കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: മാസങ്ങള്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ്. ബിജെപി ആശ്ചര്യപ്പെടുത്തുന്ന വളര്‍ച്ചയാണ് ബംഗാളില്‍ കൈവരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമായിട്ടാണ് മിക്ക നിരീക്ഷകരും ബംഗാള്‍ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന് ഇത് അഗ്നിപരീക്ഷയാണ്. ബംഗാളില്‍ കോണ്‍ഗ്രസ് വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രമാണ് ആവിഷ്‌കരിക്കുന്നത്. ശത്രുവിന്റെ എണ്ണം കുറച്ച് വോട്ടുകള്‍ കേന്ദ്രീകരിക്കുകയാണ് കോണ്‍ഗ്രസ്. ഇത്തവണ കൂടി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ കുതിപ്പില്‍ പതറി

ബിജെപിയുടെ കുതിപ്പില്‍ പതറി

ബിജെപിയുടെ മുന്നേറ്റമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനും ബംഗാളില്‍ കാലിടറാന്‍ കാരണം. ഇരുപാര്‍ട്ടികളുടെയും പോരായ്മയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം എന്ന നിരീക്ഷണവുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ കുതിപ്പാണ് ബിജെപി നടത്തിയിരിക്കുന്നത്.

സഖ്യം തേടാന്‍ കാരണം

സഖ്യം തേടാന്‍ കാരണം

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷം എന്നിവരെയാണ് കോണ്‍ഗ്രസിന് നേരിടാനുള്ളത്. ഇത്രയും കക്ഷികള്‍ മല്‍സര രംഗത്തുണ്ടാകുമ്പോള്‍ ബിജെപിക്ക് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം. അതുകൊണ്ടാണ് മറുചേരിയിലെ പാര്‍ട്ടികളുടെ എണ്ണം കുറക്കാനും സഖ്യസാധ്യത ആരായാനും കോണ്‍ഗ്രസ് തീരുമാനിച്ചത്.

സിപിഎമ്മുമായി സഖ്യമുണ്ടാക്കി

സിപിഎമ്മുമായി സഖ്യമുണ്ടാക്കി

സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്. സിപിഎം-കോണ്‍ഗ്രസ് സഖ്യമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. വോട്ടുകള്‍ ചിതറിപ്പോകരുത് എന്ന നിര്‍ബന്ധമാണ് ഈ സഖ്യത്തിന് കാരണം.

2016ലെ തെറ്റ് ആവര്‍ത്തിക്കരുത്

2016ലെ തെറ്റ് ആവര്‍ത്തിക്കരുത്

കഴിഞ്ഞദിവസം സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വിശദമായ സഖ്യ ചര്‍ച്ച നടന്നു. താഴെതട്ട് മുതല്‍ സഖ്യം പ്രവര്‍ത്തിക്കണമെന്നാണ് യോഗത്തിലെ ധാരണ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യസാധ്യതയുണ്ടായെങ്കിലും താഴെ തട്ടില്‍ എത്തിയില്ല. അതാണ് ഫലം കാണാതെ പോയത്.

Recommended Video

cmsvideo
Rahul Gandhi Dont Want To Change The Track, | Oneindia Malayalam
 ബിജെപിക്ക് തിരിച്ചടിയാകും

ബിജെപിക്ക് തിരിച്ചടിയാകും

സിപിഎമ്മും കോണ്‍ഗ്രസും സഖ്യം ചേരുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. മതേതര വോട്ടുകള്‍ ചിതറിയാല്‍ തങ്ങള്‍ അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ അതാണ് സംഭവിച്ചത്. 18 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത്

42 ലോക്‌സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്. 2014ല്‍ 34 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം 22 ആയി കുറഞ്ഞു. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപിക്ക് 18 ആയി ഉയര്‍ന്നു. നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് രണ്ടായി കുറഞ്ഞു. ഇടതുപക്ഷത്തിന് പൂജ്യവും.

