കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താമര'കണ്‍വെട്ടത്ത് കാണരുതെന്ന് കോണ്‍ഗ്രസ്

  • By Meera Balan
Google Oneindia Malayalam News

ജബല്‍പൂര്‍: മദ്ധ്യപ്രദേശില്‍ ബിജെപി എന്ന് കേട്ടാല്‍ മാത്രമല്ല കുളങ്ങളില്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരപ്പൂവ് കണ്ടാല്‍ പോലും കോണ്‍ഗ്രസുകാര്‍ക്ക് കലി കയറുമെന്നതാണ് അവസ്ഥ. ദേശീയ പുഷ്പമെന്ന നിലയില്‍ താമരോയോട് ബഹുമാനമൊക്കെയുണ്ട്, പക്ഷേ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര മദ്ധ്യപ്രദേശിലെങ്ങും പൂത്തുലഞ്ഞ് നില്‍ക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് അത്ര പിടിയ്ക്കുന്നില്ല. വോട്ടര്‍മാരുടെ കണ്‍വെട്ടത്ത് നിന്ന് താമരക്കുളങ്ങളെ മറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

താമരപ്പൂക്കള്‍ കാണുന്പോള്‍ ആളുകളുടെ മനസില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയെപ്പറ്റിയാണ് ഓര്‍മ്മ വരുന്നതെന്നും ഇത് വോട്ടെടുപ്പിനെ സ്വധീനിയ്ക്കുമെന്നുമാണ് കോണ്‍ഗ്രസുകാരുടെ വാദം.

Lotus

മദ്ധ്യപ്രദശില്‍ വന്‍തോതില്‍ താമരപ്പൂക്കള്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇനി ഈ പൂക്കള്‍ ജനങ്ങളുടെ 'കണ്‍വെട്ടത്ത് 'പോലും കാണരുതെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അല്‍പ്പമൊന്ന് അമ്പരന്നിരിയ്ക്കുകയാണ്.

മുന്‍പ് ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ആന ആയതിനാല്‍ ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കല്ലുകളിലും മറ്റും തീര്‍ത്ത ആനകള്‍ക്ക് കൂട്ടത്തോടെ തിരശ്ശീലയിട്ട ചരിത്രമാകാം കോണ്‍ഗ്രസിനേയും ഇത്തരമൊരു ആവശ്യത്തിന് പ്രേരിപ്പിച്ചത്. കോണ്‍ഗ്രസുകാരുടെ ആവശ്യം കേട്ട് അന്തം വിട്ട് പോയത് ജബല്‍പൂരിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ജയിന്‍ ആണ്. ഉദ്യോഗസ്ഥന് മുമ്പാകെ ഉത്തര്‍ പ്രദേശിലെ ആന കഥയാണ് അമര്‍ചന്ദ് ബാവരിയ എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നിരത്തുന്നത്.

40 നിയോജക മണ്ഡലങ്ങളില്‍ താമര ഇല്ലാത്ത ഒരിടം പോലും ഇല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പോളിംഗ് ബൂത്തുകള്‍ക്ക് സമീപമുള്ള താമരക്കുളങ്ങളെങ്കിലും തുണി കൊണ്ടോ മറ്റോ മറയ്ക്കണമെന്നാണ് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെടുന്നത്. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ താമര ഇനി 'പുറം ലോകം' കാണരുത്.

ബിജെപിയും ഇത്തരം ഒരു ആവശ്യവുമായി മുന്നോട്ട് വന്നാല്‍ എന്തായിരിയ്ക്കും അവസ്ഥ. തിരഞ്ഞെടുപ്പ് തീരുവരെ വോട്ടര്‍മാരുടെ കൈപ്പത്തി പുറത്ത് കാണിയ്ക്കാന്‍ കഴിയില്ലല്ലോ.

English summary
Congress asks Election Commission to hide lotus ponds in Madhya Pradesh from voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X