കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലോ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധി.... ബിജെപി ഭരിക്കുന്ന 250 സീറ്റുകളില്‍ പുതുമുഖങ്ങള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യം പിടിക്കാൻ രാഹുലിന്റെ തന്ത്രങ്ങൾ | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി എത്തിയതോടെ പാര്‍ട്ടിയുടെ ദുര്‍ബല മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് രാഹുലിന്റെ തീരുമാനം. ബിജെപിയുടെ ഭൂരിഭാഗം എംപിമാരും ഭരണവിരുദ്ധ തരംഗം നേരിടുന്നവരാണ്. ഇവരെ നേരിടാന്‍ ന്യൂജനറേഷന്‍ പ്രഖ്യാപനങ്ങളാണ് രാഹുല്‍ ഒരുക്കുന്നത്. പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ താനുണ്ടാവുമെന്ന് അദ്ദേഹം പാര്‍ട്ടി നേതാക്കളെ അറിയിച്ചിരിക്കുകയാണ്.

കൂടുതല്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികര രൂപീകരണത്തില്‍ സംസ്ഥാന സമിതികള്‍ക്കും ബൂത്ത് തല സമിതികള്‍ക്കുമൊപ്പം താനെത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. ടിക്കറ്റ് നല്‍കുന്നവര്‍ ഏതൊക്കെ തരത്തിലുള്ള നേതാക്കളായിരിക്കണം എന്ന കാര്യത്തില്‍ ചില നിര്‍ദേശങ്ങളും രാഹുല്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് പ്രധാന പ്രശ്‌നമാവാതിരിക്കാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയത്.

രാഹുല്‍ ഇറങ്ങുന്നു

രാഹുല്‍ ഇറങ്ങുന്നു

ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ അഖിലേന്ത്യാ തലത്തില്‍ വലിയൊരു സീറ്റ് പാര്‍ട്ടിക്ക് നേടാനാവില്ലെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുന്നു. പ്രിയങ്കാ ഗാന്ധി എത്തിയതോടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ ദുര്‍ബലമായ ഘടകത്തിലേക്ക് മാറ്റാനാണ് രാഹുല്‍ ഒരുങ്ങുന്നത്. പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയക്കുഴപ്പമാണ് പാര്‍ട്ടിക്കുള്ളില്‍ ഏറ്റവും വലിയ പ്രതിസന്ധി. ഇത് കാരണം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം രണ്ട് തരത്തിലായി പോവാറുണ്ട്. ഇത് മാറ്റാന്‍ രാഹുല്‍ പ്രവര്‍ത്തകരെ ഓരോ സംസ്ഥാനത്തുമെത്തി നേരിട്ട് കാണും. ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്താനും രാഹുല്‍ പദ്ധതിയിടുന്നുണ്ട്.

വോട്ടുബാങ്ക് തയ്യാറാക്കുന്നു

വോട്ടുബാങ്ക് തയ്യാറാക്കുന്നു

യുവാക്കളില്‍ കേന്ദ്രീകൃതമായ വോട്ടുബാങ്കാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. രാഹുല്‍ തന്റെ ടീം നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതികള്‍ക്ക് നല്‍കി കഴിഞ്ഞു. 18 മുതല്‍ 35 വയസ്സ് വരെയുള്ളവരാണ് പാര്‍ട്ടിയുടെ വോട്ടുബാങ്ക്. ഇവരെ ഉറപ്പിച്ച് നിര്‍ത്താന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ആദ്യം പദ്ധതി പ്രഖ്യാപിച്ചത്. തൊഴില്‍, തൊഴിലില്ലായ്മ പെന്‍ഷന്‍, തൊഴില്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ യുവാക്കളിലേക്ക് കൂടുതല്‍ എത്തിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ വാഗ്ദാനം. രാഹുലിന്റെ ആദ്യ സന്ദര്‍ശനം മഹാരാഷ്ട്രയിലാണ്. മാര്‍ച്ച് ഒന്നിനാണ് സന്ദര്‍ശനം. രാഹുല്‍ എത്തുന്നത് ഈ പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാനാണ്.

ഹൈക്കമാന്‍ഡ് എത്തും

ഹൈക്കമാന്‍ഡ് എത്തും

രാഹുലിനൊപ്പം ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും എത്തും. ഇവര്‍ പഞ്ചായത്ത് തലത്തില്‍ യുവാക്കളുമായി സമ്പര്‍ക്ക പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന്റെ സാമ്പത്തിക പദ്ധതികള്‍ മന്‍മോഹന്‍ സിംഗും, പി ചിദംബരവുമാണ് വിശദീകരിക്കുക. പ്രത്യേക ഗ്രാമസഭകള്‍ രാഹുല്‍ നേരിട്ട് വിളിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ രാഹുലിനെ സ്വീകാര്യനാക്കുന്ന പ്രോഗ്രാമാണിത്. ഗ്രാമീണ തലത്തില്‍ കര്‍ഷക റാലിയും തൊഴില്‍ സംബന്ധമായ ചര്‍ച്ചകളും കോണ്‍ഗ്രസ് സംഘടിപ്പിക്കും. മോദിയുടെ വീഴ്ച്ചകളും ഇതില്‍ ചര്‍ച്ചയാവും.

