കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപെട്ട് രാഹുല്‍, കമല്‍നാഥിനെ വിളിച്ചു, മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സുകളൊരുക്കി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയവര്‍ നിരവധിയാണ്. എന്നാല്‍ ഈ സമയത്ത് രക്ഷകനായി അവതരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ കുടുങ്ങി പോയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ബസ്സുകള്‍ അദ്ദേഹം ഒരുക്കിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്. ഭോപ്പാലില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി പോയെന്ന് അറിഞ്ഞ ഉടനെ രാഹുല്‍ മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ നേരിട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കമല്‍നാഥ് ഇടപെട്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്തിക്കാന്‍ ബസ് സൗകര്യം ഏര്‍പ്പാടാക്കിയത്.

1

വിദ്യാര്‍ത്ഥികള്‍ ലോക്ഡൗണിനെ തുടര്‍ന്ന് തങ്ങള്‍ ഭോപ്പാലില്‍ കുടുങ്ങി പോയെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് വയനാട്ടില്‍ നിന്ന് അടക്കമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയതെന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ ഇന്‍ ചാര്‍ജ് ജിത്തു പട്വാരി പറഞ്ഞു. വിവരം അറിഞ്ഞ ഉടനെ ബസ്സുകള്‍ തയ്യാറാക്കിയെന്നും, കൃത്യമായ ഇടപെടല്‍ രാഹുല്‍ നടത്തിയെന്നും പട്വാരി പറഞ്ഞു. ഭോപ്പാലില്‍ നിന്ന് മാത്രമല്ല, ഇന്‍ഡോറിലും, മധ്യപ്രദേശിലെ മറ്റ് ഭാഗങ്ങളിലും കുടുങ്ങി പോയവര്‍ക്കായി സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നുവെന്നും പട്വാരി വ്യക്തമാക്കി.

ഇത് ആദ്യമായിട്ടല്ല രാഹുല്‍ മലയാളികള്‍ക്കായി സഹായം ലഭ്യമാക്കുന്നത്. നേരത്തെ വയനാട്ടുകാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ കിറ്റുകളും സഹായങ്ങളും രാഹുല്‍ എത്തിച്ച് നല്‍കിയിരുന്നു. നേരത്തെ പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ രാഹുല്‍ സഹായിച്ചിരുന്നു. അന്ന് അമരീന്ദര്‍ സിംഗിനെ നേരിട്ട് വിളിക്കുകയായിരുന്നു രാഹുല്‍. തുടര്‍ന്ന് അദ്ദേഹം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് പോകാന്‍ ബസ്സുകള്‍ ഒരുക്കുകയായിരുന്നു. കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. യുപി സര്‍ക്കാരിനോട് ആയിരം ബസ്സുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നെങ്കിലും, ഇത് പൊളിഞ്ഞിരുന്നു.

നേരത്തെ ദില്ലിയില്‍ നിന്ന് 300 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് കോണ്‍ഗ്രസ് വഹിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ തീരുമാനം. നേരത്തെ സംസ്ഥാനങ്ങളോട് കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കണമെന്ന് സോണിയയും ആവശ്യപ്പെട്ടിരുന്നു. ശ്രമിക് ട്രെയിനുകളിലാണ് ഇവരെ കേരളത്തിലേക്ക് അയച്ചത്. സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൗധരി അനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇത്തരം പ്രതിസന്ധികളില്‍ പെടുന്നവരെ സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌കും കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്.

രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!

English summary
congress arranges buses for kerala students who stranded in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X