• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവര്‍ക്ക് പൂട്ടിടണം, മോദിയെ വിടാതെ കോണ്‍ഗ്രസ്, ആ നിയമം നടപ്പാക്കിയാല്‍.... ടീം സോണിയയുടെ ഇടപെടല്‍!!

ദില്ലി: കോവിഡ് കാലത്ത് വിമര്‍ശനങ്ങളുടെ രീതിയില്‍ മാറ്റവുമായി കോണ്‍ഗ്രസ്. കൃത്യമായ വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് വീണ്ടും കോണ്‍ഗ്രസിലെ പുതിയ ടീം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴില്‍ നിയമം സംബന്ധിച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്. മധ്യവര്‍ഗത്തെയും പാവപ്പെട്ടവരെയും രൂക്ഷമായി ബാധിക്കുന്ന തൊഴില്‍ നിയമമാണ്. ഇത് പിന്‍വലിക്കാന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്നില്‍ വലിയ പ്രക്ഷോഭവും സോണിയാ ഗാന്ധി അടക്കമുള്ളവരുടെ മുന്നിലുണ്ട്. ഭീകരമായ തൊഴില്‍ നിയമമാണ് ഉത്തര്‍പ്രദേശ് അടക്കമുള്ളവയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ബിജെപിയുടെ കളിത്തൊട്ടിലായ മൂന്ന് സംസ്ഥാനങ്ങളിലാണ് തൊഴില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. എന്നാല്‍ കമ്പനികള്‍ക്ക് വലിയ നേട്ടം സമ്മാനിക്കുന്ന കുത്തക നിയമമാണിത്. കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള ഏറ്റവും നല്ല തന്ത്രമാണിത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. ഇത് ദേശീയ തലത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കുന്നത്.

കോണ്‍ഗ്രസ് പറയുന്നു

കോണ്‍ഗ്രസ് പറയുന്നു

തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ബിജെപിയുടെ നീക്കങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊറോണവൈറസ് പാവപ്പെട്ടവന്റെ ജീവിതം തകര്‍ത്തിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ഈ അവസരം മുതലെടുത്ത് അവരുടെ അവകാശങ്ങളെ കൂടി തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹില്‍ ആരോപിച്ചു. തൊഴില്‍ നിയമം റദ്ദാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയോട് പറയാനുള്ളത്

മോദിയോട് പറയാനുള്ളത്

തൊഴിലാളികളുടെ കാര്യത്തില്‍ ചെറിയ ആശങ്കയെങ്കിലും പ്രധാനമന്ത്രിക്കുണ്ടെങ്കില്‍, സംസ്ഥാനങ്ങളില്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യാന്‍ അനുവദിക്കില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇന്ന് തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളരെ നാണംകെട്ട കാര്യമാണ്. ഒരിക്കല്‍ കൂടി ഈ സ്യൂട്ട് ബൂട്ട് സര്‍ക്കാരിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നും, മുന്‍ഗണനകള്‍ എന്തിനാണ് നല്‍കുന്നതെന്നും കാണിച്ച് തന്നിരിക്കുകയാണെന്നും ഗോഹില്‍ പറഞ്ഞു. ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് മാത്രമേ പുതിയ നടപടികളെടുക്കാന്‍ പാടൂ എന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

കോവിഡിനെതിരെയുള്ള പോരാട്ടം തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള കാരണമായി കാരണരുതെന്ന് രാഹുല്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ്. നമ്മള്‍ കോവിഡിനെതിരെ പോരാടുന്ന സമയത്ത് ഇത്തരമൊരു മനുഷ്യാവകാശ ലംഘനമുണ്ടാകരുത്. ഇത് ജോലി ചെയ്യുന്ന ഇടം അരക്ഷിതമാക്കും. തൊഴിലാളികളുടെ ചൂഷണത്തിനും അവരുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുമാണ് ഇത് ഉപകരിക്കുക. പൊതു തത്വങ്ങളില്‍ നാം ഒത്തുതീര്‍പ്പുണ്ടാക്കരുതെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിയുടെ ഭീകര നിയമം

