Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിൽ ബാലറ്റ് പേപ്പർ തിരിച്ചെത്തുമോ? കോൺഗ്രസും ആർജെഡിയും രംഗത്ത്, നിർണായകം

പട്ന; കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിഹാർ. നവംബറിലാണ് നിതീഷ് കുമാർ സർക്കാരിന്റെ കാലാവധി അവസാനിക്കാനിക്കുന്നത്. എന്നാൽ കൊവിഡ് കേസുകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് ചില പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതുവരെ 1.15 ക്ഷം പേർക്ക് ഇവിടെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 574 പേരാണ് മരണപ്പെട്ടത്.

അതേസമയം സപ്റ്റംബർ 20 ന് ബിഹാർ തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെുപ്പിനായി പ്രത്യേക മാർഗരേഖ കമ്മീഷൻ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്

 കാലാവധി അവസാനിക്കും

കാലാവധി അവസാനിക്കും

നവംബർ 29 നാണ് നിലവിലെ ബിഹാർ നിയമസഭായുടെ കാലാവധി അവസാനിക്കുന്നത്. 2015 ൽ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി ബന്ധം അവസാനിപ്പിച്ച് എത്തിയ ജെഡിയു കോൺഗ്രസ്-ആർജെഡി സഖ്യത്തിനൊപ്പമാണ് മത്സരിച്ചത്. മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ ഏറുകയും ചെയ്തു.

 ലോക്സഭ തിരഞ്ഞെടുപ്പിലും

ലോക്സഭ തിരഞ്ഞെടുപ്പിലും

എന്നാൽ പിന്നീട് നിതീഷ് കുമാർ മഹാസഖ്യത്തിൽ നിന്ന് പുറത്ത് പോയി എൻഡിഎയുടെ ഭാഗമായി. ബിജെപി പിന്തുണയില്‍ കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യമായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തിരഞ്ഞെടുപ്പിലും വൻ വിജയം സഖ്യത്തിന് നേടാനായി.

 കൊവിഡിന്റെ പശ്ചാത്തലത്തിൽ

കൊവിഡിന്റെ പശ്ചാത്തലത്തിൽ

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഭരണതുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജെഡിയു-ബിജെപി സഖ്യം. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. സാധാരണ ഗതിയിൽ ഒക്ടോബറിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് തീയതി നീണ്ട് പോകുകയായിരുന്നു.

 പ്രതിഷേധം ഉയർത്തി

പ്രതിഷേധം ഉയർത്തി

വെർച്വൽ രീതിയിലേക്ക് തിരഞ്ഞെടുപ്പ് മാറ്റണമെന്നായിരുന്നു നേരത്തേ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള ഒമ്പത് പാര്‍ട്ടികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.ഓൺലൈനായി വോട്ടെടുപ്പ് നടത്തണമെന്ന ബിജെപിയിടെ ആവശ്യത്തിനെതിരെ കോൺഗ്രസും ആർജെഡിയും ഉൾപ്പെടെയുള്ള പാർട്ടികൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.

Recommended Video

cmsvideo
    Rahul gandhi's three options to president post | Oneindia Malayalam
     ബാലറ്റ് പേപ്പറുകൾ

    ബാലറ്റ് പേപ്പറുകൾ

    വോട്ടിങ്ങ് മെഷീന് പകരം ബിഹാർ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്. കോൺഗ്രസും ആർജെഡിയും എഐഎംഐഎം ആണ് ഇത്തരം ഒരു ആവശ്യം ഉയർത്തിയിരിക്കുന്നത്. ഓരോ ബൂത്തുകളിലും വോട്ടിങ്ങ് മെഷീൻ സ്ഥാപിച്ച് വോട്ടെടുപ്പ് നടത്തുന്നത് കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

     സുരക്ഷിതമല്ലെന്ന്

    സുരക്ഷിതമല്ലെന്ന്

    നൂറുകണക്കിന് പേരാണ് ഒരു ബൂത്തിൽ മാത്രം വോട്ട് ചെയ്യാൻ എത്തുകയെന്നിരിക്കെ നിലിലെ സാഹചര്യത്തിൽ മെഷീൻ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വോട്ടിംഗ് മന്ദഗതിയിലാക്കാതെ ഇവിഎമ്മുകളുടെ ശുചിത്വം എങ്ങനെ സാധ്യമാകുമെന്ന് എഐഐഎം ചോദിച്ചു.

     ബിജെപിയുടെ ആവശ്യം

    ബിജെപിയുടെ ആവശ്യം

    മറ്റ് പാർട്ടികളായ ലോക്ജനശക്തി, നാഷ്ണൽ കോൺഗ്രസ്, ആം ആദ്മി എന്നിവർ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. അതേസമയം ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുകയും തിരഞ്ഞെടുപ്പ് ഓൺലൈൻ ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ബിജെപി മറ്റൊരു ആവശ്യമാണ് കമ്മീഷന് മുന്നിൽ വെച്ചിരിക്കുന്നത്.

     ലക്ഷ്യം ലാലുപ്രസാദ് യാദവ്

    ലക്ഷ്യം ലാലുപ്രസാദ് യാദവ്

    ശിക്ഷ അനുഭവിച്ച് ജയിലിൽ കിടക്കുകയോ വിചാരണ തടവുകാരായി കഴിയുന്നവർക്കോ ഓൺലൈനായി പ്രചരണം നടത്താൻ അനുമതി നൽകരുതെന്നാണ് ബിജെപിയുടെ ആവശ്യം. ആരുടേയും പേര് പ്രതിപാദിക്കായാണ് ബിജെപി ഈ ആവശ്യം ഉയർത്തിയതെങ്കിലും ജയിലിൽ കഴിയുന്ന ആർജെഡി തലൻ ലാലുപ്രസാദ് യാദവിനെ ലക്ഷ്യം വെച്ചാണ് ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

     തുക ഉയർത്തണമെന്ന്

    തുക ഉയർത്തണമെന്ന്

    മാസ്കുകൾ, സാനിറ്റൈസർമാർ, പിപിഇ കിറ്റുകൾ, തെർമൽ സ്ക്രീനിംഗ് എന്നിവയ്ക്കുള്ള അധിക ചെലവുകൾ കണക്കിലെടുത്ത്, സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിധി ഉയർത്തണമെന്നും കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ വോട്ടർമാർക്ക് നൽകുന്നത് കൈക്കൂലിയായി കണക്കാക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടു.

     അനുവദിക്കരുതെന്ന്

    അനുവദിക്കരുതെന്ന്

    അതേസമയം പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും പൊതജനങ്ങൾ നിർദ്ദേശങ്ങൾ ലംഘിച്ചാൽ അതിന് സംഘാടകരെ വിമർശിക്കരുതെന്നും കോൺഗ്രസ് കമ്മീഷനോട് ആവശ്യപ്പെട്ടു. മാത്രമല്ല 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിദ്വേഷ പ്രചരണം നടത്തിയ പെരുമാറ്റചട്ടം ലംഘിച്ച പുറത്ത് നിന്നുള്ള നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനുവദിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+