കോൺഗ്രസും സിപിഎമ്മുമാണ് വർഗീയത പ്രചരിപ്പിക്കുന്നത്, ബിജെപിയല്ല; കർണാടകത്തിൽ സുരേഷ് ഗോപി
കർണാടകയിൽ ഇത്തവണയും ബിജെപി തന്നെ അധികാരത്തിലേറുമെന്ന് സുരേഷ് ഗോപി. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും 124 സീറ്റുകൾ വരെ നേടാൻ പാർട്ടിക്ക് സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപിക്ക് വര്‍ഗ്ഗീയത പ്രചരിപ്പിക്കേണ്ട ആവശ്യമില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റുമാണ് വര്‍ഗ്ഗീയത പരത്തുന്നത്. വര്‍ഗ്ഗീയത കൊണ്ടാണ് അവര്‍ ജീവിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ണാടകയിലെത്തിയത് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഇത്തവണ എന്ത് വിലകൊടുത്തും ഭരണം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 128 സീറ്റുകൾ വരെ ഇത്തവണ നേടാൻ സാധിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടത്. എന്നാൽ ബിജെപിക്ക് ആശങ്ക നൽകുന്ന അഭിപ്രായ സർവ്വേകളാണ് പുറത്ത് വരുന്നത്.
മിക്ക സർവ്വേകളിലും കോൺഗ്രസിനാണ് ഇത്തവണ ഭരണ സാധ്യത പ്രവചിക്കുന്നത്. 120 സീറ്റുകൾ വരെ കോൺഗ്രസിന് സർവ്വേകൾ സാധ്യത പ്രവചിക്കുന്നത്.












Click it and Unblock the Notifications