കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസും ജോസും പറഞ്ഞതാണ് ശരിയെന്ന് മുതിര്‍ന്ന നേതാവും

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തന്നെയാവും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ജോസുമായി വീണ്ടും സമവായ ചര്‍ച്ചവേണമെന്ന അഭിപ്രായത്തിനാണ് മുന്നണിയില്‍ മുന്‍തൂക്കം.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം തല്‍ക്കാലം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തുറന്നിടുന്നു. മുന്നണി ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണിക്ക് നിരന്തരം തിരിച്ചടികള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം ജില്ലാ പഞ്ചായത്ത്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് കെ മാണിയെ മുന്നണിക്ക് പുറത്താക്കുന്നതില്‍ കലാശിച്ചത്. കോണ്‍ഗ്രസിന്‍റെ കാലാവധിക്ക് ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസിലെ ജോസഫ്-ജോസ് വിഭാഗങ്ങള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമായിരുന്നു രൂപപ്പെട്ടത്.

മുന്നോട്ട് വെച്ചത്

മുന്നോട്ട് വെച്ചത്

ഇതേ തുടര്‍ന്നാണ് അധ്യക്ഷ പദവിയുടെ കാലാവധി വീതിച്ച് നല്‍കാം എന്ന ഉപാധി യുഡിഎഫ് നേതൃത്വം മുന്നോട്ട് വെച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കാളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ധാരണയുണ്ടാക്കിയത്. ഇരുവിഭാഗവും അന്ന് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

ഒഴിയാന്‍ തയ്യാറായില്ല

ഒഴിയാന്‍ തയ്യാറായില്ല

അധ്യക്ഷ പദവിയില്‍ ആദ്യ എട്ട് മാസം ജോസിനും ശേഷിക്കുന്ന 6 മാസം ജോസഫ് പക്ഷത്തിനുമെന്നുമായിരുന്നു ധാരണം. എന്നാല്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട എട്ട് മാസ കാലാവധി കഴിഞ്ഞിട്ടും പദവി ഒഴിയാന്‍ ജോസ് പക്ഷം തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെ ജോസഫ് കോണ്‍ഗ്രസിലും യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി.

തീരുമാനത്തിലേക്ക്

തീരുമാനത്തിലേക്ക്

ധാരണ പാലിക്കാന്‍ കോണ്‍ഗ്രസും ജോസിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇതോടെയാണ് ജോസ് വിഭാഗത്തെ മുന്നണിക്ക് പുറത്താക്കാനുള്ല കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. അധ്യക്ഷ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ധാരണയൊന്നും നിലവിലെന്നായിരുന്നു ജോസ് പക്ഷത്തിന്‍റെ വാദം. ഇപ്പോഴും അവര്‍ അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു.

ഇജെ ആഗസ്തി പറയുന്നത്

ഇജെ ആഗസ്തി പറയുന്നത്

എന്നാല്‍ ഈ വാദത്തെ പരസ്യമായി തന്നെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് കെഎം മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് എം മുന്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന ഇജെ ആഗസ്തി. കോണ്‍ഗ്രസും പിജെ ജോസഫും പറയുന്നത് പോലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
തിരിച്ചടി

തിരിച്ചടി

ജോസഫ് ചേരിയിലല്ലാത്ത, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍റെ ഈ പരമാര്‍ശം ജോസ് വിഭാഗത്തിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്ന് തന്നെ അറിയിച്ചിരുന്നതായി ആഗസ്തി വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2019 ജുലൈ

2019 ജുലൈ

2019 ജുലൈയിലായിരുന്നു കന്‍റോണ്‍മെന്‍റ് ഹൗസില്‍ വെച്ച് ഇരു വിഭാഗങ്ങളുമായി സംസാരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധാരണയുണ്ടാക്കിയത്. ഇതേ കുറിച്ച് അന്ന് തന്നെ നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന ആഗസ്തിയുടെ പ്രതികരണം ധാരണയൊന്നും ഇല്ലെന്ന ജോസ് വിഭാഗത്തിനേറ്റ കന്നത തിരിച്ചടിയാണ്.

മുന്നണി സംവിധാനമില്ലാതെ

മുന്നണി സംവിധാനമില്ലാതെ

മുന്നണി സംവിധാനമില്ലാതെ കേരള കോണ്‍ഗ്രസിന് കേരള രാഷ്ട്രീയത്തില്‍ ഒറ്റക്ക് നിലനില്‍ക്കല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്നെ അറിയിക്കാത്തതിനാലാണ് ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത പാര്‍ട്ടി സ്റ്റിയറിങ്‌ കമ്മിറ്റിയിലും ഉന്നതാധികാര സമിതിയിലും പങ്കെടുക്കാതിരുന്നതതെന്നും ആഗസ്തി കൂട്ടിച്ചേര്‍ത്തു.

ജോസഫിന്‍റെ പ്രതീക്ഷ

ജോസഫിന്‍റെ പ്രതീക്ഷ

കെ​എം മാണിയുടെ വിശ്വസ്തനായിരുന്ന ഇജെ ആഗസ്തി 25 വര്‍ഷം യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനുമായിരുന്നു. അതേസമയം തന്നെ ആഗസ്തിയെ ഒപ്പം നിര്‍ത്താനുള്ള നീക്കം പിജെ ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. മാണിയുടെ സന്തത സഹചാരിയായിരുന്ന ആഗസ്തിയെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞാല്‍ ജോസിനത് വലിയ തിരിച്ചടിയാവുമെന്നാണ് ജോസഫിന്‍റെ പ്രതീക്ഷ.

കൂടെ വരും

കൂടെ വരും

ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങളുടെ കൂടെ വരുമെന്ന് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാലാ നഗരസഭയിലെ ആറ് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ജോസഫിനൊപ്പം നിലനില്‍ക്കുമെന്ന നിലപാട് പരസ്യമായി സ്വീകരിച്ചിട്ടുണ്ട്. ഇതോടെ അവിശ്വാസം വന്നാല്‍ പാലാ നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ഇടത് അംഗങ്ങളുടെ പിന്തുണ ജോസിന് ആവശ്യമായി വന്നേക്കും.

പാലാ നഗരസഭയില്‍

പാലാ നഗരസഭയില്‍

നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ അടക്കമുള്ളവരാണ് ജോസ് വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലേക്ക് കൂടുമാറിയത്. 26 അംഗ നഗരസഭയില്‍ കേരള കോൺഗ്രസ്‌-17, കോൺഗ്രസ്-മൂന്ന്, ഇടതുപക്ഷം-അഞ്ച്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ.മാണി വിഭാഗത്തിന് നിലവിൽ 11 അംഗങ്ങളുണ്ട്. കോൺഗ്രസും ജോസഫ് വിഭാഗവും ചേർന്നാൽ യുഡിഎഫിന് ഒൻപതുപേരാണുള്ളത്.

ജോസ് മോന്‍ മുണ്ടയ്ക്കലും

ജോസ് മോന്‍ മുണ്ടയ്ക്കലും

യുഡിഎഫ് തീരുമാനം പുറത്ത് വന്നതിന് പിന്നാലെ കോട്ടയം ജില്ല സെക്രട്ടറി ജോസ് മോന്‍ മുണ്ടയ്ക്കലും ജോസ് വിഭാഗം വിട്ട് ജോസഫ് പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്‍റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവില്ലെന്നും ജോസ് മോന്‍ വ്യക്തമാക്കുകയും ചെയ്തു.

 പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ് പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്

English summary
Congress and PJ joseph are right; says Kerala Congress senior leader ej augusthy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X