ബിഹാറില്‍ ബിജെപി സഖ്യത്തിന് ഭരണം 'ഉറപ്പിച്ചു', ഇനി യുപിയില്‍: ഉവൈസിയിടെ 'ബി ടീം' കളികള്‍
ലഖ്നൗ: മുന്‍പ് നടന്ന പല തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ ബി ടീം ആരോപണം നേരിടേണ്ടി വന്നിട്ടുള്ള പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം. കോണ്‍ഗ്രസിനോ, മറ്റ് പ്രധാന ബി ജെ പി വിരുദ്ധ പാര്‍ട്ടികള്‍ക്കോ ലഭിക്കേണ്ട മുസ്ലിം സ്വാധീന മേഖലയിലെ വോട്ടുകള്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി ഭിന്നിപ്പിക്കുന്നുവെന്നും അതുവഴി ബിജെപിക്ക് വിജയം എളുപ്പമാക്കുന്നുവെന്നുമാണ് ഈ ആരോപണങ്ങളുടെ അടിസ്ഥാനം.
മഹാരാഷ്ട്ര, ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കണക്കുകള്‍ നിരത്തിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആരോപണത്തിന്റെ മൂര്‍ച്ചയേറ്റിയത്. ഇപ്പോഴിതാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിലും അസദുദ്ദീന്‍ ഉവൈസിക്ക് നേരെ ബി ജെ പിയുടെ 'ബി ടീം' ആരോപണം ഉയര്‍ന്ന് കഴിഞ്ഞു.

യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കുമെന്നാണ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രഖ്യാപനം. മത്സരിക്കുന്ന എല്ല സീറ്റുകളും മുസ്ലീം സ്വാധീന മേഖലയില്‍ നിന്നുള്ളത്. സ്വാഭാവികമായും സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് ഇത്. ഇവിടേക്ക് അസദുദ്ദീന്‍ ഉവൈസി കൂടി കടന്ന് വരുന്നതോടെ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടും, ഇത് കോണ്‍ഗ്രസ്, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിലായിരിക്കും വിള്ളലുണ്ടാക്കുക. മറുപക്ഷത്ത് ബി ജെ പിക്ക് ആവട്ടെ വിജയ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ബി ജെ പിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണ
ബി ജെ പിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് എ ഐ എം ഐ എമ്മിന്റെ മത്സരമെന്ന ആരോപണം കോണ്‍ഗ്രസ് അഖിലേഷ് യാദവിന്റെ എസ് പിയും ഇതിനോടകം ഉന്നയിച്ച് കഴിഞ്ഞു. ഉവൈസിയുടെ സാന്നിധ്യം ഏറ്റവും അവസാനമായി ബി ജെ പിക്ക് ഗുണം ചെയ്തത് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. ആര്‍ ജെ ഡി - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് നിര്‍ണ്ണായകമായ 10 സീറ്റുകളാണ് എ ഐ എം ഐ എമ്മിന്റെ സാന്നിധ്യം മൂലം നഷ്ടമായത്.

ഇതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും സഖ്യകക്ഷി ബി ജെ പിക്കും വിജയം നേടാൻ കഴിഞ്ഞത്. എ ഐ എം ഐ എം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്ന സാഹചര്യമായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ ജെ ഡി സഖ്യം അധികാരത്തിലിരുന്നേനെ. 2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎംഐഎം സ്ഥാനാർഥികൾ ബിജെപി സ്ഥാനാർഥികളുടെ വിജയത്തിന് കാരണമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച പല മണ്ഡലങ്ങളിലും എ ഐ എം ഐ എം പിടിച്ച വോട്ടുകള്‍ അവര്‍ക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എന്നിട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന് കോണ്‍ഗ്രസിന് സാധിക്കുകയും ചെയ്തു. എണ്‍പതോളം സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് അധികാരം പിടിക്കുകയായിരുന്നു. ഈ സര്‍ക്കാറിനെയാണ് പിന്നീട് ബിജെപി വിമതരെ കൂട്ട് പിടിച്ചുള്ള നീക്കത്തിലൂടെ പരാജയപ്പെടുത്തിയത്.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബംഗാളിലും എ ഐ എം ഐ എം മത്സര രംഗത്തുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തെ അത് ബാധിച്ചില്ലെങ്കില്‍ മമത ബാനർജിക്കുള്ള വൻ അനുകൂല വോട്ടുകളില്‍ ഇടിവുണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ബി ജെ പിയുടെ ബി ടീം ആരോപണം അവിടെ ഉവൈസിക്ക് നേരെ ഉയര്‍ന്ന് വന്നില്ല. മറിച്ച് അതിന്റെ പഴി മമത ബാനര്‍ജി ഉയര്‍ത്തിയത് കോണ്‍ഗ്രസിനും സി പി എമ്മിനും നേരെയായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസും സി പി എമ്മും ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്ന പുതിയ കക്ഷിയുമായി തൃണമൂലിനെതിരെ പുതിയ സഖ്യമുണ്ടാക്കിയതായിരുന്നു കോണ്‍ഗ്രസിന്റെ ഈ ആരോപണത്തിന് കാരണം.

യുപിയില്‍ ഉവൈസിയുടെ മറ്റൊരു കടുത്ത വിമര്‍ശകന്‍ കര്‍ഷക സമര നേതാവായ രാകേഷ് ടികായത്താണ്. അമ്മാവനും അനന്തരവനും തമ്മിലുള്ള ബന്ധം പോലെയാണ് ഉവൈസിയും ബിജെപിയും തമ്മിലുള്ളതെന്നാണു ടികായത്ത് പരിഹസിച്ചത്. പൗരത്വ ബില്‍ പിന്‍വലിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം ഉവൈസിക്ക് തന്റെ അമ്മാവന്‍മാരോട് സ്വകാര്യമായി പറഞ്ഞാല്‍ പോരെയെന്നായിരുന്നു രാകേഷ് ടികായത്ത് പ്രതികരിച്ചത്.

അതേസമയം, ബി ജെ പിയുടെ ബി ടീം ആരോപണത്തെ നിരന്തരം തള്ളുകയാണ് ഉവൈസി. എ ഐ എം ഐ എം ഒഴികെയുള്ള ബിജെപി ഇതര കക്ഷികളിൽ മുസ്‌ലിം സമൂഹം നിരാശരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എ ഐ എം ഐ എം ഒഴികേയുള്ളവരെല്ലാം ബിജെപിയുടെ ബി ടീം ആയി മാറിക്കഴിഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ധൈര്യമുള്ള ഏക രാഷ്ട്രീയ നേതാവ് താനാണ്. അതുകൊണ്ട് തനിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പിന്തുണ കൂടി വരുന്നത്

പല തിരഞ്ഞെടുപ്പിലും ഞങ്ങളുടെ പാര്‍ട്ടി ആദ്യമായി മത്സരത്തിന് ഇറങ്ങുമ്പോള്‍ തന്നെ വലിയ പിന്തുണ ലഭിക്കുന്നു. ന്യൂനപക്ഷങ്ങള്‍ ഞങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അവിടെ തന്നെ ബിജെപിയുടെ ബി ടീം ആരോപണം പൊളിയുന്നു. വോട്ടര്‍ മാരുടെ ചിന്താ ശക്തിയെ വിലകുറച്ച് കാണരുത്. മുസ്ലിം വിഭാഗത്തില്‍ നിന്ന് മാത്രമല്ല, സാധാരണക്കാരായ ഹിന്ദുക്കിലെ പിന്നാക്ക വിഭാഗങ്ങളും എ ഐ എം ഐ എം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകളില്‍ ആകൃഷ്ടരായിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.












Click it and Unblock the Notifications