ഭിന്നതകള്‍ നിലനില്‍ക്കെ ഒന്നിക്കണം

ഭിന്നതകള്‍ നിലനില്‍ക്കെ ഒന്നിക്കണം

തൃണമൂല്‍ വിരുദ്ധ വികാരം ബംഗാളിലുണ്ട്. എന്നാല്‍ ബിജെപിയെ അടുപ്പിക്കാനും അവര്‍ മടിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്-സിപിഎം കക്ഷികള്‍ ആദര്‍ശത്തിലെ വൈരുദ്ധ്യം നിലനിര്‍ത്തികൊണ്ട് തന്നെ ഒന്നിക്കണമെന്നാണ് കപില്‍ താക്കൂറിനെ പോലുള്ള നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

രണ്ടു പാര്‍ട്ടികള്‍ക്കും ഒരേ വെല്ലുവിളി

രണ്ടു പാര്‍ട്ടികള്‍ക്കും ഒരേ വെല്ലുവിളി

കോണ്‍ഗ്രസ്, സിപിഎം സഖ്യം ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചടി ബിജെപിക്കാകും. കൂടെ തൃണമൂലിനും. ഈ മാസം 24ന് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ യോഗം ചേര്‍ന്ന് ബൂത്ത് തലത്തില്‍ സ്വീകരിക്കേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു. സഖ്യം ശക്തമായി കൊണ്ടുപോകണമെന്നും തീരുമാനിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നുണ്ട്.

ബിജെപിക്ക് നേട്ടമായത്...

ബിജെപിക്ക് നേട്ടമായത്...

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം 10 ആയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 40 ശതമാനമായി വര്‍ധിച്ചു. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിക്ക് സാധിച്ചു എന്നതാണ് അവര്‍ക്ക് തുണയായത്. ഇതിന് വേണ്ട പ്രത്യേക പദ്ധതികള്‍ ബിജെപി ആവിഷ്‌കരിക്കുന്നുമുണ്ട്.

കോണ്‍ഗ്രസിന്റെ വോട്ടിങ് നില

കോണ്‍ഗ്രസിന്റെ വോട്ടിങ് നില

2011ല്‍ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം 8.91 ശതമാനമായിരുന്നു. 2016ല്‍ ഇത് 12.3 ശതമാനമായി വര്‍ധിച്ചു. പക്ഷേ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 5 ശതമാനം വോട്ട് മാത്രമേ കോണ്‍ഗ്രസിന് നേടാനായുള്ളൂ. സിപിഎമ്മിനും ഇതേ അവസ്ഥയായിരന്നു. ഈ വോട്ടുകളെല്ലാം കിട്ടിയത് ബിജെപിക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സംയുക്ത പ്രതിഷേധം 29ന്

സംയുക്ത പ്രതിഷേധം 29ന്

ഇടതുനേതാക്കളുമായുള്ള ചര്‍ച്ച ഗുണപരമായിരുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര പറഞ്ഞു. വരും തിരഞ്ഞെടുപ്പില്‍ സഖ്യം മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 29ന് കൊല്‍ക്കത്തയില്‍ ഇന്ധന വില വര്‍ധനക്കെതിരെ സംയുക്ത പ്രതിഷേധത്തിനും യോഗം തീരുമാനിച്ചുവെന്ന് മിത്ര കൂട്ടിച്ചേര്‍ത്തു.

സീറ്റ് വിഭജനമെന്ന പൊല്ലാപ്പ്

സീറ്റ് വിഭജനമെന്ന പൊല്ലാപ്പ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും സീറ്റ് വിഭജനത്തെ ചൊല്ലി പൊളിഞ്ഞു. കനത്ത നഷ്ടം നേരിട്ടത് സിപിഎമ്മിനാണ്. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന് നാലില്‍ നിന്ന് രണ്ടായി സീറ്റുകള്‍ കുറയുകയും ചെയ്തു. ഇത്തവണ സഖ്യം ശക്തമാകുമെന്ന് സിപിഐ സെക്രട്ടറി സ്വപന്‍ ബാനര്‍ജി പറഞ്ഞു.

English summary
Congress and CPM Leaders met to introduce Strategy for 2021 West Bengal Assembly Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X