• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

2 ജി സ്പെക്ട്രം വിധി ജാതകം മാറ്റിയത് ഡിഎംകെയുടേത്; തലൈവിയുടെ മണ്ഡലത്തിൽ ഇനി കലൈഞ്ജർ?

  • By Ankitha

ചെന്നൈ: 2 ജി സ്പെക്ട്രം വിധി ഏറ്റവും കൂടുതൽ ആശ്വാസമായിരിക്കുന്നത് ഡിഎംകെയ്ക്കാണ്. ഇതിലൂടെ തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചു വരാനുള്ള ഒരു അവസരം കൂടിയാണ് വീണ് കിട്ടിയിരിക്കുന്നത്. ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇത്തരമൊരു വിധിവന്നത് ഡിഎംകെയ്ക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നൽകിയത്. 2 ജി സ്പെക്ട്രം വിധി ആർകെ നഗർ തിരഞ്ഞെടുപ്പിനെ ബാധിച്ചോയെന്ന് ഡിസംബർ 24ാം കണ്ടറിയാം.

യുഎൻ അന്വേഷണ സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ല! കാരണം വ്യക്തമാക്കി മ്യാൻമാർ സർക്കാർ

ടുജി കേസിൽ ബോളിവുഡ് നിർമ്മാതാവ് കരീം മെറാനി, വ്യവസായി ഷാഹിദ് ബൽവ, അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുൻ മനേജിങ് ഡയറക്ടറ്‍ ഗൗതം ഡോഷി തുടങ്ങിയർക്കൊപ്പം അന്നത്തെ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയും കരുണാനിധിയുടെ മകളും രാജ്യസഭ എംപിയുമായ കനിമൊഴിയും ഉൾപ്പെട്ടിരുന്നു. ഇത് ഡിഎംകെ ഏറ്റ എറ്റവും വലിയ പ്രഹരം തന്നെയായിരുന്നു. ഇതിൽ നിന്നാണ് പാർട്ടിയും കുറ്റവിമുക്തരായിരിക്കുന്നത്.

തിരഞ്ഞെടുപ്പിനെ ബാധിക്കും

തിരഞ്ഞെടുപ്പിനെ ബാധിക്കും

ആർകെ നഗറിൽ അണ്ണാഡിഎംകെയെ വെട്ടി ഡിഎംകെ അധികാരത്തിലേറാനുള്ള പദ്ധതികൾ അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഡിഎംകെയ്ക്ക് ഏറെ ആശ്വാസം നൽകുന്ന വിധി വന്നിരിക്കുന്നത്. ഇതോടെ ഡിഎംകെയുടെ ജാതകം മാറി മറിയാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വിധി വന്നത് ഡിഎംകെയ്ക്ക് തിരിച്ചു വരാനുള്ള അവസ്ഥ സൃഷ്ടിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

സ്റ്റാലിൻ യുഗം

സ്റ്റാലിൻ യുഗം

തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന ഡിഎംകെയ്ക്ക് വിധി പുതിയ ആശ്വാസമാകുമെന്ന കാര്യത്തിൽ തർക്കമില്ല. അഴിമതിയാരോപണത്തിന്‍റെ പേരിൽ പാർട്ടിയിൽ ഉൾവലിഞ്ഞുനിന്ന കനിമൊഴിയും കൂടി രംഗത്തെത്തുന്നതോടെ പുതിയ ഡിഎംകെ കൂടുതൽ ശക്തി പ്രാവിക്കും. എഐഎഡിഎംകെയിലെ അഭിപ്രായഭിന്നത രാഷ്ട്രീയമായി ഡിഎംകെയ്ക്ക് ഗുണകരമാകും.

ആദ്യമായി ജയിലിൽ പോയ മന്ത്രി

ആദ്യമായി ജയിലിൽ പോയ മന്ത്രി

ഏറെ അപൂർവ്വത നിറഞ്ഞ കേസായിരുന്നു 2 ജി അഴിമതി കേസ്. ഒരു മന്ത്രി സ്ഥാനത്തിരിക്കെ ജയിൽ പോകേണ്ടി വന്നത് ഈ കേസിലൂടെയാണ്. അന്നത്തെ ടെലികോം മന്ത്രിയായികരുന്ന എ രാജ്യയ്ക്ക് മന്ത്രിസ്ഥാനം രാജിവെച്ച് ജയിലിലേയ്ക്ക് പോകേണ്ടി വന്നിത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഭരണഘടനപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നു രാജ അന്ന് പറഞ്ഞിരുന്നു. ഈ വിധി അദ്ദേഹത്തിനും ഏറെ ആശ്വാസമായിരിക്കുകയാണ്.

 അണ്ണാഡിഎംകെ കിട്ടിയത് കനത്ത പ്രകരം

അണ്ണാഡിഎംകെ കിട്ടിയത് കനത്ത പ്രകരം

ഡിഎംകെയ്ക്ക് വിധി സന്തോഷകരമായ വാർത്തയാണെങ്കിലും അണ്ണാഡിഎംകെയ്ക്ക് ഇത് അത്ര ശുഭകരമല്ല. ഡിഎംകെയ്ക്കെതിരെ പ്രയോഗിച്ചുകൊണ്ടിരുന്ന ഒരു വജ്രായുധമായി 2 ജി കേസ്. എന്നാൽ ഇതോടെ അതിനൊരു തീരുമാനമായിരിക്കുകായാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഡിഎംകെയ്ക്കെതിരെ ശക്തമായ ആരോപണങ്ങളായിരുന്നു അണ്ണാഡിഎംകെ ഉന്നയിച്ചത്. ഇതോടെ തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചു വരാനുള്ള ഒരു സാഹചര്യം കിട്ടും.

 കോൺഗ്രസിന് ആശ്വാസം

കോൺഗ്രസിന് ആശ്വാസം

2 ജി കേസ് ഡിഎംകെയ്ക്ക് മാത്രമല്ല കോൺഗ്രസിനും ഏറെ ആശ്വസമായിരിക്കുകയാണ്. രണ്ടാം യുപിഎ സർക്കാരിനെ മുട്ടുകുത്തിച്ചത് 2 ജി അഴിമതി കേസാണ്. 2019 ലെ തിരഞ്ഞെടുപ്പിലൂടെ തിരിച്ചു വരാൻ ഒരുങ്ങുന്ന കോൺഗ്രസിന് കോടതി വിധി കോൺഗ്രസിന് ആശ്വാസകരമാണ്. രണ്ടാം തവണ കോൺഗ്രസ് സർക്കാർ അധികാരത്തിലേറി രണ്ടു വർഷം പൂർത്തിയാക്കിയപ്പോഴാണ് 2 ജി കേസ് സർക്കാരിനെ വെട്ടിലാക്കിയത്. ഇത് കോൺഗ്രസിന്റെ പതനത്തിനു തന്നെ കാരണമായെന്നും പറയാം. ഡിഎംകെയെപ്പോലെ കോൺഗ്രസിനെതിരെ അന്നത്തെ പ്രതിപക്ഷ പാർട്ടികൾക്ക് പ്രയോഗിക്കാൻ പറ്റിയ വജ്രായുദ്ധമായിരുന്നു ഈ കേസ്.

English summary
The Congress and the Dravida Munnetra Kazhagam (DMK)on Thursday said they have been vindicated after a special court acquitteda former telecom minister, politicians and several business executives of graft and money laundering charges in the grant of 2G telecom licences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more