തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ നീട്ടീയെറിഞ്ഞ് കോണ്‍ഗ്രസ്,സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
മുംബൈ: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത് തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ജയിച്ചത്. എന്നാല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് പാര്‍ട്ടി. ഇത്തവണയും എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റ് പ്രാദേശിക കക്ഷികളുമായുള്ള സഖ്യത്തിനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനമാകും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതുവരെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഒരു മുളം നീട്ടിയെറിഞ്ഞ് ഭൂരിപക്ഷം സീറ്റുകളിലും ഇതിനോടകം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിശദാംശങ്ങളിലേക്ക്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 122 സീറ്റുകളായിരുന്നു ബിജെപി നേടിയത്. 63 സീറ്റുകള്‍ ശിവസേനയും. അതേസമയം കോണ്‍ഗ്രസ് നേടിയത് വെറും 42 സീറ്റുകളായിരുന്നു. സഖ്യകക്ഷിയായ എന്‍സിപിക്ക് ലഭിച്ചത് 41 സീറ്റുകളും. ഇത്തവണ വലിയ അട്ടിമറി തന്നെ മഹാരാഷ്ട്രയില്‍ സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍
ശിവസേനയും ബിജെപിയും തമ്മിലുള്ള സീറ്റ് തര്‍ക്കത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ തര്‍ക്കങ്ങള്‍ ഇരു കക്ഷികള്‍ക്കിടയിലും രൂക്ഷമായിരിക്കുകയാണ്. ആകെയുള്ള 288 സീറ്റുകള്‍ തുല്യമായി വിഭജിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തോട് അനുകൂല പ്രതികരണമല്ല ബിജെപി നടത്തിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
160 സീറ്റുകള്‍ എങ്കിലും വേണമെന്ന നിലപാടിലാണ് ബിജെപി. സീറ്റ് വിഭജനം കല്ലുകടിയായാല്‍ ഇരു കക്ഷികളും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടേക്കും. ഇത് മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ പകുതിയോളം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കോണ്ഗ്രസുംസഖ്യകക്ഷിയായ എന്‍സിപിയും 125 സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. ഇതില്‍ 104 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

മത്സരിച്ചേക്കില്ല
മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്, പൃഥ്വിരാജ് ചവാന്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം , നാന പടോള്‍ എന്നിവര്‍ മത്സരിച്ചേക്കില്ല.

5 പേര്‍ക്ക് ചുമതല
അതിനിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഞ്ച് മുതിര്‍ന്ന നേക്കാളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചു. മുകുള്‍ വാസ്നിക്, അവിനാഷ് പാണ്ഡേ, രജ്നി പാടീല്, ആര്‍സി കുന്തിയ, രാജീവ് സതാവ് എന്നിവരെയാണ് നിയമിച്ചത്.
വിദര്‍ഭ മേഖലയില്‍ മുകുള്‍ വാസ്നികും അവിനാശ് പാണ്ഡെ മുംബൈ മേഖലയിലും രജ്നി പാടീല് കൊങ്കണ്‍ മേഖലയിലും ആര്‍സി കുന്തിയ നോര്‍ത്തേണ്‍ മഹാരാഷ്ട്രയിലും രാജീവ് സത്തവ് മറാത്ത്വാദ മേഖലയിലും മേല്‍നോട്ടം വഹിക്കും.

സഖ്യമില്ല
അതിനിടെ ഇത്തവണയും പ്രകാശ് അംബേദ്കറിന്റെ വിബിഎയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രകാശ് അംബേദ്കറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. ആകെയുള്ള 288 സീറ്റില്‍ കോണ്‍ഗ്രസും എന്‍സിപിയും 125 വീതം സീറ്റുകളില്‍ മത്സരിക്കും. ബാക്കി വരുന്ന 38 സീറ്റുകള്‍ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് നിലവില്‍ തിരുമാനം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications