കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്പര്‍ വണ്‍ അഴിമതി' മോദിക്ക് തിരിച്ചടിയാകും; തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നുവെന്ന മോദിയുടെ പരാമര്‍ശമാണ് വിവാദമായത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം മാത്രമല്ല മോദിയുടെ വാക്കുകള്‍, രാജ്യത്തിന്റെ ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാരത രത്‌ന നേടിയ ആദരണീയനായ വ്യക്തിയെ അപമാനിക്കുക കൂടിയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Modi

മോദിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് മോദിയെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗത്തിന്റെ പേരില്‍ മോദിക്കെതിരെ ആറ് പരാതികളാണ് ഇതുവരെ ഉയര്‍ന്നത്. മോദി ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് എല്ലാ പരാതികളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പാവയായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേഠിയില്‍ 20000 രൂപയുമായി ബിജെപി; പ്രകടന പത്രിക അയച്ച് പ്രിയങ്ക ഗാന്ധി, ഇറാനി വന്നത് 16 തവണഅമേഠിയില്‍ 20000 രൂപയുമായി ബിജെപി; പ്രകടന പത്രിക അയച്ച് പ്രിയങ്ക ഗാന്ധി, ഇറാനി വന്നത് 16 തവണ

ബോഫേഴ്‌സ് അഴിമതിക്കേസ് ചൂണ്ടിക്കാട്ടിയാണ് മോദി രാജീവ് ഗാന്ധിയെ അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ തെളിവ് ലഭിക്കാത്തതിനാല്‍ കേസിലെ എല്ലാ പ്രതികളെയും ദില്ലി കോടതി കുറ്റവിമുക്തരാക്കിയിരുന്നുവെന്ന് കോണ്‍ഗ്രസ് പരാതിയില്‍ വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുക എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

English summary
Congress Asks Election Body To Act Against PM Over Rajiv Gandhi Remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X