കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രിയങ്കയെ തൊട്ടു'; ബിജെപിയേയും മോദിയേയും കുരുക്കി കോണ്‍ഗ്രസിന്‍റെ മൂന്ന് ചോദ്യം!!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകനും മുന്‍ എംഡിയുമായ റാണ കപൂറിന് കോണ്‍ഗ്രസ് കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. രാജീവ് ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന എംഎഫ് ഹുസൈന്‍ ചിത്രം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റാണ കപൂറിന് വിറ്റ നടപടി ചൂണ്ടിക്കാട്ടിയാണ് ബിജെപി ഈ ആരോപണം സമര്‍ത്ഥിക്കാനുള്ള നീക്കം നടത്തുന്നത്. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ബിജെപിയുടേയും മാളവ്യയുടേയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. യെസ് ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ബിജെപിക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്.

 പ്രിയങ്കയ്ക്കെതിരെ

പ്രിയങ്കയ്ക്കെതിരെ

ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ കപൂര്‍ കുടുബത്തിന് ലഭിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന 44 പെയിന്‍റെുകള്‍ കണ്ടെത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയില്‍ നിന്നാണ് എംഎഫ് ഹുസൈന്‍റെ ഈ പെയിന്‍റിങ്ങ് റാണ കപൂര്‍ വാങ്ങിയതെന്ന് ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് ബിജെപി ഈ വിഷയം ആയുധമാക്കിയത്. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തി.

 മാളവ്യയുടെ ട്വീറ്റ്

മാളവ്യയുടെ ട്വീറ്റ്

വിജയ് മല്ല്യ സോണിയ ഗാന്ധിയ്ക്കു വേണ്ടി ഉയര്‍ന്ന ക്ലാസ് വിമാന ടിക്കറ്റുകള്‍ അയച്ചു കൊടുത്തിരുന്നു .മല്യയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ മല്യ ഇപ്പോഴ്‍ ഒളിവിലാണ്. അതുപോലെ നീരവ് മോദിയുടെ ബ്രൈഡല്‍ ജുവലറി ശേഖരം രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്, ഇതാ ഇപ്പോള്‍ റാണ പ്രിയങ്ക ഗാന്ധിയില്‍ നിന്നും ചിത്രങ്ങള്‍ വാങ്ങിയിരിക്കുന്നു, എന്നായിരുന്നു മാളവ്യ ട്വീറ്റ് ചെയ്ത്.

 മൂന്ന് ചോദ്യം

മൂന്ന് ചോദ്യം

എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ ബിജെപിയോട് മൂന്ന് മറു ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല. എങ്ങനെയാണ് യെസ് ബാങ്ക് തകര്‍ന്നത്?, ആരാണ് യെസ് ബാങ്ക് തകര്‍ച്ചയുടെ ഉത്തരവാദി? യെസ് ബാങ്ക് തകരുമ്പോള്‍ മോദി ഉറങ്ങുകയായിരുന്നോ? അതോ ബാങ്കിന്‍റെ തകര്‍ച്ചയില്‍ പങ്കാളിയായിരുന്നോ? എന്നാണ് സുര്‍ജേവാല ചോദിച്ചത്.

 ചോദ്യമേ അല്ല

ചോദ്യമേ അല്ല

തന്‍റെ അച്ഛനായ രാജീവ് ഗാന്ധിക്ക് ലഭിച്ച എംഎഫ് ഹുസൈന്‍റെ പെയിന്‍റിങ്ങ് പ്രിയങ്ക ഗാന്ധി റാണ കപൂറിന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റത് ഇവിടെ ചോദ്യമേയല്ല, പ്രത്യേകിച്ച് ആദായ നികുതി വകുപ്പിന് മുന്‍പില്‍ വെളിപ്പെടുത്തിയ 2010 ല്‍ നടന്ന സംഭവത്തെ കുറിച്ച്, സുര്‍ജേവാല പറഞ്ഞു.

 മറുപടി പറയണം

മറുപടി പറയണം

യെസ് ബാങ്കിന്റെ കട ബാധ്യത 55,000 കോടിയിൽ നിന്ന് 2,42,000 കോടി രൂപയായി 2014 മാർച്ച് മുതൽ 2019 മാർച്ച് വരെ എങ്ങനെ ഉയർന്നു എന്നതാണ് ചോദ്യം. 2014 ലാണ് യെസ് ബാങ്കിന്‍റെ കടബാധ്യത 55,633 കോടിയായത്. 2019 ല്‍ അത് 2,41,499 കോടിയായി അത് ഉയര്‍ന്നു. മോദി സർക്കാരിനു കീഴിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബാങ്കിന്‍റെ വായ്പ 2 ലക്ഷം കോടി രൂപയായി , അത് എങ്ങനെയാണെന്നതിനാണ് മറുപടി പറയേണ്ടത്.
യെസ് ബാങ്കിന്റെ കട ബാധ്യത 55,000 കോടിയിൽ നിന്ന് 2,42,000 കോടി രൂപയായി 2014 മാർച്ച് മുതൽ 2019 മാർച്ച് വരെ എങ്ങനെ ഉയർന്നു എന്നതാണ് ചോദ്യം.

ബന്ധം എന്താണ്

ബന്ധം എന്താണ്

2014 ലാണ് യെസ് ബാങ്കിന്‍റെ കടബാധ്യത 55,633 കോടിയായത്. 2019 ല്‍ അത് 2,41,499 കോടിയായി അത് ഉയര്‍ന്നു. മോദി സർക്കാരിനു കീഴിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബാങ്കിന്‍റെ വായ്പ 2 ലക്ഷം കോടി രൂപയായി , അത് എങ്ങനെയാണെന്നതിനാണ് മറുപടി പറയേണ്ടത്. യെസ് ബാങ്കിന്റെ ഉടമകളുമായി മോദിയ്ക്കും ബിജെപിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതാണ് ചോദ്യം.ബാങ്ക് തകര്‍ച്ചയ്ക്ക് മൂന്ന് ദിവസം മുന്‍പ് യെസ് ബാങ്കിന്‍റെ ഒര പത്രസമ്മേളനം നരേന്ദ്ര മോദി അഭിസംബോധന ചെയ്തിരുന്നുവെന്നും സുര്‍ജേവാല ആരോപിച്ചു.

 അറസ്റ്റ് ചെയ്തത്

അറസ്റ്റ് ചെയ്തത്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ യെസ് ബാങ്കിന്‍റെ സ്ഥാപകന്‍ റാണ കപൂറിനെ കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് കേസിലുൾപ്പെട്ട ഡിഎച്ച്എഫ്എൽ നിന്ന് കപൂറിന്‍റെ കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്ക് 600 കോടി രൂപ എത്തിയെന്നാണ് ഇഡി ഉയര്‍ത്തുന്ന ആരോപണം.

English summary
congress ask three questions to BJP regarding yes bank issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X