കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിലും വയനാട്ടിലും വീണ്ടും സസ്‌പെന്‍സ്... പത്താം സ്ഥാനാര്‍ത്ഥി പട്ടികയിലും പ്രഖ്യാപനമില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അതേസമയം കേരളത്തിലെ രണ്ട് സീറ്റുകളിലും സസ്‌പെന്‍സ് തുടരുകയാണ്. വടകരയിലും വയനാട്ടിലും പത്താം സ്ഥാനാര്‍ത്ഥി പട്ടികയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം വയനാട്ടില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും നീളുമെന്നാണ് സൂചന.

1

പത്താം പട്ടികയില്‍ 26 സ്ഥാനാര്‍ത്ഥികളാണുള്ളത്. അതേസമയം മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സഞ്ജയ് നിരുപം മത്സരിക്കുന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. പ്രധാനമായും മഹാരാഷ്ട്രയിലെയും മുംബൈയിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ചില മാറ്റങ്ങളും നിലവില്‍ വന്നു. മിലിന്ദ് ദേവ്‌റയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്.

സഞ്ജയ് നിരുപം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനം. മിലിന്ദ് ദേവ്്‌റയെ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി അഭിനന്ദിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നന്ദി പറഞ്ഞ മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അതിശക്തമാക്കുമെന്നും വ്യക്തമാക്കി. സഞ്ജയ് നിരുപത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ നീക്കം ഫലം കാണുമെന്നാണ് സൂചന.

പാര്‍ട്ടിയിലെ അടിത്തട്ടിലുള്ള നേതാക്കളുമായി വരെ മികച്ച ബന്ധം പുലര്‍ത്തുന്ന നേതാവാണ് മിലിന്ദ് ദേവ്‌റ. നിരവധി പേര്‍ പാര്‍ട്ടി വിടുന്ന സാഹചര്യത്തില്‍ ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. അദ്ദേഹത്തിന് പാര്‍ട്ടിയിലെ എല്ലാ വിധം നേതാക്കളുടെയും പിന്തുണയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയിരിക്കുന്നത്.

മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍മുസഫര്‍ നഗര്‍ മുതല്‍ അമേത്തി വരെ... കോണ്‍ഗ്രസ് ബിജെപി പോരാട്ടം 12 മണ്ഡലങ്ങളില്‍

English summary
congress announces tenth candidate list no announcement on wayanad vadakara seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X