കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ കടന്നു കയറ്റത്തിൽ മോദി സർക്കാരിനെ ആക്രമിച്ച് കോൺഗ്രസ്, സൈന്യം ജാഗ്രതയിലെന്ന് മന്ത്രി!

Google Oneindia Malayalam News

ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി. പാകിസ്താനോട് ശക്തമായി പ്രതികരിക്കുമ്പോൾ എന്തുകൊണ്ട് ചൈനയോട് മൃദു സമീപനം പുലർത്തുന്നതെന്ന് അദ്ദേഹം ലോക്സഭയിൽ ചോദിച്ചു.

നമുക്ക് ചരിത്രം മറ്റാൻ കഴിയും എന്നാൽ ഭൂമി ശാസ്ത്രം മാറ്റാൻ കഴിയില്ല. പാകിസ്താനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കുന്നു. പാകിസ്താനിലെ തീവ്രവാദ പ്രവർത്തനത്തിനെതിരെയും നമ്മൾ ശക്തമായി പ്രതിരോധിക്കുന്നു. തീവ്രവാദികളെ പാകിസ്താൻ സംരക്ഷിക്കുകയാണ്. പാകിസ്താനെ സംരക്ഷിക്കുന്നത് ചൈനയുമെന്ന് കോൺഗ്രസ് എംപി ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.

Rajnath Singh

ചൈന അൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് കപ്പലുകൾ അയക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ 50-60 കിലോമീറ്റർ ചൈന കൈവശം വച്ചിരിക്കുന്നുവെന്നും ചൗധരി പറഞ്ഞു. പാകിസ്താനോട് നമ്മൾ ശക്തമായി പ്രതികരിക്കുനമ്പോൾ എന്തുകൊണ്ട് ചൈനയോട് മൃദു സമീപനം കാണിക്കുന്നുവെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

ആദിർ രഞ്ജൻ ചൗധരിയുടെ ചോദ്യങ്ങൾക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മറുപടി നൽകി. ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേനയുടെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും സേന അതിർത്തിയിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സേന പൂർണ്ണമായും ജാഗ്രതയിലാണെന്നും, അതിർത്തി സുരക്ഷിതമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

English summary
We keep an aggression in our voice when it comes to Pakistan, then why are we balanced soft towards China?: Adhir Ranjan Chowdhury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X