കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണം

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. എന്ത് രാഷ്ട്രീയ സമീപനമാണ് ബംഗാളില്‍ സ്വീകരിക്കേണ്ടത് എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സിപിഎം. ഒരു കാലത്ത് സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ച സിപിഎം ഇന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരുക്കം നടത്തി രംഗത്തിറങ്ങണമെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം കോണ്‍ഗ്രസുമായുള്ള സഖ്യ നീക്കത്തെ അനുകൂലിച്ചു. പിബിയിലെ കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതിനെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ട്. വിശദാംസങ്ങള്‍ ഇങ്ങനെ...

34 വര്‍ഷം സിപിഎം ഭരണം

34 വര്‍ഷം സിപിഎം ഭരണം

34 വര്‍ഷം തുടര്‍ച്ചയായി സിപിഎം ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി. നന്തിഗ്രാമിലെയും സിംഗൂരിലെയും കര്‍ഷകര്‍ക്കെതിരായ നടപടിയാണ് സിപിഎമ്മിന് തിരിച്ചടിയായത്.

രണ്ടു ശത്രുക്കള്‍

രണ്ടു ശത്രുക്കള്‍

2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മമത ബാനര്‍ജിയുടെ പാര്‍ട്ടി തന്നെ അധികാരത്തിലെത്തി. അടുത്ത വര്‍ഷം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബംഗാള്‍. ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് രാഷ്ട്രീയ ശത്രുവായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജെപിയും കളത്തിലുണ്ട്.

പിബി അംഗീകാരം

പിബി അംഗീകാരം

കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശത്രുക്കള്‍ ഒന്ന് തന്നെയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസുമായി കൈ കോര്‍ക്കാം എന്ന് സിപിഎം തീരുമാനിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന പിബി യോഗം ചര്‍ച്ച ചെയ്തു. എല്ലാവരും കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിച്ചു.

2016ല്‍ കേരള ഘടകം എതിര്‍ത്തു

2016ല്‍ കേരള ഘടകം എതിര്‍ത്തു

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കരുത് എന്നാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളഘടകം എടുത്ത നിലപാട്. ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ആവര്‍ത്തിച്ചു. പക്ഷേ, കേരളഘടകത്തിന്റെ എതിര്‍പ്പുള്ളതിനാല്‍ പൂര്‍ണമായ തോതില്‍ സഖ്യം നിലവില്‍ വന്നില്ല.

അടുത്ത നടപടി ഇതാണ്

അടുത്ത നടപടി ഇതാണ്

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യം അനിവാര്യമാണ് എന്ന് ബംഗാളില്‍ നിന്നുള്ള സിപിഎം നേതാക്കള്‍ പിബിയില്‍ ആവശ്യപ്പെട്ടു. കേരള ഘടകം കാര്യമായ എതിര്‍പ്പ് ഉന്നയിച്ചില്ല. ഇനി കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പിബി തീരുമാനം കേന്ദ്രകമ്മിറ്റി തള്ളില്ലെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് അനുകൂലം

കോണ്‍ഗ്രസ് അനുകൂലം

സിപിഎമ്മുമായി സഖ്യം ചേര്‍ന്നാണ് ഇത്തവണ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുക എന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയിരുന്നു. ഇരു പാര്‍ട്ടികളും സഖ്യ ചര്‍ച്ച നടത്തി. സീറ്റ് വിഭജനം സംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ നടപടികള്‍ക്ക് വേഗത കൂടും.

പ്രധാന പോരാട്ടം ഇവര്‍ തമ്മില്‍

പ്രധാന പോരാട്ടം ഇവര്‍ തമ്മില്‍

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ബംഗാളിലെ പ്രധാന മല്‍സരം. ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മൂന്നും നാലും സ്ഥാനക്കാര്‍ ഒന്നിക്കുക എന്ന രാഷ്ട്രീയ അടവാണ് കോണ്‍ഗ്രസും സിപിഎമ്മും പയറ്റുന്നത്. ഈ രാഷ്ട്രീയ നീക്കം വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ബിഹാറിലും ഇതേ സഖ്യം

ബിഹാറിലും ഇതേ സഖ്യം

അതേസമയം, ബിഹാറിലും കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍. ഇരുവരും ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിലാണ്. കോണ്‍ഗ്രസ് 70 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 29 സീറ്റിലുമാണ് ബിഹാറില്‍ മല്‍സരിക്കുന്നത്. സിപിഐ ആറ് സീറ്റിലും സിപിഎം നാല് സീറ്റിലും മല്‍സരിക്കുന്നു.

പ്രവാചക കാര്‍ട്ടൂണ്‍; ഭിന്നത മറന്ന് അറബ് ലോകം ഒറ്റക്കെട്ട്, ഫ്രാന്‍സിനെതിരെ ബഹിഷ്‌കരണ നീക്കംപ്രവാചക കാര്‍ട്ടൂണ്‍; ഭിന്നത മറന്ന് അറബ് ലോകം ഒറ്റക്കെട്ട്, ഫ്രാന്‍സിനെതിരെ ബഹിഷ്‌കരണ നീക്കം

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നുനടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
Congress and CPM will Jointly Contest in West Bengal Assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X