3 മന്ത്രി പദവി ചോദിച്ച് കോണ്‍ഗ്രസ്: ചരിത്രം കുറിക്കാന്‍ സിപിഎമ്മും, തരിഗാമി മന്ത്രിയായേക്കും
ബി ജെ പിയുടെ മോഹങ്ങള്‍ തകർത്ത് ജമ്മു കശ്മീരില്‍ അധികാരത്തില്‍ എത്തിയ ഇന്ത്യ സഖ്യത്തിന് ആവേശം പകർന്ന് കൂടുതല്‍ സ്വതന്ത്രരുടെ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. 4 സ്വതന്ത്ര എം എല്‍ എമാരാണ് സഖ്യത്തിലെ പ്രധാന കക്ഷിയായ നാഷണല്‍ കോണ്‍ഫറിന്‍സിന് പിന്തുണച്ച് ഇതുവരെ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ഒമർ അബ്ദുള്ളയുടെ പാർട്ടിക്ക് മാത്രം കേവല ഭൂരിപക്ഷ സഖ്യയായ 46 തികയ്ക്കാന്‍ സാധിക്കുമെന്നതും ശ്രദ്ധേയമാണ്
90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണയാണ് വേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. നാല് സ്വതന്ത്രരുടെ കൂടെ പിന്തുണ ലഭിച്ചതോടെ അവരുടെ മാത്രം അംഗബലം 46 ആയി ഉയർന്നു. സഖ്യത്തില്‍ കോണ്‍ഗ്രസിന് ആറും സി പി എമ്മിനും ഒരു എം എല്‍ എയുമുണ്ട്. അതേസമയം ഗവർണ്ണർ അഞ്ച് പേരെ നാമനിർദേശം ചെയ്യുന്നതോടെ ഇത് ഉയർന്ന് 48 ആകുകയും ചെയ്യും.

അതോടൊപ്പം തന്നെ സർക്കാർ രൂപീകരണ ചർച്ചകളും ജമ്മു കശ്മീരില്‍ നടന്ന് വരികയാണ്. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുന്ന സർക്കാറില്‍ കോണ്‍ഗ്രസിന് എത്ര മന്ത്രി പദവി നല്‍കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ കുല്‍ഗാമില്‍ നിന്നും ജയിച്ച സി പി എമ്മിന്റെ ഏകം അംഗം യൂസഫ് തരിഗമായും മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
കുല്‍ഗാം മണ്ഡലത്തില്‍ നിന്നും തുടർച്ചയായ അഞ്ചാം തവണയും വിജയിച്ച യൂസഫ് തരിഗാമി പാർട്ടി കേന്ദ്ര കമ്മിറ്റി കൂടിയാണ്. ഇദ്ദേഹം സർക്കാറില്‍ ചേരുന്നതിന് പാർട്ടി നേതൃത്വത്തിനും അനുകൂല നിലപാടാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ജനകീയനായ യൂസഫ് തരിഗാമിയെപ്പോലെ ഒരു നേതാവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും താല്‍പര്യമുണ്ട്.
കോണ്‍ഗ്രസുമായുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചർച്ചകളും നടന്ന് വരികയാണ്. സർക്കാർ രൂപീകരണത്തിനായി നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിന് ഒരു ദിവസത്തെ സമയം കൂടി നല്‍കിയിട്ടുണ്ടെന്നാണ് ഒമർ അബ്ദുള്ള വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി നേതാവ് ആരെന്ന് സംബന്ധിച്ച കാര്യത്തിലും ഇന്ന് തീരൂമാനമാകും. സഖ്യ സർക്കാറില്‍ ഉപമുഖ്യമന്ത്രി പദവി അടക്കം 3 മന്ത്രി സ്ഥാനം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന് 2 മന്ത്രി പദവി എന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സ് നിലപാട്. ഇത് സംബന്ധിച്ചാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതേമയം സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ട് ഒമർ അബ്ദുള്ള ഇന്ന് ഗവർണറെ കാണും.












Click it and Unblock the Notifications