കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ പോരാടുമ്പോള്‍ കമല്‍ കൂടി വേണം; കമലിനെ വീണ്ടും സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസനെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കമല്‍ സഖ്യത്തിന്‍റെ ഭാഗമാവും എന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ബിജെപിയേയും നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന കമല്‍ തന്‍റെ രാഷ്ട്രീയം കാവിയാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കമല്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്ന നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.

കമലിന്‍റെ പാര്‍ട്ടി

കമലിന്‍റെ പാര്‍ട്ടി

കഴിഞ്ഞ വർഷം ഫെബ്രുവരി 21 ന് നടത്തിയ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ കമല്‍ ആര്‍ക്കൊപ്പം ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു.

ഒറ്റക്ക് മത്സരിക്കും

ഒറ്റക്ക് മത്സരിക്കും

എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടകെട്ട് മക്കള്‍ നീതി മയ്യത്തെ കോൺഗ്രസിൽ നിന്നും അകറ്റിയതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കമല്‍ഹാസന്‍ രംഗത്തെത്തുന്നത്.

അന്തിമ ഘട്ടത്തില്‍

അന്തിമ ഘട്ടത്തില്‍

അഴിമതിയും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തിയുള്ള ഗ്രാമസഭകളിലാണ് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ ഇപ്പോള്‍ ‍.
പുതുച്ചേരിയിലെ ഒരു മണ്ഡലം ഉൾപ്പടെ 40 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലാണെന്നും കമൽഹാസൻ പറഞ്ഞു.

വിലപേശല്‍ തന്ത്രം

വിലപേശല്‍ തന്ത്രം

എന്നാല്‍ തനിച്ച് മത്സരിക്കുമെന്നുള്ള കമല്‍ഹാസന്‍റെ പ്രഖ്യാപനം വിലപേശല്‍ തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മക്കള്‍ നീതി മയ്യത്തെ മുന്നണിയില്‍ പ്രവേശിപ്പിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ഒരുക്കമാണെന്നാണ് കോണ്‍ഗ്രസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ആര്‍എസ് ഭാരതി വ്യക്തമാക്കുന്നത്.

അടുത്ത ബന്ധം

അടുത്ത ബന്ധം

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന കമല്‍ സഖ്യത്തിന് തയ്യാറാവുമെന്ന് തന്നെയാണ് തമിഴ്നാട് ഘടകം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജനങ്ങള്‍ക്ക് ഗുണം ചെയ്യും

ജനങ്ങള്‍ക്ക് ഗുണം ചെയ്യും

കോണ്‍ഗ്രസിനോടുളള കമല്‍ഹാസന്റെ സമീപനം അന്നേ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസും മക്കള്‍ നീതി മയ്യവും തമ്മില്‍ സഖ്യമുണ്ടാക്കിയാല്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് അത് ഗുണം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നായിരുന്നു കമലഹാസന്‍ അന്ന് പറഞ്ഞത്.

മികച്ച പദ്ധതി

മികച്ച പദ്ധതി

രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ദരിദ്രര്‍ക്ക് മിനിമം വരുമാനമെന്ന പദ്ധതി മികച്ചതാണെന്ന് കമല്‍ പുതുച്ചേരിയില്‍ പറഞ്ഞിരുന്നു. കൂടാതെ രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയേയും അദ്ദേഹം സ്വാഗതം ചെയ്തു. പ്രസംഗത്തിനിടെ സഖ്യത്തിന് ഒരുക്കമാണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിര്‍ണ്ണായകം

നിര്‍ണ്ണായകം

വലിയ വോട്ട് ബാങ്ക് അല്ലെങ്കിലും ചിലമണ്ഡലങ്ങളിലെങ്കിലും മക്കള്‍ നീതി മയ്യത്തിന്റെ വോട്ടുകള്‍ നിര്‍ണ്ണായകമായേക്കും. കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിയുടെ ഭാഗമാവുകയാണെങ്കില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒന്നോ ഏറിയാല്‍ രണ്ട് സീറ്റുകളോ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു.

തനിച്ച് നിന്നാല്‍

തനിച്ച് നിന്നാല്‍

ഒരു മുന്നണിയിടേയും ഭാഗമാവാതെ തനിച്ച് നിന്ന് തമിഴ്‌നാട്ടില്‍ നിന്ന് വിജിയിച്ചു കയറുക എന്നുള്ളത് ഏറെ ശ്രമകരമാണ്. ബിജെപി-എഐഎഡിഎംകെ സഖ്യം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇവരോടൊപ്പം ചേരാനും കമല്‍ തയ്യാറായേക്കില്ല.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

പിന്നീടുള്ള മറ്റൊരു മാര്‍ഗ്ഗം ഇരുമുന്നണികളുടേയും ഭാഗമാവാതിരിക്കുന്ന പാര്‍ട്ടികളെ കൂട്ടി തമിഴ്‌നാട്ടിലൊരു മൂന്നാം മുന്നണി രൂപീകരിക്കുക എന്നുള്ളതാണ്. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇത് ഏറെ ശ്രമകരമായേക്കും.

English summary
congress asks kamal hassan to join grand alliance in tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X