കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബദ്ധങ്ങൾ ആവർത്തിക്കരുത്; നേതാക്കൾക്ക് ഉപദേശവുമായി മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി പ്രവർത്തകർ

Google Oneindia Malayalam News

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. 48 സീറ്റുകളുള്ള സംസ്ഥാനത്തെ എൻസിപിയേയും മറ്റ പ്രാദേശിക പാർട്ടികളെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോൺഗ്രസ് തകർന്നടിയുകയായിരുന്നു. അവസാന നിമിഷം കൈകൊടുത്ത ബിജെപിയും ശിവസേനയും മഹാരാഷ്ട്ര തൂത്തുവാരി.

ശിവസേന ഇടഞ്ഞ് തന്നെ; ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്? സൂചന നൽകി ശിവസേനാ നേതാവ്ശിവസേന ഇടഞ്ഞ് തന്നെ; ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലേക്ക്? സൂചന നൽകി ശിവസേനാ നേതാവ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വീഴ്ചയിൽ കരകയറാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് ഇരു പാർട്ടികളും. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കോൺഗ്രസിനും എൻസിപിയിലും കൊഴിഞ്ഞുപോക്കും രൂക്ഷമാണ്. അധികാരം പിടിക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നേതൃത്വത്തിന് മുമ്പിൽ നിർദ്ദേശങ്ങൾ വയ്ക്കുകയാണ് പ്രവർത്തകർ.

 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ

80 സീറ്റുകളുള്ള ഉത്തർപ്രദേശ് കഴിഞ്ഞാൽ എറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ഫലം വന്നപ്പോൾ ശിവസേനാ-ബിജെപി സഖ്യം തൂത്തുവാരി. ബിജെപി 23 സീറ്റുകളിലും ശിവസേന 18 സീറ്റുകളിലും വിജയിച്ചു. എൻസിപി 4 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 4 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

സീറ്റ് വിഭജനം വേഗത്തിലാക്കാൻ

സീറ്റ് വിഭജനം വേഗത്തിലാക്കാൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെ തുടർന്ന് കോൺഗ്രസും എൻസിപിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പറ്റിയ വീഴ്ചകൾ മറികടന്ന് മുന്നോട്ട് നീങ്ങണമെന്നാണ് ഇരു പാർട്ടി നേതാക്കളോടും പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം, എത്രയും വേഗം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കാൻ പ്രവർത്തകർ ആവശ്യപ്പെട്ടു.

ഫലം വിലയിരുത്താൻ യോഗം

ഫലം വിലയിരുത്താൻ യോഗം

എൻസിപി അധ്യക്ഷൻ ശരദ് പവാർ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ജില്ലാ തല യോഗങ്ങൾ വിളിച്ചിരുന്നു. എൻസിപിയുടെ എംപിമാരും, എംഎൽഎമാരും പ്രമുഖ നേതാക്കളുമെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു. പൂർവ്വാധികം ശക്തിയോടെ എൻസിപി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എത്ര സീറ്റിൽ മത്സരിക്കുമെന്ന കൃത്യമായ കണക്ക് ഉടൻ പ്രഖ്യാപിക്കുമെന്നും മുംബൈ എൻസിപി അധ്യക്ഷൻ സച്ചിൻ അഹിർ വ്യക്തമാക്കി.

യോഗങ്ങളുമായി കോൺഗ്രസും

യോഗങ്ങളുമായി കോൺഗ്രസും

കോണ്ഡ‍ഗ്രസും തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി യോഗങ്ങളും കൂടിക്കാഴ്ചകളും നടത്തി വരികയാണ്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാൻ എന്തൊക്കെ ചെയ്യണമെന്നും പ്രവർത്തകർക്കിടയിൽ നിന്നും അഭിപ്രായം തേടിയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. എൻസിപിയുമായുളള സഖ്യത്തിൽ അന്തിമ തീരുമാനമായെങ്കിൽ സീറ്റ് വിഭജനം പൂർത്തിയാക്കണം, വിബിഎയുമായി സഖ്യത്തിന് താൽപര്യമുണ്ടെങ്കിൽ അക്കാര്യത്തിലും തീരുമാനം വൈകരുത്. നിയമസഭാ തിരഞ്ഞെടുപ്പിനുളള തയാറെടുപ്പുകൾ തുടങ്ങാൻ സമയമായെന്ന് പ്രദേശിക നേതാക്കൾ ഓർമിപ്പിച്ചു.

സഖ്യം തുടരുമോ?

സഖ്യം തുടരുമോ?

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം ഉണ്ടാക്കാനാവാത്ത സാഹചര്യത്തിൽ ബിജെപിയുമായി സഖ്യം തുടരണോയെന്ന വികാരവും പ്രവർത്തകർക്കിടയിൽ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായും അസദ്ദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീനുമായിട്ടും കൈ കോര്‍ക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

കൊഴിഞ്ഞുപോക്ക്

കൊഴിഞ്ഞുപോക്ക്


പാര്‍ട്ടിക്കേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിക്കൊരുങ്ങിയിരുന്നു. രാധാകൃഷ്ണ വിഖെ പാട്ടിൽ രാജി വച്ചതോടെ നിയമസഭാ കക്ഷി നേതാവിന്റെ പദവി ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ അശോക് ചവാനും രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിനിടെ സംസ്ഥാനത്തെ 25 കോൺഗ്രസ്- എൻസിപി എംഎൽഎമാർ ബിജെപിയില‍ ചേരുമെന്ന അവകാശവാദവുമായി ബിജെപി മന്ത്രി ഗിരീഷ് മഹാജൻ രംഗത്ത് എത്തിയിരുന്നു.

English summary
Congress and NCP started preparation for assembly election in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X