ധനയിരലെ സത്യം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ബിജെപിയുടെ ട്വീറ്റ്. 2004ല്‍ 21.74 രൂപയുണ്ടായിരുന്ന ഡീസലിന് 2009ല്‍ 30.86 രൂപയായെന്നും 2014ല്‍ ഇത് 56.71 രൂപയായി ഉയര്‍ന്നെന്നും ബിജെപി ആരോപിച്ചിരുന്നു. 2018ല്‍ 72.83 രൂപയാണ് ഉള്ളത്. മറ്റുള്ള വര്‍ഷങ്ങളിലെ വര്‍ധനവിന്റെ ശതമാനം നോക്കുമ്പോള്‍ ഇത് കുറവാണെന്നായിരുന്നു ബിജെപിയുടെ വാദം.

കണക്ക് മുഴുവന്‍ തെറ്റി

കണക്ക് മുഴുവന്‍ തെറ്റി

യുപിഎ കാലത്ത് മുഴുവന്‍ വര്‍ധനവ് കൂടുതലാവുമ്പോള്‍ ബിജെപിയുടെ കാലത്ത് എങ്ങനെയാണ് കുറയുകയെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 2014-18 വര്‍ഷങ്ങളില്‍ 28 ശതമാനമാണ് ഇന്ധനവില വര്‍ധിച്ചത് ഇത് കുറവിന്റെ സൂചനയായിട്ടാണ് ബിജെപി രേഖപ്പെടുത്തിയത്. ഇതിനെ അടപടലം ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതാ നിങ്ങള്‍ക്കായി ഞങ്ങള്‍ തെറ്റ് തിരുത്തിയിരിക്കുന്നു എന്ന പരിഹാസ ട്വീറ്റാണ് കോണ്‍ഗ്രസ് തിരിച്ച് നല്‍കിയത്. ഇതില്‍ യഥാര്‍ത്ഥ കണക്കുകളും നല്‍കിയിട്ടുണ്ട്.

സത്യാവസ്ഥ ഇങ്ങനെ

സത്യാവസ്ഥ ഇങ്ങനെ

2004ല്‍ ബാരലിന് 36 മില്യണ്‍ ഡോളറുള്ളപ്പോള്‍ ഇന്ത്യയില്‍ 33.71 പൈസയായിരുന്നു പെട്രോളിന് നല്‍കിയിരുന്നത്. 2009ല്‍ 58 ഡോളറായപ്പോള്‍ 40 രൂപയായി ഉയരുകയായിരുന്നു. 107 ഡോളറായപ്പോഴാണ് 2014ല്‍ ഇത് 71.41 രൂപയായത്. എന്നാല്‍ ബാരലിന് 71 ഡോളറായി കുറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ ഈടാക്കുന്നത് 80.73 രൂപയാണ്. സത്യം പറഞ്ഞാല്‍ അന്താരാഷ്ട്ര വിപണിയിലെ വില എത്രയാണെന്ന് പറയാതെ ഇന്ധന വില ചെറിയ രീതിയിലാണെന്ന് പറയുകയായിരുന്നു ബിജെപി. ഇത് സോഷ്യല്‍ മീഡിയയും കോണ്‍ഗ്രസും ചേര്‍ന്ന് കൈയ്യോടെ പൊളിച്ചിട്ടുണ്ട്.

കണക്കറിയാത്ത പപ്പു

കണക്കറിയാത്ത പപ്പു

കണക്കറിയാത്ത ഏതോ പപ്പുവാണ് ബിജെപിയുടെ ഐടി സെല്‍ നോക്കുന്നത്. 56 രൂപയില്‍ നിന്ന് 72ലേക്ക് പോകുമ്പോള്‍ കൂടുകയാണെന്നാണ് പഠിച്ചത്. ബിജെപി പറയുന്നു കുറയുകയാണെന്ന്. കണ്‍ഫ്യൂഷനായല്ലോ എന്നാണ് ഒരാളുടെ പരിഹാസം. രാഷ്ട്രീയ നിരീക്ഷകനായ ആകാശ് ബാനര്‍ജി പറഞ്ഞിരിക്കുന്നത് അയ്യോ എന്റെ കമ്പ്യൂട്ടര്‍ ക്രാഷായി പോയി എന്നാണ്. അതല്ലാതെ ഇങ്ങനെയൊരു കണക്ക് വരാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

കണക്ക് ക്ലാസില്‍ പോയിട്ടില്ലേ

കണക്ക് ക്ലാസില്‍ പോയിട്ടില്ലേ

താങ്കള്‍ കണക്ക് ക്ലാസില്‍ പോയിട്ടില്ലേ എന്നാണ് ഒരു ചോദ്യം. കണക്ക് ക്ലാസിലേക്ക് വീണ്ടും പോകാന്‍ സമയമായി എന്നും പരിഹാസമുണ്ട്. യുപിഎ കാലത്ത് ബിജെപി പറഞ്ഞിരുന്നത് അഴിമതി കാരണമാണ് ഇന്ധനവില വര്‍ധിക്കുന്നതെന്നായിരുന്നു. ഇപ്പോള്‍ അതേ പാര്‍ട്ടി എന്താണ് പറയുന്നത്. വിപണിവില എന്താണെന്ന് പോലും അറിയാതെ നട്ടം തിരിയുകയാണ് ബിജെപി എന്നാണ് ഇന്ത്യന്‍ മുസ്ലീം എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ പരിഹാസം. യുപിഎ കാലത്ത് ഇന്ധന സബ്‌സിഡി അടിച്ചുമാറ്റിയെന്ന് ബിജെപി തിരിച്ചടിച്ചപ്പോള്‍ നിങ്ങളുടെ കാലത്ത് സബ്‌സിഡിയേ ലഭിക്കുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം.

ഇന്ത്യ ഇറാനൊപ്പം തന്നെ... അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാം... എന്നാല്‍ ഇറാനെ കൈവിടില്ലഇന്ത്യ ഇറാനൊപ്പം തന്നെ... അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാം... എന്നാല്‍ ഇറാനെ കൈവിടില്ല

എങ്കില്‍ എന്നോട് പറ ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്... ലാലേട്ടന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗംഎങ്കില്‍ എന്നോട് പറ ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്... ലാലേട്ടന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം

English summary
congress and bjp in twitter war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X