കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പിന് മുമ്പ് സർജിക്കൽ സ്ട്രൈക്ക്: വിമർശിച്ച് കോൺഗ്രസ്... ആരോപണം

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ്. മോദി സർക്കാരിന് കീഴിലാണ് സർജിക്കൽ സ്ട്രൈക്ക് നടന്നത്, തിരഞ്ഞെുപ്പിന് തൊട്ടുമുമ്പുമെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. എല്ലായ്പ്പോഴും ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ സർക്കാർ എപ്പോഴും രാഷ്ട്രീയവൽക്കരിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും സമൂഹത്തെ ബാധിക്കുന്ന അത്യാപത്താണെന്നും കോൺഗ്രസ് പറയുന്നു.

മൂന്ന് കിലോമീറ്ററിനുള്ളില്‍ ഇന്റര്‍നെറ്റ് വേണ്ട.... തിരഞ്ഞെടുപ്പ് കമ്മീഷന് എന്‍സിപിയുടെ കത്ത്മൂന്ന് കിലോമീറ്ററിനുള്ളില്‍ ഇന്റര്‍നെറ്റ് വേണ്ട.... തിരഞ്ഞെടുപ്പ് കമ്മീഷന് എന്‍സിപിയുടെ കത്ത്

നാല് ക്യാമ്പുകൾ... അഞ്ച് സൈനികർ

നാല് ക്യാമ്പുകൾ... അഞ്ച് സൈനികർ

ഹരിയാണയിലും മഹാരാഷ്ട്രയിലും ഒക്ടോബർ 21 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലെ മൂന്ന് ഭീകര ക്യാമ്പുകൾ ആക്രമിച്ചത്.അഞ്ചോളം പാക് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈനിക മേധാവിയുടെ സ്ഥിരീകരണം. പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യം ഞായറാഴ്ച കനത്ത തിരിച്ചടി നൽകിയത്. നാല് ഭീകര ക്യാമ്പുകൾക്ക് പുറമേ നിയന്ത്രണ രേഖയിലെ പാക് സൈനിക പോസ്റ്റുകൾക്ക് നേരെയും ഇന്ത്യ വെടിയുതിർത്തുവെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

 സർജിക്കൽ സ്ട്രൈക്ക് എപ്പോൾ

സർജിക്കൽ സ്ട്രൈക്ക് എപ്പോൾ

മോദി ഭരണകൂടത്തിന് കീഴിൽ രാജ്യത്ത് വലിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു തരത്തിലുള്ള സർജിക്കൽ സ്ട്രൈക്ക് രൂപമെടുക്കുമെന്നാണ് കോൺഗ്രസ് നേതാവ് അഖിലേഷ് സിംഗ് എഎൻഐയോട് പ്രതികരിച്ചത്. ശരിയായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിനായി സർജിക്കൽ സ്ട്രൈക്കിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അടിസ്ഥാനരഹിതമോ?

അടിസ്ഥാനരഹിതമോ?


എന്നാൽ കോൺഗ്രസിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ രംഗത്തെത്തിയിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ വാദങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലും ഹരിയാണയിലും കോൺഗ്രസ് പിന്തള്ളപ്പെട്ടുവെന്നും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആക്രമണവും പ്രത്യാക്രമണവും


പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതോടെ രണ്ട് സൈനികരും ഒരു പ്രദേശവാസിയുമാണ് ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഗുന്ദിഷത്ത് ഗ്രാമത്തിലെ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നിയന്ത്രണ രേഖയിലെ അഞ്ച് പാക് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണർ ഗൌരവ് അലുവായിയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചിരുന്നു.

English summary
Congress attacks Centre government on attack in Pok just before election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X