കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 സീറ്റില്‍ പ്രിയങ്ക വിജയ ഫോര്‍മുല, കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പോരാട്ടത്തില്‍ മുന്നോട്ടുള്ള കുതിപ്പ് ശക്തമാക്കി കോണ്‍ഗ്രസ്. ബിജെപിയെ മുഖ്യ ശത്രുവായി കണ്ടിരുന്ന കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നിവര്‍ നയിക്കുന്ന മഹാസഖ്യത്തെയും ശത്രുക്കളാക്കേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ കിഴക്കന്‍ യുപിയില്‍ മാത്രമല്ല സംസ്ഥാനത്താകെ പ്രിയങ്ക വലിയ ഫാക്ടറായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടങ്ങള്‍ക്കായി പ്രിയങ്കയുടെ സ്വാധീനം ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം മഹാസഖ്യത്തെ എങ്ങനെ നേരിടണമെന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. മായാവതി ബിജെപിയെ പോലുള്ള ശത്രു തന്നെയാണന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കോണ്‍ഗ്രസിനെതിരെ പരസ്യമായി ഉന്നയിച്ച വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കാനാണ് തീരുമാനം.

14 സീറ്റുകളില്‍ ആധിപത്യം

14 സീറ്റുകളില്‍ ആധിപത്യം

കോണ്‍ഗ്രസിന്റെ കണക്കില്‍ 14 സീറ്റുകളില്‍ പ്രിയങ്കയ്ക്ക് കാര്യമായ ആധിപത്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് പഴയ നേതാക്കളെയാണ് നിര്‍ത്തിയിരിക്കുന്നതും. ലക്കിംപുരി ഖേരി, ഉന്നാവോ, ഫറൂഖാബാദ്, കാണ്‍പൂര്‍, ദൗരാഹ്ര, റായ്ബറേലി, അമേത്തി, ബാരബങ്കി, ഫൈസാബാദ്, സുല്‍ത്താന്‍പൂര്‍, സീതാപൂര്‍, ബഹറെച്ച്, കുഷി നഗര്‍, മിര്‍സാപൂര്‍ എന്നീ മണ്ഡലങ്ങളാണ് ഇത്. ഇതില്‍ നാല് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതാണ്.

പ്രിയങ്കയുടെ സ്വാധീനം

പ്രിയങ്കയുടെ സ്വാധീനം

ഈ മണ്ഡലങ്ങളില്‍ പ്രിയങ്കയുടെ വരവോടെ പോരാട്ടം മാറി മറിഞ്ഞിരിക്കുകയാണ്. പ്രിയങ്ക ജാതിവോട്ടുകളില്‍ കേന്ദ്രീകരിച്ചത് ബിഎസ്പിക്ക് വന്‍ തിരിച്ചടിയാണ്. ബിജെപിയുടെ മുന്നോക്ക വോട്ടുകളില്‍ കേന്ദ്രീകൃതമായ വോട്ടുബാങ്കും ഭിന്നിച്ച് കഴിഞ്ഞു. മുന്നോക്ക വിഭാഗം കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുമായി നേരിട്ട് ഇടപെട്ട പ്രിയങ്ക, കോണ്‍ഗ്രസിനൊപ്പം ഇല്ലാതിരുന്നവരെയും ഒപ്പം കൂട്ടിയിരിക്കുകയാണ്. ഇത് ബിജെപിയുടെ കൂടെ വോട്ടുബാങ്കാണ്.

ആശങ്ക ഇങ്ങനെ

ആശങ്ക ഇങ്ങനെ

സഹാരണ്‍പൂരും ഫത്തേപൂര്‍ സിക്രിയും പശ്ചിമ യുപിയിലാണ്. പ്രിയങ്ക വന്നതോടെ പോരാട്ടം ത്രികോണമായി മാറിയിരിക്കുകയാണ്. ബിജെപിയും മഹാസഖ്യവും വോട്ടിനായി ഇവിടെ മത്സരിക്കുമ്പോള്‍ നേട്ടം കോണ്‍ഗ്രസിന് വഴിമാറും. ഫത്തേപൂര്‍ സിക്രിയില്‍ കോണ്‍ഗ്രസിനായി രാജ് ബബ്ബാറും സഹാരണ്‍പൂരില്‍ ഇമ്രാന്‍ മസൂദുമാണ് മത്സരിക്കുന്നത്. ഇവരെ വിജയിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്പിയുടെ വോട്ട് ഇവര്‍ക്ക് രണ്ടുപേര്‍ക്കും ലഭിക്കും. എന്നാല്‍ ഇത് ബിജെപിക്ക് ആശങ്കയാണ്.

കടുപ്പമേറിയ മണ്ഡലങ്ങള്‍

കടുപ്പമേറിയ മണ്ഡലങ്ങള്‍

കോണ്‍ഗ്രസ് നേരത്തെ തന്നെ കടുപ്പമേറിയ മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയിരുന്നു. തുടര്‍ന്ന് പ്രിയങ്ക നിര്‍ദേശിച്ചതനുസരിച്ചാണ് ശക്തരായ സ്ഥാനാര്‍ത്ഥികളെ ഈ മണ്ഡലങ്ങളില്‍ നിര്‍ത്തിയത്. ഖേരിയില്‍ ജാഫര്‍ അലി നഖ്‌വിയെയും ഉന്നാവോയില്‍ അനു ടണ്ഡനെയും ഫറൂഖാബാദില്‍ സല്‍മാന്‍ ഖുര്‍ഷിദിനെയും കാണ്‍പൂരില്‍ ശ്രീപ്രകാശ് ജെസ്വാളിനെയും നിര്‍ത്തിയത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. ഇവര്‍ വിജയം ഉറപ്പില്ലെങ്കില്‍ ബിജെപിയുടെ വോട്ട് ഇവര്‍ ചോര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

10 വര്‍ഷത്തെ കണക്ക്

10 വര്‍ഷത്തെ കണക്ക്

10 വര്‍ഷം മുമ്പുള്ള കണക്കുകളായിട്ടാണ് പ്രിയങ്ക കളത്തിലിറങ്ങിയത്. 2009ല്‍ 21 സീറ്റ് യുപിയില്‍ നിന്ന് കോണ്‍ഗ്രസ് നേടിയിരുന്നു. ഇതില്‍ വിജയിച്ച 14 പേരെ ഇത്തവണയും കളത്തില്‍ ഇറക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. ഇതിന് പുറമേ ഇതില്‍ രണ്ട് ജേതാക്കളുടെ മക്കളും മത്സര രംഗത്തുണ്ട്. പിഎല്‍ പൂനിയയും മകന്‍ തനൂജ് പൂനിയ ബാരബങ്കിയില്‍ നിന്നും ഹര്‍ഷവര്‍ധന്‍ സിംഗിന്റെ മകള്‍ സുപ്രീം ശ്രീനാദ് മഹാരാജ്ഗഞ്ചില്‍ നിന്നും മത്സരിക്കും. ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രിയങ്ക സോണിയാ ഗാന്ധിയുടെ തന്ത്രത്തില്‍ നിന്ന് കടമെടുത്ത് നടപ്പാക്കിയതാണ്

ഇനിയുള്ള നീക്കം

ഇനിയുള്ള നീക്കം

കോണ്‍ഗ്രസിന്റെ 2009ലെ വിജയത്തിന് പ്രധാന കാരണം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ വായ്പ എഴുതി തള്ളുന്ന നടപടിയായിരുന്നു. അതിന് പുറമേ മധ്യവര്‍ഗ കുടുംബത്തിന്റെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. രാഹുലിന്റെ കാര്‍ഷിക പദ്ധതികള്‍ ഏറ്റുപിടിച്ചാണ് പ്രിയങ്ക ഇവിടെ പ്രവര്‍ത്തിച്ചത്. 14 സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ന്യായ് പദ്ധതി പ്രിയങ്ക ഓഡിയോ സന്ദേശങ്ങളിലായി വോട്ടര്‍മാരിലെത്തിക്കുന്നുണ്ട്. ഇത് പ്രിയങ്ക ഇഫക്ടിന് കാരണമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പ്രിയങ്ക വിജയ ഫോര്‍മുലയാകുമോ?

പ്രിയങ്ക വിജയ ഫോര്‍മുലയാകുമോ?

മോദി തരംഗം ഇല്ലാത്തതും പ്രിയങ്കയെ സത്യസന്ധതയുള്ള നേതാവായി അവതരിപ്പിച്ചതും കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ദളിത്, മുസ്ലീം, യാദവ വോട്ടുകള്‍ തമ്മിലുള്ള എന്നിവരെ ഒന്നിച്ച് ചേര്‍ത്തുള്ള വോട്ടുബാങ്കാണ് പ്രിയങ്ക ഒരുക്കിയത്. ബിജെപിയുടെ ബ്രാഹ്മണ, രജപുത്, പിന്നോക്ക വോട്ടുബാങ്കുകളെ ഇത് തകര്‍ക്കുകയും ചെയ്തു. ഈ വിഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും ശക്തരായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്തിറക്കിയാണ് ബിജെപിയെ ഞെട്ടിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെകോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

English summary
congress banks on priyanka gandhi in east up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X