കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടു? സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് തെറിച്ചു, പകരം മറ്റൊരു നേതാവ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ ഹെഡായിരുന്ന ദിവ്യ സ്പന്ദന സമൂഹ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷയായത്. ബിജെപിയുടെ നിരന്തര വിമര്‍ശകയായിരുന്ന ദിവ്യ രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. തൊട്ട് പിന്നാലെയായിരുന്നു ദിവ്യയുടെ ട്വിറ്ററില്‍ നിന്നുള്ള ഒളിച്ചോട്ടം.

പാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷംപാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം

ഇതോടെ സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് ദിവ്യ പുറത്തായെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ ദിവ്യ പുറത്തുപോകുകയാണെന്നുള്ള അഭ്യൂഹങ്ങളും സജീവമായിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കിടെ മാസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ തലപ്പത്തേക്ക് പുതിയൊരു നേതാവിനെ നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

വിവാദ പോസ്റ്റ്

വിവാദ പോസ്റ്റ്

മോദിക്കും ബിജെപിക്കുമെതിര ശക്തമായി പ്രതികരിക്കുന്ന നേതാവാണ് ദിവ്യ സ്പന്ദന. അവരുടെ കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ പല വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റ്. ഇതിന് മുന്‍പ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിര്‍മ്മല സീതാരാമന് ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു ദിവ്യയുടെ ട്വീറ്റ്. എന്നാല്‍ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പിന്നാലെ അവര്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

താത്കാലിക പിന്‍മാറ്റമെന്ന്

താത്കാലിക പിന്‍മാറ്റമെന്ന്

എന്നാല്‍ അതിന് ശേഷം ട്വിറ്ററില്‍ നിന്നേ ദിവ്യ അപ്രത്യക്ഷയായി. ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ സംഘത്തില്‍ നിന്നും ദിവ്യ പുറത്തായെന്ന തരത്തിലായിരുന്നു ഇതോടെ വാര്‍ത്തകള്‍ വന്നത്. അതേസമയം ദിവ്യ മുന്‍പും ഇത്തരത്തില്‍ ട്വിറ്ററില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

മൗനം പാലിച്ച് ദിവ്യ

മൗനം പാലിച്ച് ദിവ്യ

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് ദിവ്യ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വലിയ വിവാദമാകുകയും രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അപ്പോഴും രമ്യ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ മടങ്ങിയെത്തി. അതേസമയം കാശ്മീര്‍ ഉള്‍പ്പെടെ ബിജെപിയെ ത്രിശങ്കുവില്‍ നിര്‍ത്തുന്ന പല വിഷയങ്ങള്‍ വന്നിട്ടും ദിവ്യ സോഷ്യല്‍ മീഡിയയിലേക്ക് മടങ്ങിയെത്തിയില്ല.

പുതിയ നേതാവ്

പുതിയ നേതാവ്

ഇപ്പോള്‍ ദിവ്യ സോഷ്യല്‍ മീഡിയ തലപ്പത്ത് നിന്ന് പുറത്തായെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. രമ്യയ്ക്ക് പകരം പുതിയൊരു നേതാവിനെ കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. രോഹന്‍ ഗുപ്തയാണ് കോണ്‍ഗ്രസിന്‍റെ പുതിയ സോഷ്യല്‍ മീഡിയ ഹെഡ്. ഗുജറാത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ തലവനായിരുന്നു രോഹന്‍.

അഭ്യൂഹങ്ങള്‍ ശക്തം

അഭ്യൂഹങ്ങള്‍ ശക്തം

അതേസമയം പുതിയ നിയമനത്തോടെ ദിവ്യ കോണ്‍ഗ്രസില്‍ നിന്നേ പുറത്തായോ എന്ന അഭ്യൂഹങ്ങള്‍ക്കാണ് ശക്തി പകര്‍ന്നിരിക്കുന്നത്. മാത്രമല്ല ഇവര്‍ ബിജെപിയിലേക്ക് പോകുമോയെന്ന സംശയങ്ങളും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് തെന്നിന്ത്യന്‍ നടി കൂടിയായ രമ്യയായിരുന്നു. 2013 കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് അവര്‍ ലോക്സഭാംഗമായി. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമ ഉപേക്ഷിച്ചത്.

കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?

പഴയ തന്ത്രം പുറത്തെടുത്ത് തുഷാര്‍; അമിത് ഷായുമായി കൂടിക്കാഴ്ച! അരൂരില്‍ അറ്റകൈക്കൊരുങ്ങി ബിജെപി

English summary
Congress appoints new social media chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X