കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ജവാന്മാരുടെ രക്തസാക്ഷിത്വം ബിജെപി വോട്ടാക്കി, മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ബിജെപിയേയും മോദി സര്‍ക്കാരിനേയും രൂക്ഷമായി കടന്നാക്രമിച്ച് കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണം കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത് എന്നതടക്കമുളള ചോദ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗിലും ബിജെപിയെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ബിജെപി പുല്‍വാമ ഭീകരാക്രമണവും ജവാന്മാരുടെ രക്തസാക്ഷിത്വവും ഉപയോഗപ്പെടുത്തിയെന്ന് ഷെര്‍ഗീല്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരിലാണ് ബിജെപി വോട്ട് തേടിയത്. ബിജെപിയുടെ നോട്ടം വോട്ട് സുരക്ഷയിലാണ് അല്ലാതെ ദേശീയ സുരക്ഷയില്‍ അല്ലെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.

congress

26/11 ന് ശേഷം ബിജെപി വോട്ടിന് വേണ്ടി ജവാന്മാരുടെ ത്യാഗവും ചോരയും കൊണ്ടാണ് പോസ്റ്ററുകള്‍ എഴുതിയത് എന്നും ഷെര്‍ഗില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും 45,000 കോടിയാണ് പരസ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത്. പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷയ്ക്ക് വേണ്ടി ഒരു ദിവസം ചിലവഴിക്കുന്നത് 1.5 കോടി രൂപയാണ്. എന്നാല്‍ പുല്‍വാമ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ പാലിക്കുന്നില്ല എന്നും ഷെര്‍ഗില്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെയും ഷെര്‍ഗില്‍ പിന്തുണച്ചു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് നരേന്ദ്ര മോദി ചോദ്യങ്ങള്‍ ഉയര്‍ത്തിയാല്‍ അദ്ദേഹം രാജ്യസ്‌നേഹിയും പുല്‍വാമയെ കുറിച്ച് രാഹുല്‍ ഗാന്ധി ചോദ്യം ചോദിച്ചാല്‍ അദ്ദേഹം രാജ്യദ്രോഹിയുമാകുന്നത് എങ്ങനെയെന്ന് ഷെര്‍ഗില്‍ ചോദിച്ചു. ഇരട്ടത്താപ്പ് ബിജെപി നിര്‍ത്തണമെന്നും രാജ്യത്തിന്റെ ജവാന്മാരെ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

English summary
Congress attacks Modi government for Pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X