Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിൽ 15 ലെ ഉത്തരവ്;മോദിക്കെതിരെ കോൺഗ്രസ്!7 ലക്ഷം കോടി ചെറുകിട വ്യാപാരികളെ തകർക്കും

ദില്ലി; കൊവിഡ് വ്യാപനം ശക്തമായതോടെ രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏപ്രിൽ 20 വരെ രാജ്യത്ത് കർശന നിന്ത്രണം തുടരുമെന്നും അത് കഴിഞ്ഞ് ഇളവുകൾ അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം ഘട്ട ലോക്ക് ഡൗണിൽ നിന്ന് വ്യത്യസ്തമായി കൂടതൽ മേഖലകളിൽ സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്.

അതേസമയം ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് ഏപ്രിൽ 15 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഏപ്രിൽ 20 മുതൽ ഓൺലൈൻ കമ്പനികൾക്ക് പ്രവർത്തിക്കാമെന്ന ഉത്തരവിനെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്

 പ്രത്യേക പാസ്

പ്രത്യേക പാസ്

ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് പുറത്തിക്കിയ മാർഗനിർദ്ദേശങ്ങളിലാണ് ഈ കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്കമാക്കിയത്. ഇ-കൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങള്‍ക്കും ഡെലിവറി ജീവനക്കാർക്കും ഇതിന്റെ ഭാഗമായി പ്രത്യേക അനുമതി നല്‍കാനാണ് തീരുമാനം.

 ആമസോണും ഫ്ലിപ് കാർട്ടും ഉൾപ്പെടെ

ആമസോണും ഫ്ലിപ് കാർട്ടും ഉൾപ്പെടെ

നേരത്തേ ഓൺലൈൻ റീടെയ്ലർമാർക്ക് ഭക്ഷണം, മരുന്ന് , മെഡിക്കൽ ഉപകരണങ്ങൾ , അവശ്യവസ്തുക്കൾ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ ലോക്ക് ഡൗൺ നീട്ടിയിൽ വിതരണ ശൃംഖല തകരാറിൽ ആകുമെന്ന് ചൂണ്ടിക്കാട്ടി ആറ് മാസത്തേക്ക് പ്രത്യേക പാസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഇ കൊമേഴ്സ് കമ്പനികളായ ആമസോൺ,ഫ്ലിപ്പ് കാർട്ട് തുടങ്ങിയ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.

 ഏഴ് ലക്ഷം കോടി

ഏഴ് ലക്ഷം കോടി

അതേസമയം പുതിയ തിരുമാനം ചെറുകിട വ്യാപാരികളെ തകർച്ചയിലേക്ക് നയിക്കുമെന്ന് കോൺഗ്രസ് ആരോപിച്ചു. ഇ-കൊമേഴ്‌സ് സേവനങ്ങൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനം ഹരിയാനയിലെ 10 ലക്ഷം ഉൾപ്പെടെ രാജ്യത്തെ ഏഴ് കോടി ചെറുകിട കടയുടമകളുടെ വ്യാപാരവും ഉപജീവനമാർഗവും നശിപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

 വ്യാപാര വിരുദ്ധ നടപടി

വ്യാപാര വിരുദ്ധ നടപടി

അവശ്യവസ്തുക്കൾ ഉൾപ്പെടെ വിതരണം ചെയ്യാനുള്ള അവകാശം ഇ കൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികൾക്ക് നൽകുകയാണ്. ഇതേ അവസരമാണ് രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് ഇല്ലാതാക്കിയിരിക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ല, സർക്കാരിന്റെയും വ്യാപാര വിരുദ്ധ നടപടി പുനപരിശോധിക്കേണ്ടതുണ്ടെന്നും സുർജേവാല പറഞ്ഞു.

 ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെ

ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെ

മൊബൈൽ ഫോണുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, ലാപ്‌ടോപ്പുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്‌കൂൾ കുട്ടികൾക്കുള്ള സ്റ്റേഷനറി ഇനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഓൺലൈൻ വഴി ഏപ്രിൽ 20 ന് ശേഷം ലഭിക്കുക.

 ഗോഡൗണിൽ കെട്ടി കിടക്കുന്നു

ഗോഡൗണിൽ കെട്ടി കിടക്കുന്നു

ലോക്ക് ഡൗണിനെ തുടർന്ന് ചെറുകിട-ഇടത്തരം സംരഭങ്ങൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇപ്പോൾ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. കടയുടമകളും വ്യാപാരികളും തങ്ങളുടെ ബിസിനസുകളിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ അവരുടെ കടകളിലും ഗോഡൗണുകളിലും കെട്ടി കിടക്കുകയാണ്.

 മുഴുവൻ ശമ്പളവും

മുഴുവൻ ശമ്പളവും

ലോക്ക് ഡൗണിനെ തുടർന്ന് ബിസിനസ്സ് അവസാനിപ്പിച്ചിട്ടും കടയുടമകൾ കെട്ടിടത്തിന്റെ വാടക, നിശ്ചിത വൈദ്യുതി ബില്ലുകൾ, വാണിജ്യ ഭവന നികുതികൾ എന്നിവ ഇപ്പോഴും അടയ്ക്കുന്നുണ്ട്. സർക്കാർ ഉത്തരവുകൾ അനുസരിച്ചുകൊണ്ട് ലോക്ക് ഡൗൺ സമയത്തും കടയുടമകൾ അവരുടെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുന്നുണ്ട്.

 അടച്ച് പൂട്ടേണ്ട ഗതിയിൽ

അടച്ച് പൂട്ടേണ്ട ഗതിയിൽ

എന്നാൽ ഇവരുടെ ദുരിതം അനവസാനിപ്പിക്കുന്നതിന് സർക്കാർ യാതൊരു മാർഗങ്ങളും സ്വീകരിക്കുന്നില്ല. രാജ്യത്ത് ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും 25 ശതമാനം കടകൾ അടച്ചുപൂട്ടേണ്ട ഗതിയിൽ ആയിരിക്കുമെന്നാണ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചത്. അതായത് ഹരിയാനയിൽ മാത്രം 2.5 ലക്ഷം കടകളായിരിക്കും ഇത്തരത്തിൽ പൂടേണ്ടിവരിക.

 അനുമതി നൽകണം

അനുമതി നൽകണം

അടുത്ത് 6 മുതൽ 12 മാസത്തേക്ക് വരുമാനം ഉണ്ടാക്കാൻ കടയുടമകൾക്ക് സാധിച്ചേക്കില്ലെന്നാണ് അവർ പറയുന്നു.
സർക്കാരിന്റെ തിരുമാനം പ്രായോഗികമല്ല. ചെറുകിട കടയുടമകൾക്ക് അവരുടെ പ്രദേശങ്ങളിൽ ഉള്ള ഉപഭോക്താക്കളുടെ വീടുതളിൽ ഹോം ഡെലിവറി നടത്താനുള്ള അനുമതി നൽകണമെന്നും സുർജേവാല ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനവും അതേസമയം സമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവും ഇതിലൂടെ നടപ്പിലാകുമെന്നും, സുർജേവാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+