• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിഎ മുതല്‍ എന്‍ഡിഎ വരെ, നീരവ് മോദിയുടെ തട്ടിപ്പ് രഘുറാം രാജന്റെ കാലത്ത്, ഉത്തരം ആര് പറയും?

ദില്ലി: വജ്രവ്യാപാരി നീരവ് മോദിയുടെ പിന്നാലെയാണ് ഇന്ന് ഇന്ത്യന്‍ ജനത മുഴുവന്‍. മഹത്തായ തട്ടിപ്പിന്റെ ചുരുളായിരുന്നു കഴിഞ്ഞ ദിവസം അഴിഞ്ഞത്. തട്ടിപ്പിനെ തുടര്‍ന്ന് വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളെ കുറിച്ചാണ് പ്രധാനമായും ആരോപണങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. യുപിഎ സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് എന്‍ഡിഎ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനം വിഷയത്തില്‍ ഉന്നയിക്കുകയും ചെയ്തു.

പ്രിയങ്ക മുതല്‍ സിദ്ധാര്‍ഥ് വരെ, നീരവ് മോദിക്ക് ഹോളിവുഡിനോളം ഖ്യാതി, പക്ഷെ എല്ലാവരെയും പറ്റിച്ചു

വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍...

സത്യാവസ്ഥ പക്ഷേ ഇത് സംബന്ധിച്ച് വേറൊന്നാണ്. യുപിഎ മുതല്‍ എന്‍ഡിഎ വരെ നീളുന്നതാണ് മോദിയുടെ തട്ടിപ്പിന്റെ കാലം. അതങ്ങനെ പരന്ന് കിടക്കുകയാണ്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കാലത്താണ് നീരവ് മോദി തട്ടിപ്പുകള്‍ നടത്തിയത് എന്നാണ് വാസ്തവം. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മികവിലേക്ക് നയിച്ച രഘുറാം രാജന്റെ കരിയറില്‍ ഒരു ആരോപണം പോലും നേരിട്ടിരുന്നില്ല. എന്നാല്‍ ബാങ്കുകളുടെ സുതാര്യതയുടെ കാര്യത്തില്‍ പരിശോധന നടത്തുന്നതില്‍ അദ്ദേഹത്തിന് വീഴ്ച്ച സംഭവിച്ചു എന്നതാണ് സത്യം.

രഘുറാം രാജന്റെ വരവ്

രഘുറാം രാജന്റെ വരവ്

2013 സെപ്റ്റംബര്‍ നാലിനാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലെത്തുന്നത്. ഇന്ത്യ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത് 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ്. അതിന് ശേഷം അദ്ദേഹത്തെ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് യുപിഎ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. അദ്ദേഹം സ്ഥാനമേറ്റെടുക്കുമ്പോള്‍ കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ വിലയിടിവ്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്ക്, വ്യാവസായക മേഖലയിലെ തളര്‍ച്ച എന്നിങ്ങനെ ഒരുപാട് വെല്ലുവിളികളായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്.

കുതിച്ച് തുടങ്ങി

കുതിച്ച് തുടങ്ങി

ഇന്ത്യന്‍ സാമ്പത്തിക മേഖല പുതിയൊരു തലത്തിലേക്ക് പോയത് രാജന്റെ പരിഷ്‌കാരങ്ങള്‍ കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നു. ബാങ്കിങ് മേഖലയിലെ പരിഷ്‌കരണങ്ങള്‍, വിദേശ ബാങ്കിങ് എളുപ്പമാക്കുക, എന്നിവയായിരുന്നു അദ്ദേഹം വാഗ്ദാനം ചെയ്തിരുന്ന മാറ്റം. ബിഎസ്‌സി, സെന്‍സെക്‌സ്, രാജന്റെ വരവോടെ കുതിക്കുകയും ചെയ്തു. രൂപയുടെ മൂല്യത്തിലും വര്‍ധനയുണ്ടായി. പണപ്പെരുപ്പത്തിലും കുറവ് വരുത്താന്‍ അദ്ദേഹത്തിന്റ നടപടികള്‍ക്കായിരുന്നു. 9.8ല്‍ നിന്ന് 3.78ലേക്കാണ് ഇത് കുറഞ്ഞത്. റെക്കോര്‍ഡ് നേട്ടം കൂടിയായിരുന്നു ഇത്. പണപ്പെരുപ്പം സൂചിപ്പിക്കാന്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് എന്ന സംവിധാനവും രഘുറാം രാജന്റെ കാലത്താണ് പരീക്ഷിച്ചത്.

തെറ്റിയത് ഇങ്ങനെ

തെറ്റിയത് ഇങ്ങനെ

2010 മുതല്‍ നീരവ് മോദി ബാങ്കുകളെ പറ്റിക്കുന്നുണ്ട്. ഇത് രഘുറാം രാജന്‍ വരുന്നതിന് മുന്‍പാണ്. പക്ഷേ അദ്ദേഹം വന്നതിന് ശേഷവും ഇത് തുടര്‍ന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ബാങ്കുകളുടെ വായ്പാചട്ടത്തില്‍ കാര്യമായ നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കിയില്ല എന്നതാണ് വാസ്തവം. പുതിയ വായ്പയ്ക്കായി നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് റിസര്‍വ് ബാങ്ക് അടക്കമുള്ളവര്‍ അറിയുന്നത് തന്നെ. നേരത്തെ വിദേശ ബാങ്കുകളില്‍ നിന്ന് ചെറിയകാലത്തേക്കുള്ള വായ്പയെടുക്കാന്‍ പിഎന്‍ബിയില്‍ നിന്നായിരുന്നു ജാമ്യചീട്ട് നല്‍കിയിരുന്നത്. അന്ന് പരിചയമുള്ള ഉദ്യോഗസ്ഥരാണ് നീരവിനെ സഹായിച്ചത്. ഇവര്‍ വിരമിച്ചതോടെ പുതുതായി വന്ന ഉദ്യോഗസ്ഥര്‍ നീരവിന്റെ രേഖകള്‍ പരിശോധിച്ചതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടിപ്പോവുകയായിരുന്നു.

എന്‍പിഎ അഴിമതി

എന്‍പിഎ അഴിമതി

യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയെന്നാണ് എന്‍പിഎ(നോണ്‍ പെര്‍ഫോമിങ്ങ് അസറ്റ്) അഴിമതിയെ വിശേഷിപ്പിക്കുന്നത്. നോണ്‍ പെര്‍ഫോമിങ്ങ് അസറ്റ് വഴി വായ്പ നേടിയവര്‍ പിന്നീട് വന്ന സര്‍ക്കാരിന് ബാധ്യതയായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് മാത്രം വായ്പ നല്‍കാന്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇത്തരത്തിലാണ് നീരവ് മോദിയും ബാങ്കുകളില്‍ നിന്ന് ഈട് സ്വന്തമാക്കിയത്. വായ്പയെടുത്ത ബിസിനസുകാരുടെ ബാഡ് ലോണുകള്‍ സ്റ്റാന്‍ഡേര്‍ഡ് ലോണായി മാറ്റുക വഴി യുപിഎ വന്‍ അഴിമതി നടത്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതുവഴി ബാങ്കിങ്ങ് മേഖലയുടെ യഥാര്‍ഥ കരുത്ത് എത്രയാണെന്ന് അറിയാന്‍ കഴിയില്ല. ഇത് സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാണ്.

കേന്ദ്രത്തിനും തെറ്റി

കേന്ദ്രത്തിനും തെറ്റി

നീരവിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും തെറ്റ് പറ്റിയിട്ടുണ്ട്. ബാങ്കിങ്ങ് മേഖലയെ അച്ചടക്കമില്ലാത്ത രീതിയില്‍ വിട്ടത് മോദി സര്‍ക്കാരിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം സര്‍ക്കാരിന്റെ എന്‍പിഎ നയം കുറച്ചൊക്കെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്നതിന് സഹായിച്ചിട്ടുമുണ്ട്. ആര്‍ബിഐയും പിഎന്‍ബിയും ഒരുവര്‍ഷത്തോളം വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചില്ലെന്ന് ആരോപണമുണ്ട്. അതേസമയം തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പിഎന്‍ബിക്കാണെന്ന് പറഞ്ഞ് ആര്‍ബിഐ കൈമലര്‍ത്തിയിട്ടുണ്ട്. ബയേഴ്‌സ് ക്രെഡിറ്റ് രേഖകളാണ് നീരവ് വായ്പയെടുക്കാനായി ഉപയോഗിച്ചത്. പിഎന്‍ബിയുടെ ജാമ്യമായതിനാല്‍ ബാധ്യത അവര്‍ക്ക് തന്നെയായിരിക്കും. അതേസമയം റിസര്‍വ് ബാങ്ക് തിരുത്താനാവാത്ത വീഴ്ച്ചയാണ് വരുത്തിയതെന്ന് ഭരണതലത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

മറുപടി പറയേണ്ടി വരും

മറുപടി പറയേണ്ടി വരും

രഘുറാം രാജന്‍ യുപിഎ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി വായ്പാ ക്രമങ്ങളില്‍ മാറ്റം വരുത്തി എന്നാണ് പ്രധാന ആരോപണം. ഇത് നീരവ് മോദി അടക്കമുള്ള വമ്പന്‍ ബിസിനസുകാരെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. സ്വന്തം വ്യക്തിജീവിതത്തില്‍ ഇതുവരെ യാതൊരു ആരോപണവും നേരിട്ടിട്ടില്ലാത്ത വ്യക്തിയാണ് രഘുറാം രാജന്‍. ഈ വിവാദത്തില്‍ പക്ഷേ അദ്ദേഹം മറുപടി പറയേണ്ടി വരും. എന്‍ഡിഎയുടെ തലയില്‍ അഴിമതി കൊണ്ടുവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കും ഇത് തിരിച്ചടിയാവും. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇവര്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ നല്‍കാനും മറ്റും നിര്‍ദേശം ലഭിച്ചോ എന്നതും ദുരൂഹമായി കിടക്കുന്നുണ്ട്.

English summary
congress and raguram rajan in trouble on nirav modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more