കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ടീമില്‍ തിരിച്ചെത്തി സ്ട്രാറ്റജിസ്റ്റ്,2 പ്ലാനിലും, അണിയറയില്‍ മാറ്റം, കോണ്‍ഗ്രസ് ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പുതിയ ഗെയിം പ്ലാനിലേക്ക് സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനും. ജയറാം രമേശാണ് രാഹുല്‍ ഗാന്ധിയുടെയും സോണിയയുടെ ടീമില്‍ ഒരുപോലെ ഇടംപിടിച്ചിരിക്കുന്നത്. വന്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുമ്പ് കോണ്‍ഗ്രസിന്റെ തലവര മാറ്റിയ ജനകീയ പദ്ധതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ജയറാം രമേശാണ്. രാഹുലിനും രമേശിനെ കൊണ്ട് നിരവധി കാര്യങ്ങളുണ്ട്. ഒന്ന് കോണ്‍ഗ്രസ് ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ പോലും ജയറാം രമേശിന് സുഹൃത്തുക്കളുണ്ട്. രാഹുലിന്റെ ഓരോ പദ്ധതിയും വിവിധ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ഒരുങ്ങുന്നത്. ഇത് ജനപ്രിയമാക്കാന്‍ രമേശിന്റെ സാന്നിധ്യം അത്യാവശ്യമാണ്. മറ്റ് പല ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ട്.

ബാക്ക് റൂം സ്ട്രാറ്റജിസ്റ്റ്

ബാക്ക് റൂം സ്ട്രാറ്റജിസ്റ്റ്

കോണ്‍ഗ്രസിന്റെ എക്കാലത്തെയും വലിയ പിന്‍വാതില്‍ തന്ത്രജ്ഞനായിട്ടാണ് ജയറാം രമേശ് അറിയപ്പെടുന്നത്. ഇത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ആറാമത്തെ തിരിച്ചുവരവാണ്. പിവി നരസിംഹ റാവു, സീതാറാം കേസരി, സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ് ഇപ്പോഴിതാ രാഹുലിന്റെ കീഴിലും അദ്ദേഹം പാര്‍ട്ടിയില്‍ കരുത്തനായി തുടരുകയാണ്. രാഹുലിന്റെ ടീമില്‍ ലോക്‌സഭാ അംഗമായി രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. എന്നിട്ടും ജയറാം രമേശിനെ ഉള്‍പ്പെടുത്തിയ രാഹുലിന്റെ മാറ്റത്തിന് പിന്നില്‍ അദ്ദേഹത്തിന്റെയും പങ്കുള്ളത് കൊണ്ടാണ്.

എന്തുകൊണ്ട് രാഹുലിന്റെ മാറ്റം

എന്തുകൊണ്ട് രാഹുലിന്റെ മാറ്റം

സ്വന്തം ടീമില്‍ പകുതിയിലധികം പേര്‍ യുവാക്കളാണ്. ബാക്കിയുള്ള മൂന്ന് പേരെ കൃത്യമായി പഠിച്ച ശേഷമാണ് രാഹുല്‍ ടീമില്‍ ഉള്‍ക്കൊള്ളിച്ചത്. ചിദംബരത്തിന് പാര്‍ട്ടി ഫണ്ട് ശേഖരിക്കാനുള്ള മിടുക്കുണ്ട്. ജയറാം രമേശിനെ യുവാക്കള്‍ക്കിടയിലും സീനിയേഴ്‌സിനും ഇടയിലുള്ള പാലമായിട്ടാണ് രാഹുല്‍ കണ്ടത്. തിരിച്ചുവരവിന് രാഹുല്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പലവട്ടം നിര്‍ബന്ധിച്ചതും രമേശാണ്. സോണിയാ ഗാന്ധി ഇതിനായി രമേശിനെ ചുമതലപ്പെടുത്തിയിരുന്നു.

അണിയറയില്‍ തരൂരും

അണിയറയില്‍ തരൂരും

രാഹുലിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ കോവിഡ് കമ്മിറ്റി ഒരിക്കലും സോണിയയുടെ തന്ത്രമല്ല. ഇതിന് പിന്നിലുള്ളത് ശശി തരൂരാണ്. തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഫെബ്രുവരി മുതല്‍ കോവിഡ ്പ്രവര്‍ത്തനത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഓരോ ദിവസത്തെയും കാര്യങ്ങളും റിപ്പോര്‍ട്ടുകളും സോണിയക്കും രാഹുല്‍ ഗാന്ധിക്കും തരൂര്‍ റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നു. ഇതനുസരിച്ചാണ് രാഹുലിന് നേരത്തെ തന്നെ മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചത്. തരൂരിനെ വലിയ പദവികള്‍ തന്നെ കോണ്‍ഗ്രസില്‍ കാത്തിരിക്കുന്നുണ്ട്.

