കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോരാട്ടം.... മികച്ച രണ്ടാം കക്ഷിയാര്?

Google Oneindia Malayalam News

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഒഡീഷയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കുകയാണ് ഏറ്റവും വലിയ രണ്ടാം കക്ഷി ആരായിരിക്കുമെന്ന കാര്യത്തിലാണ് പോരാട്ടം നടക്കുന്നത്. ബിജു ജനതാദളിനെയും നവീന്‍ പട്‌നായിക്കിനെയും പരാജയപ്പെടുത്താനാവില്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ബിജെപി സുപ്രധാന പ്രഖ്യപനങ്ങള്‍ ഒഡീഷയില്‍ നടത്തിയേക്കും.

അതേസമയം കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കുന്നത്. ദുര്‍ബലമായ പാര്‍ട്ടി ഘടകം കാരണം നിരവധി നേതാക്കള്‍ ബിജെപിയിലേക്കും ബിജെഡിയിലേക്കും പോയിരുന്നു. ഇവരെ തിരിച്ചുകൊണ്ട് വരുന്നതടക്കമുള്ള കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത ദിവസം തന്നെ സംസ്ഥാനത്തെത്തും.

കോണ്‍ഗ്രസ് തകര്‍ന്നതിങ്ങനെ

കോണ്‍ഗ്രസ് തകര്‍ന്നതിങ്ങനെ

ഒഡീഷ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു മുമ്പ്. പ്രധാനമായും പശ്ചിമ ഒഡീഷയായിരുന്നു കോണ്‍ഗ്രസിന്റെ കേന്ദ്രം. 2009ല്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരും 5 എംപിമാരും ഇവിടെ നിന്നുണ്ടായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ബിജെപി കുതിച്ച് കയറിയിരിക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് വെറും നാല് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ബിജെപി എട്ട് സീറ്റുമായി വന്‍ മുന്നേറ്റമാണ് നടത്തിയത്. 2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വന്‍ വീഴ്ച്ചയാണ് ഉണ്ടായത്.

തിരിച്ചുവരവിന് ഒരുങ്ങുന്നു

തിരിച്ചുവരവിന് ഒരുങ്ങുന്നു

കോണ്‍ഗ്രസ് തിരിച്ചുവരവിനൊരുങ്ങുമ്പോള്‍ ബിജെപി ഇപ്പോഴുള്ള നില വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേടിയ വിജയം ഒഡീഷയിലും അലയടിക്കുന്നുണ്ട്. ഛത്തീസ്ഗഡ് ഒഡീഷയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ്. അവിടെയുള്ള രാഷ്ട്രീയ സാഹചര്യം പശ്ചിമ ഒഡീഷയിലും പ്രതിഫലിക്കും. ഇതാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് പ്രതീക്ഷിക്കാനുള്ള കാരണം.

രാഹുലിന്റെ സന്ദര്‍ശനം

രാഹുലിന്റെ സന്ദര്‍ശനം

രാഹുല്‍ ഗാന്ധി നിരന്തരം സംസ്ഥാന സന്ദര്‍ശനം നടത്തുന്നത് പാര്‍ട്ടിക്ക് അനുകൂലമായി മാറുന്നുണ്ട്. മാര്‍ച്ച് 13ന് അദ്ദേഹം വീണ്ടും സംസ്ഥാനത്തെത്തുന്നുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍ രാഹുല്‍ ഉന്നയിച്ചത്. അധികാരത്തില്‍ എത്തിയ ഉടനെ വായ്പകള്‍ പിന്‍വലിച്ച കാര്യവും മുമ്പുള്ള സന്ദര്‍ശനങ്ങളില്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 2600 രൂപ മിനിമം താങ്ങുവില ഏര്‍പ്പെടുത്തുമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു.

പട്‌നായിക്ക് വീഴില്ല

പട്‌നായിക്ക് വീഴില്ല

നവീന്‍ പട്‌നായിക്ക് ഇത്തവണ പരാജയപ്പെടില്ലെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. പക്ഷേ പോരാട്ടം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ബിജെഡി ശക്തമായ തീരപ്രദേശ മേഖലയിലാണ് ബിജെപി കണ്ണുവെക്കുന്നത്. 2014ല്‍ തീരപ്രദേശത്തെ എട്ട് സീറ്റും ബിജെഡി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ബിജെപി ഇവിടെ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ദക്ഷിണ തീരപ്രദേശത്താണ് ബിജെപി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും

കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും

കോണ്‍ഗ്രസ് ഇത്തവണ നിലമെച്ചപ്പെടുത്തുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പക്ഷേ സംഘടനാ സംവിധാനം ഇപ്പോഴും ദുര്‍ബലമാണ്. ബിജെപി ശക്തമായ പോരാട്ടം തന്നെയാണ് നടത്തുന്നത്. അതേസമയം ബിജു ജനതാദളിന് നിരവധി സീറ്റുകള്‍ ഇത്തവണ നഷ്ടപ്പെടുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും അഴിമതി ആരോപണങ്ങള്‍ നവീന്‍ പ്ട്‌നായിക്കിനെതിരെയുണ്ട്. ബിജെപി അധികാരം പിടിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നിലെത്താനും സാധ്യതയുണ്ട്.

ഫൂല്‍പൂരില്‍ പ്രിയങ്ക മത്സരിക്കുമോ? വിജയസാധ്യത വിലയിരുത്താന്‍ ടെക്‌നിക്കല്‍ ടീം!!ഫൂല്‍പൂരില്‍ പ്രിയങ്ക മത്സരിക്കുമോ? വിജയസാധ്യത വിലയിരുത്താന്‍ ടെക്‌നിക്കല്‍ ടീം!!

English summary
congress and bjp redraw strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X