കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പാളയത്തിലേക്ക് പോയ ആര്‍ ശങ്കറിനേയും അയോഗ്യനാക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് ചേക്കേറിയ കെപിജെപി അംഗം ആര്‍ ശങ്കറിനെ അയോഗ്യനാക്കണമെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്ത് കോണ്‍ഗ്രസ്. മന്ത്രി സ്ഥാനം രാജിവെച്ചായിരുന്നു രണബെന്നൂര്‍ എംഎല്‍എയായി ആര്‍ ശങ്കര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കുമാരസ്വാമി മന്ത്രിസഭയില്‍ ആദ്യം അംഗമായിരുന്നെങ്കിലും 2018 ഡിസംബറിലെ പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ടയാളാണ് ആര്‍ ശങ്കര്‍.

<strong>നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍</strong>നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍

തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കുകയും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. പിന്നീട് മന്ത്രിപദം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് അദ്ദേഹത്തെ ഭരണപക്ഷത്തേക്ക് തിരികെയെത്തിച്ചത്. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ശങ്കര്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. ശങ്കറിന്‍റെ പാര്‍ട്ടിയായ കെപിജെപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന ഉറപ്പ് വാങ്ങിയതിന് ശേഷമാണ് ആര്‍ ശങ്കറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

rshankar

മന്ത്രിസഭാ പ്രവേശനത്തിന് പിന്നാലെ തന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്നും താന്‍ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി ചേരുമെന്ന ഉറപ്പ് സിദ്ധരാമയ്യക്ക് നല്‍കിയ കത്തില്‍ ശങ്കര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ രാജി വച്ചതോടെ ശങ്കര്‍ മന്ത്രിപദവി ഉപേക്ഷിച്ച് വീണ്ടും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ശങ്കറിന്‍റെ തീരുമാനം പാര്‍ട്ടിയേത് അല്ലെന്ന് വ്യക്തമാക്കി കെപിജെപി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നത്.

English summary
Congress asks speaker to disqualify R S Shankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X