കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ആദ്യ 4 ഘട്ടത്തില്‍ മഹാസഖ്യം മുന്നില്‍.... കുതിച്ച് കയറി കോണ്‍ഗ്രസും ബിഎസ്പിയും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആദ്യത്തെ നാല് ഘട്ട തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപി കോട്ടകള്‍ പലതും പൊളിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുപിയില്‍ ബിജെപി ക്യാമ്പുകള്‍ പലതും നിരാശയിലാണ്. ഹിന്ദുത്വ, ദേശീയ രാഷ്ട്രീയം വേണ്ടത്ര വിജയിച്ചില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അതേസമയം മഹാസഖ്യം ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബിഎസ്പി വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമായെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബിജെപിക്ക് 2014ല്‍ ലഭിച്ച 46 ശതമാനം വോട്ടുബാങ്ക് ഇത്തവണ തകര്‍ന്നടിയുമെന്നാണ് വോട്ടിംഗ് നടന്ന മേഖലകളില്‍ നിന്ന് ദേശീയ സമിതിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇനിയുള്ള ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കണമെന്ന നിര്‍ദേശവും കാര്യമായി ഫലം കണ്ടിട്ടില്ല.

മഹാസഖ്യത്തിന് കൈയ്യടി

മഹാസഖ്യത്തിന് കൈയ്യടി

മഹാസഖ്യത്തിന് ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വമ്പന്‍ മുന്‍തൂക്കമാണ് ലഭിച്ചത്. കോണ്‍ഗ്രസും വലിയ നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. പ്രധാനമായും ത്രികോണ പോരാട്ടം വലിയ നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. മായാവതിയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കുകയെന്നാണ് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപിയുടെ റിപ്പോര്‍ട്ടില്‍ ഇത് തന്നെയാണ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മായാവതി പിന്നിലായെങ്കില്‍ ഇത്തവണ ആ പോരായ്മ നികത്തുമെന്നാണ് വ്യക്തമാകുന്നത്.

ജാതിവോട്ടുകള്‍ ശക്തം

ജാതിവോട്ടുകള്‍ ശക്തം

ബിഎസ്പിയുടെ ജാദവ വോട്ടുകളും സമാജ് വാദി പാര്‍ട്ടിയുടെ യാദവ വോട്ടുകളും കൃത്യമായി ഒത്തുച്ചേര്‍ന്നതാണ് ബിജെപി അമ്പരിപ്പിക്കുന്നത്. ഇവര്‍ കാലങ്ങളായി ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യാറില്ല. എന്നാല്‍ മായാവതി ഇരുവിഭാഗങ്ങളുടെയും വിശ്വാസ്യത നേടിയെന്നാണ് വിലയിരുത്തല്‍. അതേസമയം ഈ നീക്കം മുന്നില്‍ കണ്ടാണ് ബിജെപി മായാവതിയെ എന്‍ഡിഎയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്

അഖിലേഷിന്റെ പിന്തുണ

അഖിലേഷിന്റെ പിന്തുണ

അഖിലേഷ് യുപി മുഴുവന്‍ നടത്തിയ റാലികള്‍ മഹാസഖ്യത്തെ വളരെയധികം ശക്തിപ്പെടുത്തുന്നതായിരുന്നു. ദീര്‍ഘകാലത്തിന് ശേഷം ഇവര്‍ ഒന്നിച്ചത് ബിജെപിയുടെ പ്രശ്‌നം കൊണ്ടാണെന്ന തോന്നല്‍ വോട്ടര്‍മാരില്‍ എത്തിക്കാനും അഖിലേഷിന് സാധിച്ചു. ഇതിന് പുറമേ ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളുമായും ഒരുമിച്ച് കൊണ്ടുപോകാനും മായാവതി ശ്രമിച്ചത് വലിയ നേട്ടമായിരുന്നു. അഖിലേഷിന്റെ പ്രവര്‍ത്തനമാണ് മായാവതിക്ക് വലിയ കുതിപ്പ് സമ്മാനിക്കുകയെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന് കുതിപ്പ്

കോണ്‍ഗ്രസിന് കുതിപ്പ്

കോണ്‍ഗ്രസ് സഖ്യത്തില്‍ ഇല്ലെങ്കിലും ഇത്തവണ പ്രബല മൂന്നാം കക്ഷിയായി മാറിയിരിക്കുകയാണ്. 20 മുതല്‍ 30 വരെ സീറ്റുകളില്‍ ബിജെപിയുടെ മുന്നോക്ക രാഷ്ട്രീയത്തെ തകര്‍ത്തെന്ന് യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ് പലതും. അതേസമയം ശക്തമായ നേതൃത്വത്തെ കോണ്‍ഗ്രസ് യുപിയില്‍ കൊണ്ടുവന്നതും നഷ്ടപ്പെട്ട സ്വീകാര്യത തിരിച്ചുപിടിക്കാന്‍ കാരണമായിരുന്നു. ബിജെപി കോണ്‍ഗ്രസില്‍ നിന്ന് നേടിയ 19 സീറ്റുകളും പിടിക്കാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

തിരിച്ചടി ഇനിയും....

തിരിച്ചടി ഇനിയും....

യുപിയില്‍ ഇനിയും രണ്ട് ഘട്ട തിരഞ്ഞെടുപ്പ് കൂടി നടക്കാനുണ്ട്. പക്ഷേ ഇതില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നഷ്ടമാകും എന്നാണ് ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി നേതാക്കള്‍ കാര്യമാക്കാത്തതും പ്രതിസന്ധിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ എടുത്ത് കാണിച്ചതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. കറവ വറ്റിയ പശുക്കളെ വില്‍ക്കാന്‍ പോലും സാധിക്കാത്തത് മൂലം ചിലര്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇത് വലിയ തിരിച്ചടിയാവും.

സീറ്റുകള്‍ കൈവിടും

സീറ്റുകള്‍ കൈവിടും

ബിജെപി 2014ല്‍ നേടിയ 71 സീറ്റില്‍ 60ന് മുകളില്‍ സീറ്റുകള്‍ കൈവിടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ നഷ്ടം നികത്താന്‍ എസ്ബിഎസ്പിയെയും ബിഎസ്പിയെയും ഒപ്പംകൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍ മോദിയും അമിത് ഷായും നടത്തിയ നീക്കങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടില്ല. അതേസമയം അഖിലേഷ് യാദവ് ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസുമായി രഹസ്യധാരണയും ഉണ്ടാക്കിയിട്ടുണ്ട്.

മുസ്ലീം വോട്ടര്‍മാര്‍

മുസ്ലീം വോട്ടര്‍മാര്‍

മുസ്ലീം വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്തിയതാണ് മറ്റൊരു ആശങ്ക. ഇത് 70 ശതമാനം മഹാസഖ്യത്തിനും ബാക്കി 30 ശതമാനം കോണ്‍ഗ്രസിനും ലഭിക്കും. കോണ്‍ഗ്രസ് ഒരുക്കിയ ജാതി സമവാക്യത്തില്‍ ബിജെപി വീണുവെന്നാണ് വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധി ഏറ്റവും വേഗത്തില്‍ വോട്ടര്‍മാരുമായി ഇണങ്ങിയതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മാത്രമാണ് യുപിയില്‍ ബിജെപിക്ക് ആകെയുള്ള ആശ്വാസം. എന്നാല്‍ മോദി തരംഗം സംസ്ഥാനത്തില്ലാത്തതും വലിയൊരു കുതിപ്പിന് ബിജെപിക്ക് തടസ്സമാകും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെകെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെ

English summary
congress and mahagatbandhan may create a hurdle for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X