കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങളോടൊപ്പം പോരൂ..' പ്രശാന്ത് കിഷോറിന് പിന്നാലെ കോണ്‍ഗ്രസും ആര്‍ജെഡിയും, ഹൈക്കമാന്‍ഡിനെ അറിയിക്കും

Google Oneindia Malayalam News

പാട്ന: നിതീഷ് കുമാറിന്‍റെ ജനതാദള്‍ യുണൈറ്റഡില്‍ നിന്നും പുറത്താക്കപ്പെട്ട രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവുമായി ബിഹാറിലെ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍. തുടര്‍ന്നുള്ള തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ബീഹാറില്‍ തന്നെയായിരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിനെ തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സജീവമാക്കിയത്.

പൗരത്വ നിയമത്തിലൂടെ യാഥാര്‍ത്ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനംപൗരത്വ നിയമത്തിലൂടെ യാഥാര്‍ത്ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം

പ്രശാന്ത് കിഷോറിനെ ആര്‍ജെഡി നേതൃത്വം പരസ്യമായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. ആര്‍ജെഡിയുടെ സമുന്നതനായ നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവാണ് പ്രശാന്ത് കിഷോറിനെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. അതേസമയം തന്നെ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആര്‍ജെഡിക്ക് അകത്തും ഭിന്നസ്വരങ്ങള്‍ ഉണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തേജ്പ്രതാപ് യാദവിന്റെ ക്ഷണത്തോട് സംസ്ഥാന അദ്ധ്യക്ഷന്‍ ജഗദാനന്ദ് സിങ് അത്ര നല്ല രീതിയിലായിരുന്നില്ല പ്രതികരിച്ചത്.

 prashantkishor

അതേസമയം, പ്രശാന്ത് കിഷോറുമായി എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍മോഹന്‍ ജാ വ്യക്തമാക്കിയത്. 2015 ല്‍ ഞങ്ങള്‍ ബീഹാറില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

നിര്‍വാജ്യം ക്ഷമ ചോദിച്ച് 'കാപ്പിപ്പൊടിയച്ഛന്‍'; പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, തിയതി മാറിനിര്‍വാജ്യം ക്ഷമ ചോദിച്ച് 'കാപ്പിപ്പൊടിയച്ഛന്‍'; പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, തിയതി മാറി

അതിന് ശേഷം മറ്റ് ചില സംസ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ കഴിവുകളും അനുഭവങ്ങളും ഞങ്ങള്‍ക്ക് പ്രയോജനപ്പെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ നേതൃത്വം തീരുമാനം എടുക്കേണ്ടതുണ്ട്. ഈ വീഷയത്തില്‍ താന്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും ജാ മാധ്യമങ്ങളോട് പറഞ്ഞു.

English summary
congress and rjd approach prasanth kishore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X