കോണ്‍ഗ്രസിലെ വിമതര്‍

കോണ്‍ഗ്രസിലെ വിമതര്‍

കോണ്‍ഗ്രസിലെ സീനിയര്‍ ടീം, അതായത് സോണിയാ ഗാന്ധിയുടെ ടീമിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ് ജയറാം രമേശും തരൂരും. ഇവരെ കൂടെ നിര്‍ത്താന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നതിന്റെ കാരണവും ഇത് തന്നെ. അന്താരാഷ്ട്ര തലത്തിലെ കാര്യങ്ങളും രാഹുലിനെ കൃത്യമായി അറിയിക്കുന്നതും തരൂരാണ്. ഇതിന് പുറമേ മന്‍മോഹന്‍ സിംഗുമായും ചിദംബരവുമായും അടുത്ത ബന്ധവും അതേ പോലെ സച്ചിന്‍ പൈലറ്റും ജിതിന്‍ പ്രസാദയുമായി അടുപ്പവും രമേശിനുണ്ട്. അദ്ദേഹം യുവാക്കള്‍ക്ക് പ്രചോദനമാണെന്ന് ഇവര്‍ പറയുന്നു. നേരത്തെ രാജീവ് ഗൗഡ എംപിയും ഇക്കാര്യം പറഞ്ഞിരുന്നു.

സോണിയയുടെ വിശ്വസ്തന്‍

സോണിയയുടെ വിശ്വസ്തന്‍

കോണ്‍ഗ്രസില്‍ ഒരേസമയം സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനാണ് അദ്ദേഹം. പ്രധാന കാരണം പ്രകൃതി സംബന്ധമായ വിഷയങ്ങളെ കുറിച്ച് അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല രമേശിനുണ്ടായിരുന്നു. സോണിയ അക്കാലത്ത് സൈലന്റ് വാലി പദ്ധതി അടക്കം തടഞ്ഞ് വലിയ ദേശീയ ശ്രദ്ധ നേടിയപ്പോള്‍ പിന്നില്‍ ജയറാം രമേശുണ്ടായിരുന്നു. കമല്‍നാഥ്, പ്രഫുല്‍ പട്ടേല്‍, ശ്രീപ്രകാശ് ജെസ്വാള്‍ അങ്ങനെ ജയറാം രമേശ് അന്ന് പരിസ്ഥിതിയുടെ പേരില്‍ പ്രശ്‌നമുണ്ടാക്കാത്ത നേതാക്കളില്ലായിരുന്നു. ഇതെല്ലാം സോണിയയുടെ പിന്തുണയോടെയായിരുന്നു.

രാഹുലിന്റെ മുന്നോട്ടുള്ള പോക്ക്

രാഹുലിന്റെ മുന്നോട്ടുള്ള പോക്ക്

രാഹുല്‍ അധ്യക്ഷ പദവിയില്‍ തിരികെയെത്തുമെന്ന് അറിയാവുന്ന ഏക വ്യക്തി ജയറാം രമേശായിരുന്നു. അതുകൊണ്ട് അതിനനുസരിച്ചാണ് അദ്ദേഹം കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോയത്. തരൂര്‍ പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടപ്പോള്‍ അതിനെ തള്ളിയത് രമേശായിരുന്നു. ഇപ്പോള്‍ അധ്യക്ഷ പദവി ഒഴിച്ചുള്ള ഇടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ട്. ഇത് രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണ്. രാഹുല്‍ അധ്യക്ഷ പദവിയിലെത്താന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഉറപ്പായും ജയറാം രമേശ് ഉപദേശക റോളിലുണ്ടാവും.

സോണിയയുടെ വരവ്

സോണിയയുടെ വരവ്

കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും ആശ്വാസമായത് സോണിയയുടെ വരവാണ്. ഇതിന്റെ പിന്നിലും രമേശിന് പങ്കുണ്ട്. രണ്ട് ടീമിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. സീനിയര്‍ നേതാക്കളെ ചൊടിപ്പിക്കാതിരിക്കാനുള്ള നീക്കം കൂടിയായിരുന്നു ഇത്. രാഹുലും ഇതിനോട് വഴങ്ങി. അതേസമയം രണ്ട് തരത്തിലുള്ള ആക്രമണമാണ് ഇതിലൂടെ ബിജെപി നേരിടുന്നത്. രാഹുലിന്റെ നിര്‍ദേശങ്ങളെ തള്ളാന്‍ സാധിക്കാത്തതും വലിയ വെല്ലുവിളിയാണ്. സോണിയ തൊഴിലാളികള്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിച്ചതോടെ ശരിക്കും പ്രതിരോധത്തിലാണ് ബിജെപി.

English summary
congress back room engineer included in rahul's team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X