കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം രാഹുല്‍ തീരുമാനിച്ചതിങ്ങനെ.... ശക്തി ആപ്പ് കുതിക്കുന്നു!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഏറ്റവും പ്രതിസന്ധി ഉയര്‍ത്തിയ കാര്യമായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയം. എല്ലാവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴും നിരവധി തടസ്സങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ടിരുന്നു. എന്നാല്‍ ശക്തിആപ്പിന്റെ സേവനം അദ്ദേഹത്തിന് പ്രതിസന്ധികളെ ഒന്നൊന്നായി ഇല്ലാതാക്കാന്‍ സഹായിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ കുതിപ്പിനുള്ള നീക്കങ്ങള്‍ക്ക് തുടങ്ങിയതും രാഹുല്‍ ഈ ആപ്പ് ഉപയോഗിച്ചാണ്. കേരളത്തിലെ ഓരോ പ്രശ്‌നങ്ങളും അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കുന്നതില്‍ ശക്തി ആപ്പിന്റെ സേവനം നിര്‍ണായകമായിരുന്നു. ഇതിന് പുറമേ രാഹുലിന്റെ ടെക്‌നിക്കല്‍ ടീമിന്റെ സേവനവും ഇക്കാലയളവില്‍ അദ്ദേഹത്തെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുരത്തുവരുന്നത്.

രാഹുലിന്റെ പുതിയ പടക്കുതിര

രാഹുലിന്റെ പുതിയ പടക്കുതിര

രാഹുല്‍ ശക്തിആപ്പിനെ ടെക്‌നിക്കല്‍ ടീമുമായുള്ള ചര്‍ച്ചയിലാണ് രൂപപ്പെടുത്തിയെടുത്തത്. ഇത് പിന്നീട് കോണ്‍ഗ്രസിന്റെ നയരൂപീകരണത്തില്‍ നിര്‍ണായകമായി മാറുകയായിരുന്നു. രാഹുല്‍ തന്റെ പുതിയ പടക്കുതിരയെന്നാണ് ശക്തി ആപ്പിനെ വിശേഷിപ്പിക്കുന്നത്. പ്രവര്‍ത്തകരുമായി നേരിട്ട് ഇടപഴകുന്നതില്‍, തനിക്കുള്ള പ്രശ്‌നങ്ങളും, അതോടൊപ്പം അവരുടെ വിശ്വാസ്യത നേടിയെടുക്കാനും രാഹുല്‍ ഉപയോഗിച്ചത് ശക്തി ആപ്പിന്റെ സേവനമാണ്.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം തഴഞ്ഞതോടെ എന്ത് തീരുമാനം എടുക്കണമെന്ന ആശങ്കയിലായിരുന്നു രാഹുല്‍. ഇതോടെ പ്രവര്‍ത്തകരോട് തന്നെ അഭിപ്രായം ചോദിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. യുപിയില്‍ പ്രിയങ്ക ഗാന്ധി രാഷ്ട്രീയ സാഹചര്യം മാറ്റുമെന്നായിരുന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. സ്ത്രീകളില്‍ നിന്നും പ്രിയങ്ക വരണമെന്ന ആവശ്യമാണ് ഉണ്ടായത്. തുടര്‍ന്ന് ഈ ആവശ്യം പ്രിയങ്കയ്ക്ക് മുന്നില്‍ രാഹുല്‍ അവതരിപ്പിക്കുകയും, അവര്‍ സമ്മതം അറിയിക്കുകയുമായിരുന്നു.

ഗ്രാമീണ മേഖലയിലേക്ക്

ഗ്രാമീണ മേഖലയിലേക്ക്

ബൂത്ത് തല പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടറിയാം. വിദൂര ഗ്രാമങ്ങളില്‍ പോലും ശക്തി ആപ്പിന്റെ സഹായം കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ എന്താണ് മാര്‍ഗമെന്ന് രേത്തെ തന്നെ രാഹുല്‍ പ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നു. എന്നാല്‍ രാഹുലിനെ കുറിച്ച് അവിടെ ആര്‍ക്കും അധികം അറിയില്ലെന്ന കാര്യത്തില്‍ നിന്നാണ് രാഹുല്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇത് മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിന് വരെ കോണ്‍ഗ്രസിനെ സഹായിക്കുകയായിരുന്നു.

