കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ട്രമ്പ് കാര്‍ഡ് ഇറക്കി കോണ്‍ഗ്രസ്; സിന്ധ്യയുടെ 'എക്‌സ്പ്രസ് വേ' പൊളിയും? പോര് ശക്തം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. മികച്ച വിജയം നേടുന്ന പാര്‍ട്ടിക്ക് സംസ്ഥാനം ഭരിക്കാം. കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടുമെന്നാണ് അവര്‍ ആഭ്യന്തരമായി നടത്തിയ സര്‍വ്വെയില്‍ തെളിഞ്ഞത്. എന്നാല്‍ ഈ സര്‍വെ കാര്യമാക്കേണ്ടെന്ന് ബിജെപി പറയുന്നു. 24 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതില്‍ കൂടുതലും സിന്ധ്യയുടെ പക്ഷത്തിന് മേല്‍ക്കൈയുള്ള ഗോളിയോര്‍ ചമ്പാല്‍ മേഖലയിലാണ്.

Recommended Video

cmsvideo
by election campaigns start in madhyapradesh

ഉപതിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധം ബിജെപി തീരുമാനിച്ചുകഴിഞ്ഞു. ഇത് മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്ക് കോണ്‍ഗ്രസും തുടക്കമിട്ടു. കോണ്‍ഗ്രസും ബിജെപിയും വാശിയേറിയ നീക്കങ്ങളാണ് നടത്തുന്നത്. അതിനിടെ ഒട്ടേറെ പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

പകുതിയിലധികം സീറ്റ് കിട്ടിയാല്‍

പകുതിയിലധികം സീറ്റ് കിട്ടിയാല്‍

ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള 22 എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കമല്‍നാഥ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. ഇതിന് പുറമെ മറ്റു രണ്ടു മണ്ഡലങ്ങളും അടക്കം 24 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റ് നേടുന്നവര്‍ക്ക് സംസ്ഥാനം ഭരിക്കാം.

ഗ്വാളിയോര്‍-ചമ്പാല്‍ മേഖല

ഗ്വാളിയോര്‍-ചമ്പാല്‍ മേഖല

ഗ്വാളിയോര്‍-ചമ്പാല്‍ മേഖലയിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 16 മണ്ഡലങ്ങളുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീന പ്രദേശമാണിവിടം. എന്നാല്‍ കോണ്‍ഗ്രസിനോട് താല്‍പ്പമുള്ളവരും ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് മേഖല പിടിക്കാന്‍ ബിജെപി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ചമ്പാല്‍ എക്‌സ്പ്രസ് വേ വീണ്ടും

ചമ്പാല്‍ എക്‌സ്പ്രസ് വേ വീണ്ടും

ചമ്പാല്‍ എക്‌സ്പ്രസ് വേ പ്രൊജക്ട് വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് ബിജെപി. ഈ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു. യുപി, രാജസ്ഥാന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ പദ്ധതിയാണിത്. മേഖലയുടെ മുഖഛായ മാറ്റുന്ന പദ്ധതി.

കോണ്‍ഗ്രസ് തടഞ്ഞുവച്ചു

കോണ്‍ഗ്രസ് തടഞ്ഞുവച്ചു

ചമ്പാല്‍ എക്‌സ്പ്രസ് വേ പ്രൊജക്ട് വീണ്ടും തുടങ്ങുന്നതോടെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയും കരുതുന്നത്. ശിവരാജ് സിങ് ചൗഹാന്റെ പുതിയ തീരുമാനം സ്വാഗതം ചെയ്ത് സിന്ധ്യ രംഗത്തുവന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തടഞ്ഞുവച്ച പദ്ധതിയാണിതെന്നും സിന്ധ്യ പറഞ്ഞു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ചമ്പാല്‍ പ്രോഗ്രസ് വേ എന്ന പേരിലാണ് പദ്ധതിക്ക് ബിജെപി തുടക്കമിടുന്നത്. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് മധ്യപ്രദേശില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്കും രാജസ്ഥാനിലേക്കും എളുപ്പവഴി ഒരുക്കും. ഈ പദ്ധതി വരുന്നതോടെ മേഖലയിലെ 16 സീറ്റിലും ബിജെപിക്ക് ജയിക്കാന്‍ സാധിക്കുമെന്ന് ശിവരാജ് സിങ് ചൗഹാനും സിന്ധ്യയും കണക്ക് കൂട്ടുന്നു.

കോണ്‍ഗ്രസ് നിഷേധിച്ചു

കോണ്‍ഗ്രസ് നിഷേധിച്ചു

ചമ്പാല്‍ എക്‌സ്പ്രസ് വേ പ്രൊജക്ട് കമല്‍നാഥ് സര്‍ക്കാര്‍ തടഞ്ഞുവെന്ന ബിജെപി വാദം കോണ്‍ഗ്രസ് തള്ളി. ബിജെപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കള്ളം പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര പറഞ്ഞു. പദ്ധതി പുനരാരംഭിക്കാന്‍ തന്നെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പണമെവിടെ എന്ന് കോണ്‍ഗ്രസ്

പണമെവിടെ എന്ന് കോണ്‍ഗ്രസ്

കോടികള്‍ ചെലവുള്ള പദ്ധതിയാണിത്. കൊറോണ പ്രതിസന്ധി കാലത്ത് ഇത്രയും തുക ചെലവഴിച്ചുള്ള പദ്ധതി ബിജെപി സര്‍ക്കാര്‍ തുടങ്ങാന്‍ സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് കരുതുന്നു.

കോണ്‍ഗ്രസിന്റെ ആയുധം

കോണ്‍ഗ്രസിന്റെ ആയുധം

എക്‌സ്പ്രസ് വേ പദ്ധതി 16 മണ്ഡലങ്ങളില്‍ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കൊറോണ കാരണം ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ഈ വേളയില്‍ ഉയര്‍ന്ന വൈദ്യുതി നിരക്കാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതാണ് തങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ പ്രിയവൃത് സിങ് പറഞ്ഞു.

എല്ലാ ആനുകൂല്യങ്ങളും തടഞ്ഞു

എല്ലാ ആനുകൂല്യങ്ങളും തടഞ്ഞു

മധ്യപ്രദേശില്‍ കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നു. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. കമല്‍നാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇതാണ് കോണ്‍ഗ്രസ് പ്രധാനമായും പ്രചരിപ്പിക്കുകയെന്നും പ്രിയവൃത് സിങ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

അതിനിടെ, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഇന്‍ഡോര്‍ ജില്ലയിലെ സാന്‍വറിലുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കുമെന്ന് മന്ത്രി തുളസിറാം സിലാവത് പറഞ്ഞു.

ബിജെപിയുടെ തലവേദന

ബിജെപിയുടെ തലവേദന

ഉപതിരഞ്ഞെടുപ്പ്, മന്ത്രിസഭാ വികസനം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി കഴിഞ്ഞദിവസം ശിവരാജ് സിങ് ചൗഹാന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് മന്ത്രി പദവി നല്‍കുന്നതില്‍ കടുത്ത വെല്ലുവിളിയാണ് ചൗഹാന്‍ നേരിടുന്നത്. മുതിര്‍ന്ന ചില ബിജെപി നേതാക്കള്‍ ഇതിനെതിരെ രംഗത്തുണ്ട്. മന്ത്രിപദവി കിട്ടാത്തവരിലാണ് കോണ്‍ഗ്രസിന്റെ നോട്ടം.

English summary
Congress, BJP starts election mode declarations in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X