250 സീറ്റുകള്‍

250 സീറ്റുകള്‍

കോണ്‍ഗ്രസിന്റെ ഭരണമില്ലാത്ത സംസ്ഥാനങ്ങളാണ് രാഹുല്‍ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 250 സീറ്റുകളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഈ സീറ്റുകളില്‍ പുതുമുഖങ്ങളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കുക. ഇനി യുവാക്കളെ ലഭിച്ചില്ലെങ്കില്‍ മാത്രമാണ് ഇവിടെ സ്ഥാനാര്‍ത്ഥികളെ മാറ്റുക. ഹരിയാന, ഗുജറാത്ത്, ഒഡീഷ, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് യുവാക്കളുമായി രാഹുല്‍ ഇറങ്ങുന്നത്. ഈ സംസ്ഥാനങ്ങളില്‍ യുവവോട്ടര്‍മാരെയാണ് രാഹുല്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

ചലോ പഞ്ചായത്ത്

ചലോ പഞ്ചായത്ത്

ബിജെപി അവഗണിച്ച മേഖലകള്‍ അടക്കം ഗ്രാമീണ-നഗര പ്രദേശങ്ങളില്‍ ചലോ പഞ്ചായത്ത് പ്രോഗാമാണ് ആദ്യ ഘട്ടത്തില്‍ രാഹുല്‍ തയ്യാറാക്കുന്നത്. ഈ വേദിയില്‍ റാഫേല്‍ അഴിമതി, നോട്ടുനിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, വിലവര്‍ധന തുടങ്ങിയ വിഷയങ്ങളാണ് ഉയര്‍ത്തുക. ഗ്രാമീണ സമ്പദ് മേഖലയുടെ വളര്‍ച്ചയെ കുറിച്ചും, 2014ന് ശേഷമുള്ള അതിന്റെ തകര്‍ച്ചയെ കുറിച്ചും രാഹുല്‍ പ്രത്യേക പഠനറിപ്പോര്‍ട്ടും അവതരിപ്പിക്കുന്നുണ്ട്. ബിജെപി സര്‍ക്കാരിനെതിരെ ഹാത്ത് ഉഠാവോ പ്രതിഷേധമാണ് രാഹുല്‍ സംഘടിപ്പിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളില്‍...

മൂന്ന് സംസ്ഥാനങ്ങളില്‍...

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നീ തിരഞ്ഞെടുപ്പുകളില്‍ ഈ പ്രോഗ്രാം ചെറിയ രീതിയില്‍ രാഹുല്‍ അവതരിപ്പിച്ചിരുന്നു. ബൂത്ത് തലം തൊട്ട് അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് രാഹുലിന് ലഭിച്ചത്. അതേസമയം 100 മണ്ഡലങ്ങളില്‍ രാഹുലിന്റെ ന്യൂജനറേഷന്‍ പ്ലാന്‍ ആരംഭിച്ച് കഴിഞ്ഞു. ഓരോ മേഖലയിലെയും പ്രശ്‌നങ്ങളെ നേരിടുക എന്ന തന്ത്രമാണ് രാഹുല്‍ സ്വീകരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഈ തന്ത്രം വേണ്ടെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. കാരണം ഇത്തരം രീതികള്‍ അവിടെ ഫലിക്കില്ല. അതുകൊണ്ടാണ് പ്രിയങ്കയെ ഇറക്കിയത്. ജനപ്രിയ നേതാക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ യുപിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കൂ.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

രാഹുല്‍ ഓരോ സംസ്ഥാനങ്ങളില്‍ പര്യടനം നടത്താന്‍ എത്തുമ്പോഴേക്കും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇത്രയും നേരത്തെ പട്ടിക തയ്യാറാക്കുന്നത് വിമത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിരവധി പേര്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇത് പാര്‍ട്ടിക്ക് മധ്യപ്രദേശില്‍ തിരിച്ചടിയായിരുന്നു. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ വിമതന്‍മാര്‍ ഉണ്ടായാലും അവരുമായി ചര്‍ച്ചയ്ക്ക് സമയം കൂടുതല്‍ ലഭിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രശ്‌നമുണ്ടാകുമെന്ന് രാഹുല്‍ മുന്നില്‍ കാണുന്നുണ്ട്.

പാകിസ്താന് ഷാരൂഖ് ഖാന്റെ 45 കോടി സഹായം.... സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?പാകിസ്താന് ഷാരൂഖ് ഖാന്റെ 45 കോടി സഹായം.... സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

ബിജെപി എംഎല്‍എയുടെ കാറിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം... വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്!!ബിജെപി എംഎല്‍എയുടെ കാറിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം... വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്!!

English summary
congress banking on youth in 250 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X