പണികൊടുത്തത് നിതീഷ്: ചിരാഗ് പാസ്വാന് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്?, സ്വാഗതം ചെയ്ത് ആര്‍ജെഡിയും
പട്ന: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിഹാറിലെ എന്‍ഡിഎയിലും ജെഡിയുവും എല്‍ജെപിയും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് മൂര്‍ച്ഛിക്കുകയും എല്‍ജെപി സഖ്യത്തിന് പുറത്ത് വന്ന് സ്വതന്ത്രമായി മത്സരിക്കുകയും ചെയ്തു. ജെഡിയു മത്സരിച്ച സീറ്റുകളില്‍ മാത്രമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ജെപിയുടെ മത്സരം.
ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കടുത്ത ജെഡിയു വിരുദ്ധ നിലപാട് അവര്‍ തുടര്‍ന്ന് പോന്നു. മറുവശത്ത് ചിരാഗിനെതിരായ നീക്കം ജെഡിയുവും ആരംഭിച്ചിരുന്നു. എല്‍ജെപിയിലെ തന്നെ പ്രമുഖ നേതാക്കളെ കരുക്കളാക്കി കൊണ്ടായിരുന്നു ചിരാഗിനെതിരായ നിതീഷ് കുമാറിന്റെ നീക്കം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഫലമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി എംപിമാരുടെ പിളര്പ്പിലൂടെ ഉണ്ടായത്.
ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്കുന്ന ചിത്രങ്ങള്‍ കാണാം

ലോക് ജനതാ ശക്തി പാര്‍ട്ടിക്ക് 6 എംപിമാരാണ് നിയമസഭയില്‍ ഉള്ളത്. ഇതില്‍ ചിരാഗ് പാസ്വാന് ഒഴികേയുള്ള 3 എംപിമാര്‍ പശുപതികുമാര്‍ പക്ഷത്തേക്ക് കൂടുമാറി. ഇതിന് പിന്നാലെ പാര്‍ലമെന്റില്‍ തങ്ങളുടെ നേതാവായി പശുപതി കുമാറിനെ തിരഞ്ഞെടുത്ത എംപിമാര്‍ തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

ചിരാഗ് പസ്വാന്റെ ഇളയച്ഛനും ഹിജാപൂരില്‍ നിന്നുള്ള എംപിയുമായ പശുപതി കുമാര്‍ ജെഡിയു നേതാവ് നിതീഷ് കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. ഏറെക്കാലമായി ചിരാഗും പശുപതി കുമാറും തമ്മില്‍ ശീതയുദ്ധത്തിലായിരുന്നു. ചിരാഗിന്റെ പല തീരുമാനങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് പശുപതി നേരത്തെ പലതവണ പരസ്യമായി രംഗത്ത് വന്നിരുന്നു.

പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്. വീണ ദേവി, മെഹബൂബ് അലി കൈസര്‍ എന്നീ എംപിമാരാണ് വിമത നീക്കം നടത്തി പശുപതി പക്ഷത്തേക്ക് മാറിയത്. കേന്ദ്ര മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാവുമ്പോള്‍ പശുപതിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് എല്‍ജെപിയെ നിതീഷ് കുമാര്‍ പിളര്‍ത്തിയതെന്ന് സൂചനയുണ്ട്.

ലോക്ജനശക്തി പാര്‍ട്ടിയെ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ലയിപ്പിക്കാനാണ് പശുപതിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ പശുപതി പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്പര്യമുള്ളവരാണ് തനിക്കൊപ്പം വന്നതെന്നും പാര്‍ട്ടി സംരക്ഷിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായതെന്നും പശുപതി അവകാശപ്പെടുന്നു.

പാര്‍ട്ടിയെ പശുപതി ജെഡിയുവില്‍ ലയിപ്പിച്ചാല്‍ അത് ചിരാഗിന് കനത്ത തിരിച്ചടിയാവും. ഇതിനിടയില്‍ തന്നെയാണ് ചിരാഗിന് പ്രതിപക്ഷ ചേരിയായ കോണ്‍ഗ്രസില്‍ നിന്നും എല്‍ജെഡിയില്‍ നിന്നും ക്ഷണം ഉണ്ടാവുന്നത്. ചിരാഗിനേയും അനുയായികളേയും ഉപാധികള്‍ ഒന്നുമില്ലാതെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിക്കുകയാണ് എല്‍ജെഡിയും കോണ്‍ഗ്രസും.

എൽജെപിയുടെ നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ പ്രവർത്തിച്ചത് ബിജെപിയും ജെഡിയുവുമാണ്. ഈ അപമാനം നേരിട്ട് ഇനിയും അവിടെ തുടരുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ചിരാഗും അനുയായികളും എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് പ്രതിപക്ഷ നിരയിലേക്ക് അണിചേരാനുള്ള യഥാര്‍ത്ഥ സമയാണ് ഇതെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.

ബീഹാറിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചിരാഗ് പാസ്വാനും തേജസ്വി യാദവും കൈകോർക്കുന്നതിന് അനുകൂലമാണെന്നായിരുന്നു രാഷ്ട്രീയ ജനതാദൾ എംഎൽഎ ഭായ് ബിരേന്ദ്രയുടെ പ്രതികരണം. പ്രതിപക്ഷ നിരയില്‍ അണിനിരന്നുകൊണ്ട് ചിരാഗ് ബിജെപിയുടേയും ജെഡിയുവിന്റെ യഥാര്‍ത്ഥ മുഖം പൊതുജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് കൊടുക്കണം. അതിനുള്ള സമയം അതിക്രമിച്ചിരുന്നു-കോണ്‍ഗ്രസ് എംഎല്‍സി പ്രേംചന്ദ്ര മിശ്ര പറഞ്ഞു.

ബിജെപിയും ജെഡിയുവിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനാല്‍ ചിരാഗ് എന്‍ഡിഎ ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നാല് എംപിമാര്‍ ഒരുവശത്ത് നില്ക്കുമ്പോള് ഒരു അംഗം മാത്രമായ ചിരാഗിന് നിലകൊള്ളുന്നതില്‍ കാര്യമില്ലെന്നാണ് ബിജെപിയുടേയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചിരാഗ് പാസ്വാന്റെ എന്‍ഡിഎ വിടല്‍ ഉടന്‍ തന്നേയുണ്ടായേക്കും.

പാര്‍ട്ടി സ്ഥാപകനും പിതാവുമായ രാംവിലാസ് പാസ്വാന്റെ മരണം ശേഷം 2019ലാണ് ചിരാഗ് എല്‍ജെപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും പല മണ്ഡലങ്ങളിലും ജെഡിയുവിന്റെ പരാജയത്തില്‍ എല്‍ജെപി പിടിച്ച വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്നു.
സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം
-
എംഎല്‍സി സ്ഥാനം രാജിവെച്ച് നിതീഷ്; ആരായിരിക്കും അടുത്ത ബിഹാര്‍ മുഖ്യമന്ത്രി? -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications