കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിനെ ക്വാന്റൈൻ കേന്ദ്രമാക്കാമെന്ന് മുഖ്യമന്ത്രി: അപകടകരം മന്ത്രിയെ തള്ളി കോൺഗ്രസ്

Google Oneindia Malayalam News

ഷിംല: കൊറോണ വൈറസ് വ്യാപനത്തിനിടെ വിനോദസഞ്ചാരം പരിപോഷിപ്പിക്കാനുള്ള ഹിമാചൽ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ്. രാജ്യത്ത് എല്ലായിടങ്ങളിലുമുള്ള ജനങ്ങളും 14 ദിവസത്തെ ക്വാറന്റൈൻ ചെലവഴിക്കാൻ ഹിമാചലിലേക്ക് വരാനാണ് ഹിമാചൽ മുഖ്യമന്ത്രി ജയ്ഖാം റാക്കൂർ മുന്നോട്ടുവെച്ച ആശയം. ഇതിനെ വിമർശിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയുടെ നിർദേശം തള്ളി രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള വിനോദസഞ്ചാരികളെക്കൂടി തിരിച്ചയയ്ക്കാനുള്ള നീക്കമാണ് ഹോട്ടലുകൾ നടത്തുന്നത്.

 ആഭ്യന്തര വിമാന സർവ്വീസ്; കൊച്ചിയിൽ നിന്ന് പ്രതിവാരം 113 വിമാനങ്ങൾ!! ആഭ്യന്തര വിമാന സർവ്വീസ്; കൊച്ചിയിൽ നിന്ന് പ്രതിവാരം 113 വിമാനങ്ങൾ!!

ക്വാറന്റൈൻ സെന്ററാക്കാൻ നിർദേശം

ക്വാറന്റൈൻ സെന്ററാക്കാൻ നിർദേശം

ഈ സമയത്ത് ഹിമാചൽ പ്രദേശ് ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റാമെന്നാണ് ഒരു ഹിന്ദി ടിവി ഷോയ്ക്കിടെ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ പറഞ്ഞത്. വരും ദിവസങ്ങളിൽ രാജ്യത്ത് കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ കുറയും. 14-15 ദിവസത്തെ ക്വാറന്റൈൻ നിർദേശിക്കപ്പെടുന്ന ജനങ്ങൾക്ക് ഹിമാചൽ പ്രദേശിനെ ക്വാറന്റൈനിൽ കഴിയുന്നതിനായി തിരഞ്ഞെടുക്കാമെന്നും മുഖ്യമന്ത്രി പറയുന്നു. കൂടുതൽ പേർ ഇത്തരത്തിൽ വരികയാണെങ്കിൽ വിനോദസഞ്ചാരത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കേസുകൾ കുറവ്

കേസുകൾ കുറവ്


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹിമാചലിൽ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഞായറാഴ്ച രാവിലെ വരെ 193 കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില ജില്ലകളിൽ ഒന്നോ രണ്ടോ കേസുകൾ മാത്രമേ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ കുടുതൽ ജനങ്ങൾ സംസ്ഥാനത്തേക്ക് വരാൻ തുടങ്ങിയാൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ആശയം തള്ളിക്കളഞ്ഞ് കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.

 അപകടത്തിലാക്കുമെന്ന്

അപകടത്തിലാക്കുമെന്ന്

ക്വാറന്റൈനിനുള്ള സംവിധാനമായി ഹിമാചൽ പ്രദേശിനെ അവതരിപ്പിക്കുന്നത് മാത്രമല്ല തെറ്റായിട്ടുള്ളത്. ഇത് സംസ്ഥാനത്തിന് തന്നെ അപകടകരമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ കൊറോണ വൈറസിനെ പരസ്യമായി വിളിച്ചുവരുന്ന ഈ തീരുമാനത്തെ കോൺഗ്രസ് അംഗീകരിക്കില്ലെന്നും സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് കുൽദീപ് സിംഗ് റാത്തോഡ് പ്രസ്താവനയിൽ ഞായറാഴ്ച വ്യക്തമാക്കി.

 സ്ഥിതി കൈവിട്ടുപോകും

സ്ഥിതി കൈവിട്ടുപോകും

നിലവിലെ സാഹചര്യത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് നിയന്ത്രിക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതിനിടെ ക്വാറന്റൈൻ കേന്ദ്രം കൂടി ആക്കി മാറ്റുന്നതോടെ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനം കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വിനോദസഞ്ചാരികളുടെ എണ്ണം കുറയും

വിനോദസഞ്ചാരികളുടെ എണ്ണം കുറയും


സംസ്ഥാനത്തെ ഹോട്ടലുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളായി മാറ്റുന്നതോടെ സ്ഥിരമായി എത്തുന്ന വിനോദസഞ്ചാരികൾ പോലും ഹോട്ടലുകളിലേക്ക് വരുന്നത് അവസാനിപ്പിക്കുമെന്നാണ് ഷിംല ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് സൂദ് ചൂണ്ടിക്കാണിച്ചത്. വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഗോവ സർക്കാരിന്റെ നടപടിക്രമങ്ങളാണ് സർക്കാർ പിൻതുടരേണ്ടതെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ശരിയായ പരിശോധനകൾ നടത്തിയ ശേഷം മാത്രമാണ് ഗോവയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത് കൊറോണ വൈറസ് ബാധയിൽ നിന്ന് മോചിപ്പിക്കണമെന്നും അതിന് ശേഷം വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.

 നിർദേശം ഇങ്ങനെ

നിർദേശം ഇങ്ങനെ

സാമൂഹിക അകലം പാലിക്കാൻ മതിയാ സ്ഥലമുള്ള ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. കൊറോണ വൈറസ് വ്യാപനം തടയാൻ മാർച്ച് 25 മുതൽ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് 800 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
Congress and Hotel body against Himachal CM's quarantine tourism idea in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X