• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദ്ധവ് താക്കറെയുടെ തീരുമാനത്തില്‍ അതൃപ്തി; ശരദ് പവാര്‍ പരസ്യമായി രംഗത്ത്; ഒടുവില്‍ എന്‍സിപിയും

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നീട്ടിയത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അതേസമയം ഉദ്ധവ് താക്കറെയുടെ ഈ തീരുമാനത്തില്‍ മഹാ വികാസ് അഘാഡി സഖ്യത്തിലെ മറ്റ് കക്ഷികളായ കോണ്‍ഗ്രസിനും എന്‍സിപിക്കും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-ചൈന സംഘർഷം; ലേയിൽ എത്തി പ്രധാനമന്ത്രി, ഒപ്പം ബിപിൻ റാവത്തും

മോദി ലഡാക്കില്‍; ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ മോദി ആശുപത്രിയില്‍ സന്ദര്‍ശിക്കും

മിഷന്‍ ബിഗിന്‍ എഗെയിന്‍

മിഷന്‍ ബിഗിന്‍ എഗെയിന്‍

മിഷന്‍ ബിഗിന്‍ എഗെയിന്‍ എന്ന പേരിലാണ് മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പുതിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രകാര്യം അവശ്യവസ്തുക്കള്‍ക്കല്ലാതെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തൊഴിലിടങ്ങളിലേ്ക്ക് അല്ലാതെയുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്വാസത്തിലെടുത്തില്ല

വിശ്വാസത്തിലെടുത്തില്ല

എന്നാല്‍ മുംബൈയിലടക്കം മഹാരാഷ്ട്രയില്‍ താക്കറെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനേയും എന്‍സ്പിയേയും കണക്കിലെടുത്തില്ലെന്നാണ് ഇരു സഖ്യകക്ഷികളും ഉയര്‍ത്തുന്ന വിമര്‍ശനം. വ്യാഴാഴ്ച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആഭ്യന്തര മന്തി അനില്‍ ദേശ്മുഖുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു.

ഏകപക്ഷീയമായ തീരുമാനം

ഏകപക്ഷീയമായ തീരുമാനം

സംസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ശിവസേനയും ഏകപക്ഷീയമായി ലോക്കഡൗണ്‍ പ്രഖ്യപിച്ചത് ചര്‍ച്ചയായി. ഇത്തരമൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍ എന്‍സിപി, കോണ്‍ഗ്രസ് മന്ത്രാമാരെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലായെന്നാണ് ഇവരുടെ വാദം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനായ് ശരദ് പവാര്‍ ഉദ്ധവ് താക്കറെയുമായി കൂടികാഴ്ച്ച നടത്തും.

 സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനത്ത് തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് വഴി വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഈ വിഷയം ഉയര്‍ത്തി നിരവധി ബിസിനസുകാര്‍ ശരദ് വപാറിനെ സമീപിച്ചിരുന്നു. ഈ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഉദ്ധവ് താക്കറെ ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതാണ് ഇരു പാര്‍ട്ടികളേയും ചൊടിപ്പിച്ചത്.

cmsvideo
  Modi in Leh At Border | Oneindia Malayalam
  അജിത് പവാറുമായി ചര്‍ച്ച

  അജിത് പവാറുമായി ചര്‍ച്ച

  അതേസമയം വ്യാഴാഴ്ച്ച വൈകുന്നേരം ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഉപമുഖ്യമന്ത്രി അജിത് പവാറുമായി മണിക്കൂറുകള്‍ നീണ്ട് ചര്‍ച്ച നടത്തിയരുന്നു. അപ്പോഴും സ്ഥിതിഗതികള്‍ കോണ്‍ഗ്രസുമായോ എന്‍സിപിയുമായോ ചര്‍ച്ച ചെയ്തിരുന്നില്ല. മഹാരാഷ്ട്ര സഖ്യത്തില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

  നിരോധനാജ്ഞ

  നിരോധനാജ്ഞ

  ലോക്ക്ഡൗണിന് പുറമേ മുംബൈ നഗരസഭാ പരിധിയില്‍ ജൂലൈ 15 വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ ഒറ്റക്ക് മാത്രമെ പുറത്തിറങ്ങാന്‍ പാടുള്ളു, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ 24 മണിക്കൂറും മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

  ഇളവുകള്‍

  ഇളവുകള്‍

  ആവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുള്ളത്. മുംബൈ നഗരപരിധിയിലെ ആവശ്യ ആശുപത്രി സേവനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ഇളവുണ്ട്. പൊതു-സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ കൂട്ടം കൂടല്‍ കൊറോണവൈറസ് വ്യാപനത്തിന് കാരണമാവുമെന്ന് ഉത്തരവില്‍ പറയുന്നു.

  English summary
  Congress And NCP has no satisfaction on Uddhav Thackery's Decision of Lockdown Extension In Maharashtra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more