കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനം മോദിക്കെതിരെ തിരിയുമ്പോൾ ദാവൂദ് ഇബ്രാഹിം മരിക്കും';ഇതെന്ത് പ്രതിഭാസം? മോദിക്കെതിരെ കോൺഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; പാകിസ്താനിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്. കറാച്ചിയിസെ സൈനിക ആശുപത്രിയിൽ വെച്ച് മരിച്ചുവെന്നാണ് വാർത്തകൾ. ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീൻ ഷെയ്ഖിനും കൊവിഡ് ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് കൊവിഡ് ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇപ്പോഴിതാ ദാവൂദിന്റെ മരണ വാർത്തകളിൽ ബിജെപിയേയും മോദിയേയും കടന്നാക്രമിക്കുകയാണ് കോൺഗ്രസ്.

ദാവൂദിന്റെ ഭാര്യയ്ക്ക് കൊവിഡെന്ന്

ദാവൂദിന്റെ ഭാര്യയ്ക്ക് കൊവിഡെന്ന്

ദാവൂദിന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിലായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. ദാവൂദിന്റെ സുരക്ഷാഗാർഡുകളെയും പരിചാരകരെയും ക്വാറന്റീനിലാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഈ വാർത്തകൾ തള്ളി ദാവൂദിന്റെ സഹോദരനും അധോലോക സംഘമായ ഡി കമ്പനിയുടെ മേധാവിയുമായ അനീസ് ഇബ്രാഹിം രംഗത്തെത്തി.

കറാച്ചിയിലെ ആശുപത്രിയിൽ

കറാച്ചിയിലെ ആശുപത്രിയിൽ

പിന്നാലെയാണ് ദാവൂദ് കൊവിഡ് ബാധിച്ച് മരിച്ചുവെന്ന റിപ്പോർട്ടുകൾ വന്നനത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദാവൂദിനെ കറാച്ചിയിലെ മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവിടെ വെച്ച് മരിച്ചുവെന്നുമായിരുന്നു വാർത്തകൾ.
അതേസമയം ഇക്കാര്യത്തിൽ ഇതുവരം ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

കടന്നാക്രമിച്ച് കോൺഗ്രസ്

കടന്നാക്രമിച്ച് കോൺഗ്രസ്

അതേസമയം ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ്. ജനം മോദി സർക്കാരിനെതിരെ തിരിയുമ്പോൾ മാത്രം എങ്ങനെയാണ് ദാവൂദ് മരിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.

കേന്ദ്രസർക്കാരിന് മൗനം

കേന്ദ്രസർക്കാരിന് മൗനം

കൊറോണ മൂലം ദാവൂദ് മരിച്ചെന്ന തരത്തിൽ മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്.. പക്ഷേ ഇക്കാര്യത്തിൽ മൗനം പാലിച്ച് കേന്ദ്രസർക്കാർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ നോക്കുകയാണ്. ദാവൂദ് ശരിക്കും മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം, മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

സത്യം വെളിപ്പെടുത്തണം

സത്യം വെളിപ്പെടുത്തണം

ദാവൂദിനെ കറാച്ചിയിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കോവിഡ് -19 ന് ബാധിച്ച് മരിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നിലെ സത്യം കേന്ദ്രസർക്കാർ അന്വേഷിച്ച് കണ്ടെത്തി അറിയിക്കണമെനന്ും സച്ചിൻ സാവന്ത് ആവശ്യപ്പെട്ടു.

നിരവധി തവണ

നിരവധി തവണ

ദാവൂദ് ഇന്ത്യയുടെ ശത്രുവും രാജ്യം അന്വേഷിക്കുന്ന കൊടും കുറ്റവാളിയുമാണ്. 2014 മുതൽ ദാവൂദ് മരിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മരിച്ചെന്ന് പറഞ്ഞ് റിപ്പോർട്ടുകൾ വന്ന പിന്നാലെ ആറ് തവണയെങ്കിലും ദാവൂദ് ജീവനോടെ തന്നെ ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വേളയിലും

തെരഞ്ഞെടുപ്പ് വേളയിലും

പൊതുജനാഭിപ്രായം മോദിക്കെതിരെ ആകുമ്പോഴെല്ലാം ദാവൂദിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ നിറയും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ദാവൂദിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ ബിജെപിയും മോദിയും ഇക്കാര്യത്തിൽ പരാജയപ്പെട്ടു.

സർക്കാർ പരാജയപ്പെട്ടു

സർക്കാർ പരാജയപ്പെട്ടു

കൊവിഡിനെ നേരിടുന്നതിലും സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും മോദി സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമായപ്പോഴാണ് വീണ്ടും ദാവൂദ് മരിച്ചെന്ന വാർത്ത ഉയരുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തിയേ മതിയാവൂവെന്നും സച്ചിൻ പറഞ്ഞു.

Recommended Video

cmsvideo
Fact Check : Did Dawood Ibrahim lost his life because of Covid 19? | Oneindia Malayalam
പാകിസ്താൻ നിലപാട്

പാകിസ്താൻ നിലപാട്

മുംബൈ സ്ഫോടനക്കേസ് അടക്കം ഇന്ത്യയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ദാവൂദ് പാകിസ്താനിലെ കറാച്ചിയിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ് പാകിസ്താന്റെ നിലപാട്.

ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

English summary
Congress asks wheather Dawood Ibrahim dead or live,Modi should reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X