കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെ അകറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസും സപിഎമ്മും കൈകോര്‍ത്താണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. കോണ്‍ഗ്രസ് പാടേ തകര്‍ന്നടിഞ്ഞു എന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

എന്നാല്‍ ബംഗാളില്‍ കളി മാറ്റുകയാണ് കോണ്‍ഗ്രസ്. ഒവൈസി ഉള്‍പ്പെടുന്ന സഖ്യത്തെ കൂടെ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമുണ്ടാക്കികഴിഞ്ഞു. ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ കൂടി ഈ സഖ്യത്തിലെത്തിയേക്കും. വ്യത്യസ്ത രാഷ്ട്രീയ സഖ്യമാണ് ബംഗാളില്‍ വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ത്രികോണ മല്‍സരം

ത്രികോണ മല്‍സരം

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ബംഗാളില്‍ പ്രധാന മല്‍സരം. സിപിഎമ്മും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയതോടെ ത്രികോണ മല്‍സരത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

30 ശതമാനം മുസ്ലിങ്ങള്‍

30 ശതമാനം മുസ്ലിങ്ങള്‍

മമതാ ബാനര്‍ജിക്കൊപ്പമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ നിന്നത്. മികച്ച വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടുകയും ചെയ്തു. ബംഗാളിലെ വോട്ടര്‍മരില്‍ 30 ശതമാനം മുസ്ലിങ്ങളാണ്. 90ഓളം മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് മുസ്ലിം വോട്ടുകള്‍. അതുകൊണ്ടുതന്നെ മുസ്ലിം നേതാക്കളെ കൂടെ നിര്‍ത്താനാണ് എല്ലാവരുടെയും ശ്രമം.

പുതിയ മുന്നണിയില്‍ ഒവൈസിയും

പുതിയ മുന്നണിയില്‍ ഒവൈസിയും

മമത ബാനര്‍ജിക്കും കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനും തലവേദനയുണ്ടാക്കുന്ന പ്രഖ്യാപനമായിരുന്നു ഒവൈസിയുടെത്. തന്റെ പാര്‍ട്ടി ബംഗാളില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസി ആഴ്ചകള്‍ക്ക് മുമ്പ് ബംഗാളിലെത്തി മുസ്ലിം പണ്ഡിതന്‍ അബ്ബാസ് സിദ്ദീഖിയുമായി ചര്‍ച്ച നടത്തി. അബ്ബാസ് സിദ്ദിഖ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ഒവൈസിയുടെ കക്ഷിയും ജെഎംഎം ഉള്‍പ്പെടെയുള്ള ചെറുകക്ഷികളുമുണ്ട്.

ഹൈക്കമാന്റ് തീരുമാനം ഉടന്‍

ഹൈക്കമാന്റ് തീരുമാനം ഉടന്‍

ബിജെപിയെ പരാജയപ്പടുത്താന്‍ എല്ലാ കക്ഷികളും തങ്ങളെ പിന്തുണയ്്ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. അതിനിടെയാണ് കോണ്‍ഗ്രസ് വേറിട്ട നീക്കം നടത്തുന്നത്. അബ്ബാസ് സിദ്ദീഖിയുമായി കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നാന്‍ ചര്‍ച്ച നടത്തി. സിദ്ദിഖിയുടെ ആവശ്യങ്ങള്‍ ഹൈക്കമാന്റിനെ അറിയിക്കാനും തീരുമാനിച്ചു. ഹൈക്കമാന്റിന്റെ കോര്‍ട്ടിലാണ് ഇപ്പോള്‍ പന്ത്.

സഖ്യത്തിന് വഴിയൊരുങ്ങുന്നത് ഇങ്ങനെ

സഖ്യത്തിന് വഴിയൊരുങ്ങുന്നത് ഇങ്ങനെ

കോണ്‍ഗ്രസും സിപിഎമ്മും സഖ്യമാണ്. ഇതിലേക്കാണ് സിദ്ദിഖിയുടെ മുന്നണിയെ ക്ഷണിക്കുന്നത്. ഇതോടെ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യവും കോണ്‍ഗ്രസ്-സിപിഎം സഖ്യവും ഒരുമിക്കാനാണ് വഴിയൊരുങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിശാലമായ സഖ്യമൊരുങ്ങും. വോട്ട് ഭിന്നിക്കുന്നത് ഒഴിവാക്കുകയാണ് കോണ്‍ഗ്രസ് തന്ത്രം.

ബിഹാറില്‍ പാഠം പഠിച്ചു

ബിഹാറില്‍ പാഠം പഠിച്ചു

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാല സഖ്യവുമായി ചേരാന്‍ ഒവൈസി ശ്രമിച്ചിരുന്നു. വിശാല സഖ്യം തയ്യാറായില്ല. പിന്നീടാണ് ഒവൈസി തനിച്ച് മല്‍സരിച്ചതും അഞ്ച് സീറ്റില്‍ ജയിച്ചതും. ഇത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പാര്‍ട്ടികളെ ഞെട്ടിച്ചു. അതുകൊണ്ടാണ് ഒവൈസിയുള്ള സഖ്യത്തെ കൂടെ ചേര്‍ക്കാന്‍ ബംഗാളില്‍ ശ്രമം നടത്തുന്നത്.

 അബ്ബാസ് സിദ്ദിഖിയുടെ ലക്ഷ്യം

അബ്ബാസ് സിദ്ദിഖിയുടെ ലക്ഷ്യം

മുസ്ലിം, ദളിത്, ആദിവാസി വിഭാഗങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അബ്ബാസ് സിദ്ദിഖ് പറയുന്നു. എല്ലാ വിഭാഗത്തിലെ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി വരികയാണ്. മമതയെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപിക്കും മമതക്കുമെതിരായ സഖ്യമാണ് അബ്ബാസ് സിദ്ദിഖിയുടെ ലക്ഷ്യം. അബ്ബാസ് സിദ്ദിഖി വര്‍ഗീയ നേതാവല്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പ്രതികരിച്ചത്.

സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്

Recommended Video

cmsvideo
ബജറ്റ് പ്രസംഗം തുടങ്ങിയത് പാലക്കാട്ടുകാരി സ്നേഹയുടെ കവിത ചൊല്ലി

ബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും, ഹരിയാനയില്‍ അവിശ്വാസ നീക്കംബിജെപി എംഎല്‍എമാര്‍ കൂട്ടരാജിക്ക്; കോണ്‍ഗ്രസ് ഭരണം പിടിച്ചേക്കും, ഹരിയാനയില്‍ അവിശ്വാസ നീക്കം

English summary
Congress and CPM may join with new front including Owaisi in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X