കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക ഉപതിരഞ്ഞെടുപ്പ്; 13 സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചെന്ന് യെഡിയൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ജെഡിഎസിനും ഒരു സീറ്റിൽ കൂടുതൽ നേടാനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. ഭരണം നിലനിർത്താൻ ബിജെപിക്ക് ചുരുങ്ങിയത് 6 സീറ്റുകളിലെങ്കിലും വിജയം അനിവാര്യമാണ്.

 പൗരത്വ ബില്ല് ഗാന്ധിക്കെതിരായ ജിന്നയുടെ വിജയം; ഒരു സമുദായത്തെ പുറത്താക്കാന്‍ ശ്രമമെന്ന് തരൂര്‍ പൗരത്വ ബില്ല് ഗാന്ധിക്കെതിരായ ജിന്നയുടെ വിജയം; ഒരു സമുദായത്തെ പുറത്താക്കാന്‍ ശ്രമമെന്ന് തരൂര്‍

സുപ്രധാനമായ ഉപതിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. 15 സീറ്റുകളിൽ 13 ഇടത്തും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. കോൺഗ്രസിനും ജെഡിഎസിനും ഓരോ സീറ്റുകൾ വീതം ലഭിച്ചേക്കും. ഞങ്ങളുടെ പ്രതീക്ഷ തെറ്റാൻ ഇടയില്ല, കാരണം ഉപതിരഞ്ഞെടുപ്പ് നടന്ന എല്ലാ മണ്ഡലങ്ങളിലൂടെയും ഞാനും മറ്റ് മന്ത്രിമാരും യാത്ര ചെയ്ത് ജനവികാരം നേരിട്ട് മനസിലാക്കിയതാണ്. ചുരുങ്ങിയത് 13 ഇടത്തെങ്കിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കും. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ തുടരുമെന്നും കാലാവധി പൂർത്തിയാക്കുമെന്നും യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

yeddi

കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാനായി വിമത എംഎൽഎമാർ രാജിവെച്ച ബിജെപി പാളയത്തിൽ എത്തിയതോടെയാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 13 സീറ്റുകളിലും വിമത എംഎൽഎമാരെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്.

സംസ്ഥാനത്തിൻറെ ജിഎസ്ടി വിഹിതം കേന്ദ്ര സർക്കാർ നൽകിയില്ലെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണം യെഡിയൂരപ്പ നിഷേധിച്ചു. വസ്തുകൾ പരിശോധിച്ച് വേണം പ്രതിപക്ഷ നേതാവ് പ്രതികരണങ്ങൾ നടത്താനെന്ന് യെഡിയൂരപ്പ കൂട്ടിച്ചേർത്തു.

English summary
Congress and JDS will not get more than one seat in bypoll: Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X