ബിജെപിയെ പൂട്ടാൻ കോൺഗ്രസിന്റെ കിടിലൻ നീക്കം; 'മഹാരാഷ്ട്ര മോഡൽ' സഖ്യം..പച്ചക്കൊടി കാട്ടി ദേശീയ നേതൃത്വം
ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ വരെ കോൺഗ്രസ് തനിച്ച് നേടിയിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളുമായി സഖ്യം ചേർന്നതോടെ ബി ജെ പി ഭരണം പിടിച്ചെടുക്കുകയായിരുന്നു. സഖ്യം ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് അധികാരം നഷ്ടമാകില്ലെന്ന വിമർശനങ്ങൾ പല നേതാക്കളും ഉയർത്തിയിരുന്നു.
'മഞ്ജു വാര്യർ നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ';പുതിയ ഫോട്ടോസും വമ്പൻ ഹിറ്റ്
ഈ സാഹചര്യത്തിൽ ഇക്കുറി എന്ത് വിലകൊടുത്തും ഭരണം പിടിക്കാനായി ബി ജെ പി വിരുദ്ധ പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ബി ജെ പിയെ പൂട്ടാൻ ഗോവയിൽ 'മഹാരാഷ്ട്ര മോഡൽ' ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

ഗോവയിൽ ഇക്കുറി നിയമസഭ പോരാട്ടം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്ത് വിലകൊടുത്തും അധികാരം നിലനിർത്താനുള്ള നീക്കങ്ങൾ ബി ജെ പി ആരംഭിച്ച് കഴിഞ്ഞു. മറുവശത്ത് കോൺഗ്രസ് മാത്രമല്ല ഇത്തവണ തിരഞ്ഞെടുപ്പ് ഗോധയിലുള്ളത്. ഗോവ പിടിക്കാൻ തൃണമൂൽ കോൺഗ്രസും അരവിന്ദ് കെജരിവാളിന്റെ ആം ആദ്മിയും രംഗത്തുണ്ട്. ഇരു പാർട്ടികളും തനിച്ചാണ് മത്സരിക്കുകയെന്ന് പറയുന്നുണ്ടെങ്കിലും സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇതോടെയാണ് ഗോവയിൽ പുതിയ സഖ്യത്തിനുള്ള ശ്രമങ്ങൾ കോൺഗ്രസ് തേടുന്നത്. പാർട്ടിയിലും സഖ്യം വേണമെന്ന വികാരം ശക്തമാണ്.പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയും മഹാരാഷ്ട്ര ഗോമന്ത് പാർട്ടിയുടേയും പിന്തുണയോടെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറിയത്. എന്നാൽ നിലവിൽ ഈ രണ്ട് പാർട്ടികളും ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിന് ജി എഫ് പി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നേതൃത്വം മനസ് തുറന്നിട്ടില്ല.

അതിനിടെ മഹാരാഷ്ട്ര മോഡൽ മഹാവികാസ് അഘാഡി സഖ്യം ഗോവയിൽ ഒരുങ്ങിയേക്കുമെന്ന സൂചനയാണ് എൻ സി പി നേൃത്വം നൽകുന്നത്.
കോൺഗ്രസും എൻ സി പിയും സഖ്യത്തിലെത്തുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ ജോസ് ഫിലിപ്പ് ഡിസൂസ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപിയെ തളയ്ക്കാനായിരുന്നു ബദ്ധ ശത്രുക്കളായ എൻസിപിയും ശിവസേനയും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ച് അധികാരം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിൽ ഒന്നിച്ച് മത്സരിച്ച് ജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ബിജെപിയും ശിവസേനയും വഴിപിരിഞ്ഞു. അവസരം മുതലെടുത്ത കോൺഗ്രസും എൻസിപിയും മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെയ്ക്ക് നൽകാൻ തയ്യാറായതോടെയായിരുന്നു സഖ്യം യാഥാർത്ഥ്യമായത്. മഹാരാഷ്ട്രയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന ഗോവയിലും സഖ്യം വേണമെന്ന താത്പര്യം എൻ സി പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്ന് എന്ന് ജോസ് ഫിലിപ്പ് ഡിസൂസ പറഞ്ഞു.

നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡങ്കറുമായി അനൗദ്യോഗിക ചർച്ച നടത്തിയതായി ഫിലിപ്പ് ഡിസൂസ പ്രതികരിച്ചു. ഞങ്ങൾ കോൺഗ്രസ് നേതാക്കളുമായും സംസാരിച്ചു, സഖ്യത്തെ കുറിച്ച് ആരോഗ്യകരമായ ചർച്ചയാണ് നടന്നത്. പ്രാദേശിക തലത്തിൽ ചർച്ച തുടങ്ങണമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു, ഡിസൂസ പറഞ്ഞു.

സഖ്യം ഉണ്ടാകണം. സഖ്യം ഇല്ലെങ്കിൽ മതേതര വോട്ടുകൾ പിളരും. സ്ഥാനാർത്ഥി പട്ടിക ഞങ്ങൾ നൽകിയിട്ടുണ്ട്. ചർച്ച ചെയ്ത് ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ മാസം 25 ന് മുൻപ് സഖ്യം അന്തിമമാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്, എന്നാൽ സ്ഥാനാർത്ഥികൾക്ക് പ്രചരണം നടത്താൻ മതിയായ സമയം ലഭിക്കും,ഡിസൂസ പറഞ്ഞു. 8 ഓളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് എൻ സി പി നിർദ്ദേശിച്ചതെന്നും ഡിസൂസ പറഞ്ഞു.

കോൺഗ്രസിന്റെയും എൻസിപിയുടെയും ദേശീയ നേതാക്കൾ അടുത്തിടെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതായും ഇരു പാർട്ടികളുടെയും പ്രാദേശിക നേതൃത്വത്തിന് സഖ്യ ചർച്ചകൾ ആരംഭിക്കാൻ വഴിയൊരുക്കിയതായും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറും സ്ഥിരീകരിച്ചു. ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കിൽ ഇരു പാർട്ടികളും കൈക്കോർക്കണമെന്ന വികാരമാണ് ദേശീയ നേതൃത്വം പ്രകടിപ്പിച്ചതെന്നും ചോഡങ്കറും പറഞ്ഞു.












Click it and Unblock the Notifications