കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വിഡ്ഢിത്തരം വിളമ്പി മോദി!അറിയില്ലേല്‍ മിണ്ടാതിരുന്നൂടേയെന്ന് മോദിയോട് സോഷ്യല്‍ മീഡിയ!

  • By Desk
Google Oneindia Malayalam News

കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തത്തോടെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം വാക്പോര് കനക്കുകയാണ്. ഉരുളയ്ക്ക് ഉപ്പേരി എന്ന വണ്ണം ഒന്നിന് പുറകേ ഒന്നായി ഇരുപാര്‍ട്ടികളും അങ്ങോട്ടും ഇങ്ങോട്ടുമുളള പ്രസ്താവനകളില്‍ തിരിച്ചടിക്കുന്നുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗമാണ്.
വ്യാഴാഴ്ച ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ പ്രസംഗത്തിലാണ് അബദ്ധം പിണഞ്ഞത്. എന്നാല്‍ എഴുതികൊടുത്ത പ്രസംഗം വായിച്ചപ്പോള്‍ സംഭവിച്ച അബന്ധമാണെന്നാണ് ബിജെപിക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത്. അപ്പോള്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചത് മോദി മറന്നോയെന്നാണ് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഉയരുന്ന പരിഹാസം.

കടലാസില്‍ നോക്കി വായിക്കാതെ

കടലാസില്‍ നോക്കി വായിക്കാതെ

കഴിഞ്ഞ ദിവസം മോദി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടലാസിൽ നോക്കി വായിക്കാതെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. പാര്‍ലമെന്‍റില്‍ താന്‍ പതിനഞ്ച് മിനിറ്റ് ചോദ്യങ്ങള്‍ ചോദിച്ചാല്‍ മോദിക്ക് അവിടെ ഇരിക്കാന്‍ കഴിയില്ലെന്ന രാഹുലിന്‍റെ പ്രസ്തവനയ്ക്കുള്ള മറുപടിയായിരുന്നു മോദിയുടെ പ്രസ്താവന. എന്തായാലും വെല്ലുവിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പണികിട്ടിയത് മോദിക്ക് തന്നെയാണ്. പ്രവര്‍ത്തകര്‍ എഴുതി തന്ന പ്രസംഗം നോക്കി വായിച്ച് ആളാവാന്‍ നോക്കിയതാണ് പണി ആയത്.

വികെ കൃഷ്ണമേനോനും തിമ്മയ്യയും

വികെ കൃഷ്ണമേനോനും തിമ്മയ്യയും

സൈനീകരെ മോശക്കാരാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചതെന്തായിരുന്നു എന്നാണ് ബെല്ലാരിയില്‍ നടന്ന പ്രസംഗത്തിനിടെ മോദി ചോദിച്ചത്. 1948 ലെ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം നെഹ്റുവും കൃഷ്ണമേനോനും കരസേനാ മേധാവി ജനറല്‍ തിമ്മയ്യയെ അപമാനിച്ചെനന്നും ഇതോടെയാണ് തിമ്മയ്യ രാജിവെക്കേണ്ടി വന്നതെന്നുമാണ് മോദി പറഞ്ഞത്.

അല്ലേ അല്ല

അല്ലേ അല്ല

എന്നാല്‍ 1948 ല്‍ തിമ്മയ്യ ആയിരുന്നില്ല സൈനീക മേധാവി. 1957 ലായിരുന്നു തിമ്മയ്യ സൈനീക മേധാവി ആയത്. വികെ കൃഷ്ണമേനോന്‍ പ്രതിരോധ മന്ത്രിയും ആയിരുന്നില്ല. അദ്ദേഹം ആ സമയത്ത് യുകെയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു. .1957 മുതൽ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്​. 1948ൽ ബൽദേവ്​ സിങ്​ ആയിരുന്നു പ്രതിരോധ മന്ത്രി.

ട്രോളോട് ട്രോള്‍

ട്രോളോട് ട്രോള്‍

കര്‍ണാടക വികരത്തെ തൃപ്തിപ്പെടുത്താന്‍ എടുത്തെറിഞ്ഞ ചീട്ട് ഒടുവില്‍ മോദിക്ക് തന്നെ വിനയായി. മോദിയുടെ പ്രസംഗത്തിനെതിരെ വന്‍ ട്രോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചരിത്ര വിവരം കൂടാന്‍ ദിവസവും പത്രം വായിക്കുന്നത് നല്ലതാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഇതിനോട് പ്രതികരിച്ചത്. വിരം വയ്ക്കാന്‍ പ്രധാനമന്ത്രിക്ക് ക്ലാസെടുക്കാന്‍ താന്‍ തയ്യാറാണെന്ന് പത്രപ്രവര്‍ത്തകന്‍ വിഷ്ണു സോമനും പരിഹസിച്ചു.

ഇതാദ്യമല്ല

ഇതാദ്യമല്ല

ഇതാദ്യമായല്ല മോദിയുടെ നാക്ക് പിഴയ്ക്കുന്നത്. ഒരു റാലിക്കിടെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്നതിന് പകരം മോഹന്‍ ലാല്‍ എന്ന് പറഞ്ഞായിരുന്നു മോദി ആദ്യം പണി വാങ്ങിയത്. ശ്യാംജി കൃഷ്ണ വര്‍മയെ ശ്യാമപ്രസാദ് മുഖ്യര്‍ജി എന്ന് പറഞ്ഞതും ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ഭൂട്ടാനെ നേപ്പാള്‍ ആക്കിയതെല്ലാം ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
600 കോടി ഇന്ത്യന്‍ ജനതയുടെ വോട്ട് നേടിയാണ് താന്‍ പ്രധാനമന്ത്രി ആയതെന്നായിരുന്നു ലിസ്റ്റിലെ അവസാന പിഴ. സ്വന്തം രാജ്യത്തെ ജനസംഖ്യയും വോട്ടർമാരുടെ എണ്ണവും എത്രയെന്ന് അറിയാത്ത പ്രധാനമന്ത്രി മോദി മാത്രമാകുമെന്നായിരുന്നു അന്ന് വിമര്‍ശനം ഉയര്‍ന്നത്.

English summary
Congress asks PM Modi to brush up knowledge of history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X