ശക്തി ആപ്പിന്റെ കുതിപ്പ്

ശക്തി ആപ്പിന്റെ കുതിപ്പ്

ഇതുവരെ 65 ലക്ഷം പ്രവര്‍ത്തകരാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രവീണ്‍ ചക്രവര്‍ത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ആശയവിനിമയം ഇനിയും വര്‍ധിപ്പിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഓരോ മേഖലയും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് ജനപ്രീതി ഇല്ലാത്ത ഒരു നേതാവും കോണ്‍ഗ്രസില്‍ തുടരില്ല.

കേരളത്തിലും സഹായം

കേരളത്തിലും സഹായം

കേരളത്തിലെ 20 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏറ്റവും പ്രതിസന്ധി ഉണ്ടാക്കിയ കാര്യമായിരുന്നു. എന്നാല്‍ അവിടെയും ശക്തിആപ്പ് സഹായകമായി. ഓരോ മണ്ഡലത്തില്‍ നിന്നും ജനപ്രീതി അനുസരിച്ചുള്ള നേതാവിനെ പ്രവര്‍ത്തകര്‍ തന്നെയാണ് നിര്‍ദേശിച്ചത്. ഭൂരിഭാഗം മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളായതും ശക്തി ആപ്പ് തിരഞ്ഞെടുത്തവരാണ്. എറണാകുളത്ത് ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിലും അവസാന വാക്ക് ശക്തി ആപ്പാണ് സഹായിച്ചത്.

രജിസ്‌ട്രേഷന്‍ ഇങ്ങനെ

രജിസ്‌ട്രേഷന്‍ ഇങ്ങനെ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്എംഎസ്സിലൂടെയാണ് ശക്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനൊപ്പം വോട്ടര്‍ കാര്‍ഡും ബൂത്ത് നമ്പറുകളും നല്‍കണം. രജിസ്റ്റര്‍ ചെയ്തതിന് ശേഷം കോണ്‍ഗ്രസിന്റെ ഡാറ്റാ ബാങ്കില്‍ ഇവരുടെ പേരുകളും ഉള്‍പ്പെടുത്തും. ഇതിലൂടെ ആരൊക്കെ എന്തൊക്കെ കാര്യങ്ങ ള്‍ നിര്‍ദേശിക്കുന്നുവെന്ന് കണ്ടെത്താന്‍ രാഹുലിന് സാധിക്കും. തീരെ പങ്കെടുക്കാത്തവരെയും രാഹുല്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ അല്ല

സോഷ്യല്‍ മീഡിയ അല്ല

ഫേസ്ബുക്കോ ട്വിറ്ററോ പോലെ സോഷ്യല്‍ മീഡിയ ആപ്പ് അല്ല ഇതെന്ന് കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇതില്‍ അംഗത്വമുള്ളത്. ഇതില്‍ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് അഭിപ്രായം സാധിക്കുക. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ സോഷ്യല്‍ മീഡിയയുണ്ട്. ഈ ആപ്പ് വഴി ഓരോ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാരുടെ പട്ടിക കൈമാറും. കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഇതുവഴി ജനങ്ങളിലേക്ക് എത്തിക്കാനാണ് രാഹുല്‍ പദ്ധതിയിടുന്നത്.

മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ത്? നിര്‍ണായകമായത് ഒരു ഫോണ്‍കോള്‍!!മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ത്? നിര്‍ണായകമായത് ഒരു ഫോണ്‍കോള്‍!!

English summary
congress app gives shakti to party worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X