ബിജെപിയുടെ ഭീകര നിയമം

തൊഴില്‍ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ആര് വേണമെങ്കിലും ജോലിക്ക് വെക്കാനും അവരെ അതേ പോലെ പുറത്താക്കാനും സാധിക്കും. നൂറ് ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇത്തരം ഇളവുകള്‍ ലഭ്യമാണ്. 50 തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷനും ആവശ്യമില്ല. ഫാക്ടറി ഇന്‍സ്‌പെക്ഷന്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ഷന്‍, ലൈസന്‍സ് പുതുക്കല്‍ പത്ത് വര്‍ഷമായി നീട്ടി, ജോലി സമയം 12 മണിക്കൂര്‍, ഇങ്ങനെയുള്ള കാര്യങ്ങളാണ് പുതിയ തൊഴില്‍ നിയമത്തില്‍ ഉള്ളത്. ഇതോടെ തൊഴില്‍ സാഹചര്യം, തൊഴിലാളികളുടെ ക്ഷേമം എന്നിവയില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയുണ്ടാവില്ല.

ടീം സോണിയ

ടീം സോണിയ

കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് ടീം സോണിയയാണ് ഇതിന് പിന്നിലുള്ള ബുദ്ധികേന്ദ്രം. മോദിയെ വിമര്‍ശിക്കുക എന്ന ഫോര്‍മുല ഇന്നും കോണ്‍ഗ്രസ് തെറ്റിച്ചു. പകരം നിര്‍ദേശമാണ് നല്‍കിയത്. ഇതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോദി ഇടപെടേണ്ടി വരും. ബിജെപിയുമായി അടുപ്പമുള്ള ബിഎംഎസ് അടക്കം ഈ തൊഴില്‍ നിയമത്തെ എതിര്‍ക്കുന്നുണ്ട്. രാഹുലും സോണിയയും തുടര്‍ച്ചയായി നല്‍കുന്ന നിര്‍ദേശങ്ങള്‍ മോദിയെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ട് തൊഴില്‍ നിയമ ഭേദഗതിയെ മോദി എതിര്‍ക്കും. കാരണം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ 50 ശതമാനത്തിലധികം വോട്ടുബാങ്കിനെ ബാധിക്കുന്ന കാര്യമാണ് തൊഴില്‍ നിയമം.

cmsvideo
  wayanadu is suffering from people from other states | Oneindia Malayalam
  കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയം

  കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയം

  രാഹുല്‍ ഗാന്ധി തിരിച്ചുവന്നതോടെ തുടര്‍ച്ചയായി ജനകീയ പ്രശ്‌നങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത്. നേരത്തെ പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനുള്ള ആവശ്യം എല്ലാവരും ഏറ്റെടുത്തിയിരുന്നു. സോണിയാ ഗാന്ധി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പറഞ്ഞതോടെ യാത്രാ ചെലവ് റെയില്‍വേ വഹിക്കുമെന്ന് മോദി സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. കരുത്തനായ ഒരു പ്രധാനമന്ത്രിയല്ല, മറിച്ച് കരുത്തരായവരുടെ കൂട്ടമാണ് വേണ്ടതെന്ന രാഹുലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അടക്കം മുഖ്യമന്ത്രിമാരുമായി സംസാരിച്ചത് മോദി സമ്മര്‍ദത്തിലായത് കൊണ്ടാണ്. രാഹുലിന്റെയും രാഷ്ട്രീയ വിജയമാണിത്. കോണ്‍ഗ്രസിനെ കേള്‍ക്കാന്‍ ബിജെപി നിര്‍ബന്ധിതരാവുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

  ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം

  പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പൊട്ടിത്തെറിച്ച് മമതാ ബാനര്‍ജി;കനത്ത തിരിച്ചടി

  ആമസോണിലെ 600 ജീവനക്കാര്‍ക്ക് കൊറോണ, ആറ് പേര്‍ മരണപ്പെട്ടു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്...!!

  English summary
  congress asks modi to stop amending state labour laws
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X