മുരളീധരന് തെലങ്കാനയിലേക്ക്; ചെന്നിത്തലയ്ക്ക് ഛത്തീസ്ഗഡ്... സുപ്രധാന നീക്കവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് സുപ്രധാന നീക്കത്തിന്. നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കും.
രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍. നാലിടങ്ങളിലും കോണ്‍ഗ്രസ് നിര്‍ണായക ശക്തിയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായിരുന്നു. തെലങ്കാനയിലും മധ്യപ്രദേശിലും പ്രതിപക്ഷത്തും.

രാജസ്ഥാനിലേക്ക് നാല് നിരീക്ഷകരെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. ഹരിയാനയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുജറാത്തില്‍ നിന്നുള്ള മധുസൂധനന് മിസ്ത്രി, ഡല്‍ഹിയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്, ബിഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് ഖാന് എന്നിവരാണ് രാജസ്ഥാനിലെത്തുന്നത്.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ മുരളീധരന് തെലങ്കാനയിലേക്കുള്ള സംഘത്തിലുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി, കര്‍ണാടകയില്‍ നിന്നുള്ള ഡോ. അജോയ് കുമാര്‍, കെജെ ജോര്‍ജ് എന്നിവരാണ് തെലങ്കാനയിലേക്കുള്ള മറ്റു നിരീക്ഷകര്‍.
ഛത്തീസ്ഗഡിലേക്ക് മൂന്നംഗ സംഘത്തെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. ഈ സംഘത്തിലാണ് രമേശ് ചെന്നിത്തലയുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള അജയ് മാക്കന്, ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രിതം സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
മധ്യപ്രദേശിലേക്ക് അധീര്‍ രഞ്ജന്‍ ചൗധരി, പൃഥ്വിരാജ് ചവാന്, രാജീവ് ശുക്ല, ചന്ദ്രകാന്ത് ഹന്ദോര്‍ എന്നിവരാണുള്ളത്. എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള നേതൃത്വങ്ങളും നിരീക്ഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. ഭരണവിരുദ്ധ വികാരം ഇവിടെയില്ല എന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നത്. അതേസമയം, രാജസ്ഥാനില്‍ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം കിട്ടില്ല എന്നും പറയപ്പെടുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
എക്സിറ്റ് പോളുകളുടെ പ്രവചനം ശരിയായിരുന്നോ എന്ന് യഥാര്‍ഥ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാകും. മിസോറാം വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications