Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ്‌ മാറി; വി ശിവൻകുട്ടി

തിരുവനന്തപുരം; 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ്‌ മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ്‌ മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്.തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

nemom--v-sivankutty-cpim-1625738031-1

'ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ്‌ എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ കോൺഗ്രസ്‌ അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല എന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോൺഗ്രസിന് നഷ്ടമായി.

വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ്‌ മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ്‌ മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തത്.
തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും', പോസ്റ്റിൽ പറഞ്ഞു.

കനത്ത തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിട്ടത്. അധികാരം ഉണ്ടായിരുന്ന പഞ്ചാബിൽ കനത്ത തോൽവി രുചിച്ചു. 2017 ൽ 77 സീറ്റ് നേടി വിജയിച്ച പാർട്ടിക്ക് ഇക്കുറി വെറും 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ആം ആദ്മിയുടെ തേരട്ടമാണ് കണ്ടത്. ഉത്തർപ്രദേശിലാകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. വെറും 3 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്.

കോൺഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച
മണിപ്പൂരിലും ഗോവയിലും ഉത്തരാഖണ്ഡിലും ബി ജെ പി വ്യക്തമായ ആധിപത്യത്തിലേക്കാണ് നീങ്ങുന്നത്. ത്തരാഖണ്ഡിൽ 46 സീറ്റിലാണ് ബി ജെ പി മുന്നേറ്റം. കോൺഗ്സ് 22 സീറ്റിലും. ഗോവയിൽ റിസോർട്ട് രാഷ്ട്രീയത്തനുള്ള സാധ്യത എല്ലാം തള്ളി ബി ജെ പി തന്നെ മുന്നേറുകയാമ്. 18 മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് ലീഡ്. കോൺഗ്രസിന് 11. മണിപ്പുരിൽ ബിജെപി 30 ഇടത്ത് മുന്നിലാണ്, കോൺഗ്രസ് 12 ഇടത്ത് ലീഡ് ചെയ്യുന്നു

Recommended Video

cmsvideo
    പേടിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം,തോല്‍വിയ്ക്ക് പിന്നാലെ രാഹുലിന്റെ പ്രസംഗം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+